എൻ. മമ്മൂട്ടി സാഹിബ് അനുസ്മരണം

പനമരം: ജനാധിപത്യ ചേരിയെ ഇല്ലാതാക്കി ബി.ജെപിക്ക് കേരളത്തിൽ പാതയൊരുക്കി ഭരണം നിലനിറുത്താനാണ് പിണറായിയുടെ ശ്രമം. അത് കേരളത്തിൽ വിജയിക്കില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം കെ.എൻ എ ഖാദർ അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കൗൺസിൽ മീറ്റിലും എൻ മമ്മൂട്ടി സാഹിബ് അനുസ്മരണ പരിപാടിയിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. കേരളം കാലങ്ങളായി പിന്തുടർന്ന രാഷ്ട്രീയ പൈതൃകം പിണറായി സർക്കാർ തകർക്കുകയാണ്. ബി.ജെ പിയുമായി ചേർന്ന് രാഷ്ട്രീയ അജണ്ടകൾ നിശ്ചയിക്കുന്ന കാഴ്ചയാണ് കേരളം…

Read More

2018ൽ എസ് കെ എം ജെ സ്കൂളിൽ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു.

കൽപ്പറ്റ : 2018 ഡിസംബർ 31ന് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന്റെ പുറകുവശം വരാന്തയിൽ സംശയകരമായ സാഹചര്യത്തിൽ മരണപ്പെട്ടു കിടന്ന കൽപ്പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ഷിജു 16 വയസ് എന്ന കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്ന ആളുടെ രേഖചിത്രമാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്. 2020 മുതലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ വയനാട് ക്രൈംബ്രാഞ്ചിന് അറിയിക്കണം എന്നും വിവരങ്ങൾ നൽകുന്ന ആളുടെ പേര് വിവരങ്ങൾ…

Read More

സൗജന്യ വൃക്കരോഗ ക്യാമ്പ് സംഘടിപ്പിച്ചു

  ചുങ്കം: ചുങ്കം ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും സംയുക്തമായി സൗജന്യ വൃക്കരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ചുങ്കം മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് അബ്‌ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ.മുഹമ്മദ്‌ സലീം പരിശോധനക്ക് നേതൃത്വം നൽകി. മഹല്ല് വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദലി, ജോയിന്റ് സെക്രട്ടറി മൊയ്‌തീൻ കുട്ടി ഷക്കീർ എൻ.പി, സലീം എം.എസ്, ഫൈസൽ കെ തുടങ്ങിയവർ സംബന്ധിച്ചു.

Read More

ശില്‍പശാല സംഘടിപ്പിച്ചു

കല്‍പറ്റ: പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരെയും ബി എല്‍ എ മാരെയും പാര്‍ട്ടി നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മണ്ഡലംതല ശില്‍പ്പശാല നടത്തി. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പറ്റ അദ്ധ്യക്ഷത വഹിച്ചു. ഡി.സി. സി പ്രസിഡന്റ് എന്‍ ഡി. അപ്പച്ചന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ടി. സിദ്ധിഖ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി പ്രസിഡന്റ് അംഗം പി.പി ആലി അഡ്വ: ടി.ജെ. ഐസക്ക്, വി.എ….

Read More

എസ്.വൈ.എസ് ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു

തരുവണ: എസ്.വൈ.എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തരുവണയിൽ സംഘടിപ്പിച്ച ഭിന്നശേഷി സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. മുഹിയദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു. കെ.കെ ബഷീർ സഅദി, കെ.ജമാലുദ്ധീൻ സഅദി, ലത്തീഫ് സി ടി, ഇബ്രാഹിം മാസ്റ്റർ, എ. ഗഫൂർ അഹ്‌സനി,നസീർ കോട്ടത്തറ, ഹാരിസ് കമ്പളക്കാട്, സലീം നഈമി, ഷമീർ അമാനി, പി. റഫീഖ് കുപ്പാടിത്തറ തുടങ്ങിയവർ സംസാരിച്ചു. ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ പരിപാടികൾ സംഘടിപ്പിക്കുന്നതിനും…

Read More

ബോൾബാഡ്മിന്റൺ: അനുമോദനവും സെലക്ഷനും നടത്തി

വെള്ളമുണ്ട: സംസ്ഥാന മത്സരത്തിലേക്കുള്ള ജില്ലാ ബോൾബാഡ്മിന്റൺ ടീമിന്റെ സെലക്ഷൻ മത്സരങ്ങൾ വെള്ളമുണ്ട എ.യു.പി സ്കൂൾ ഗ്രൗണ്ടിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മത്സരങ്ങളിൽ വിജയിച്ചവരെ അനുമോദിച്ചു. വി. കെ ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എം. മുരളീധരൻ, സി. കെ ചന്ദ്രഭാനു, പി. ടി സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.

Read More

ന്യൂനപക്ഷങ്ങളുടെ ക്ഷേമം; ശ്രദ്ധേയമായി സെമിനാർ

കൽപ്പറ്റ : സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സേവനങ്ങള്‍ എന്നിവയെല്ലാം പരിചയപ്പെടുത്താന്‍ വയനാട് ജില്ലയില്‍ വിപുലമായി ആദ്യമായി നടന്ന സെമിനാര്‍ ശ്രദ്ധേയമായി. ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി സംഘടിപ്പിച്ച സെമിനാറില്‍ ജില്ലയില്‍ നിന്നുളള മതന്യൂനപക്ഷ പ്രതിനിധികള്‍ പങ്കെടുത്തു. ന്യൂനപക്ഷ ക്ഷേമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടപ്പിലാക്കുന്ന പദ്ധതികള്‍, സ്‌കോളര്‍ഷിപ്പുകള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. മുട്ടില്‍ വയനാട് മുസ്ലിം ഓര്‍ഫനേജില്‍ സംഘടിപ്പിച്ച സെമിനാറില്‍ ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ.സൈഫുദ്ദീന്‍ വിഷയാവതരണം നടത്തി. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്…

Read More

വയനാട് ഫ്ളവർഷോ ലോഗോ പ്രകാശനം ചെയ്തു

കൽപ്പറ്റ: കൽപ്പറ്റയിൽ വയനാട് അഗ്രി ഹോട്ടികൾച്ചർ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന വയനാട് ഫ്ളവർ ഷോ 2023 ൻ്റെ ലോഗോ മന്ത്രി മുഹമ്മദ് റിയാസ് പ്രകാശനം ചെയ്തു. ഡിസംബർ 20 മുതൽ ജനുവരി 10 വരെയാണ് കൽപ്പറ്റ ബൈപ്പാസ് ഗ്രൗണ്ടിൽ വയനാട് ഫ്ളവർഷോ സംഘടിപ്പിക്കുന്നത്. ഫ്ളവർ ഷോയുടെ ഭാഗമായി കുട്ടികൾക്കും, വീട്ടമ്മമാർക്കും ഉൾപ്പെടെ വിവിധ മത്സരങ്ങൾ, സെമിനാറുകൾ, വിവിധ കലാവിരുന്നുകൾ എന്നിങ്ങനെ നടക്കും. ഉദ്യാനങ്ങൾ, വിജ്ഞാനപ്രദമായ സ്റ്റാളുകൾ, ഫുഡ് കോർട്ടുകൾ, അമ്യൂസ്മെൻ്റ് പാർക്കുകൾ എന്നിവയെല്ലാം വയനാട് ഫ്ളവർഷോയുടെ പ്രത്യേകതയാണ്….

Read More

ഹിന്ദി അധ്യാപക് മഞ്ച് ജില്ലാ സമ്മേളനം നടത്തി

പനമരം: സംസ്ഥാനത്ത് സ്കൂളുകളിൽ എൽ പി തലം മുതൽ ഹിന്ദി പഠനം ആരംഭിക്കണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു. പനമരം ഗവൺമെൻറ് ഹൈസ്കൂളിൽ ഹിന്ദി അധ്യാപക് മഞ്ച് ഒമ്പതാമത് വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി അധ്യാപക് മഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് സി നാസർ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു:സയ്യിദ് ഫാസിൽ…

Read More

ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ്:13 കലാകാരൻമാരുടെ ചിത്ര പ്രദർശനം തുടങ്ങി.

മാനന്തവാടി: “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” ചിത്ര-ശിൽപ്പ പ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. ഓസ്കാർ ജൂറി അംഗം പി.സി. സനത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി മുഖ്യാതിഥിയായിരുന്നു. വയനാട് ആർട്ട് ക്ലൗഡ് പ്രതിനിധികളായ ജോസഫ് എം. വർഗീസ്, ദീപ കെ പി , ഉറവ് ഇക്കോ ലിങ്ക്സ് പ്രതിനിധി ഇ- സി.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാകാരന്മാർ മൺചെരാതുകൾ തെളിയിച്ചു. 13 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം 6…

Read More