വയനാടൻ റോബസ്റ്റ കാപ്പിക്ക് പ്രചാരം നൽകും: കോഫി ബോർഡ് സെക്രട്ടറി എൻ.ജഗദീഷ

കൽപ്പറ്റ : ഗുണമേന്മയിൽ ലോക നിലവാരം പുലർത്തിയ വയനാടൻ റോബസ്റ്റ കാപ്പി അർഹമായ രീതിയിൽ പ്രചരിപ്പിക്കുമെന്ന് കോഫി ബോർഡ് സെക്രട്ടറി എൻ. ജഗദീഷ ഐ.എ.എസ്. പറഞ്ഞു. കർഷകരുടെ തോട്ടങ്ങളിൽ ഗവേഷണം നടത്തി മാതൃകാ കാപ്പി തോട്ടങ്ങൾ വികസിപ്പിക്കുകയും ചെയ്യുമെന്ന് കോഫി ബോർഡ് സെക്രട്ടറിയും സി.ഇ.ഒയുമായ എൻ.ജഗദീഷ പറഞ്ഞു. ആദ്യമായി വയനാട്ടിലെത്തിയ അദ്ദേഹം വിവിധ കാപ്പിത്തോട്ടങ്ങൾ സന്ദർശിച്ച ശേഷം കൽപ്പറ്റയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകകയായിരുന്നു . ബാഗ്ളൂരിൽ നടന്ന അന്താ രാഷ്ട്ര കാപ്പി സമ്മേളനം ചെറുകിട നാമ മാത്ര…

Read More

കൺവെൻഷൻ നടത്തി

മാനന്തവാടി: വരാനിരിക്കുന്ന ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പു കളിൽ കോൺഗ്രസ് പാർട്ടിയെ സുസജ്ജമാക്കുക എന്ന ലക്ഷ്യത്തോടു കൂടി മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ കീഴിൽ വരുന്ന കോൺഗ്രസ് പ്രവർത്തകരുടെ കൺവെൻഷൻ എരുമത്തെരുവ് ഗ്രീൻസ് റെസിഡൻഷ്യൽ ഹാളിൽ ചേർന്നു. ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു. മാനന്തവാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എ.എം.നിശാന്ത് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിയോഗിച്ച വയനാട് പാർലിമെൻ്റ് ചാർജ്ജ് വഹിക്കുന്ന പി.ടി.മാത്യു മുഖ്യ പ്രഭാഷണം നടത്തി. കെ.എൽ.പൗലോസ്, പി.കെ.ജയലക്ഷ്മി, വിശ്വനാഥൻ മാസ്റ്റർ, ഒ.വി.അപ്പച്ചൻ, വട്ടക്കാരി…

Read More

യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടത്തറ: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടത്തറ സ്വദേശി അഖിൽ രാജിന്റെ ഭാര്യ ശ്രീവിദ്യ (25) യെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മെച്ചനയിലെ ഇവരുടെ വീട്ടിൽ വച്ച് 12 മണിയോടെ ആയിരുന്നു സംഭവം. ഒരു വർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Read More

ലോകമനസാക്ഷി ഫലസ്തീനൊപ്പം: മുനവ്വറലി തങ്ങൾ

കൽപ്പറ്റ: ഭരണകൂടങ്ങൾ സമ്മർദ്ദങ്ങൾക്ക് വഴങ്ങി ഇസ്രായേലിനെ പിന്തുണക്കുമ്പോഴും ഈ രാജ്യങ്ങളിലെ പോലും ജനങ്ങൾ ഫലസ്തീനൊപ്പമാണെന്നും കുട്ടികളെയുൾപ്പെടെ വംശഹത്യ നടത്തുന്ന ഇസ്രായീലിനെതിരെയാണ് ലോകമനസാക്ഷിയെന്നും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി തങ്ങൾ അഭിപ്രായപ്പെട്ടു. കൽപ്പറ്റ നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഫലസ്തീൻ ഐക്യദാർഢ്യ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ. കുട്ടികളെയടക്കം കൊലപ്പെടുത്തി യുദ്ധനിയമങ്ങളെല്ലാം അട്ടിമറിക്കുകയാണ് ഇസ്രായീൽ. ജനിച്ച മണ്ണിൽ അഭയാർത്ഥികളായി കഴിയേണ്ടി വരുന്ന ഫലസ്തീനികളുടെ പോരാട്ടത്തെ ഇന്ത്യന് ജനത…

Read More

കെ.എച്ച്.ആര്‍.എ കല്‍പ്പറ്റ യൂണിറ്റ് വാര്‍ഷിക യോഗം

കല്‍പ്പറ്റ :കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസ്സോസിയേഷന്‍ (കെ.എച്ച്.ആര്‍.എ.) ദ്വൈവാര്‍ഷിക ജനറല്‍ ബോഡി യോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും വുഡ്‌ലാന്‍സ് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ജില്ലാ ട്രഷറും യൂണിറ്റ് പ്രസിഡന്റും കൂടിയായഅബ്ദുള്‍ റഹ്മാന്‍ പ്രാണിയത്ത് അവര്‍കളുടെ അദ്ധ്യക്ഷയില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് വിജുമന്ന ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി അനീഷ് ബി.നായര്‍. സംസ്ഥാന കമ്മറ്റി തീരുമാനങ്ങള്‍ വിശദീകരിച്ചു. ജില്ലാ കമ്മറ്റി അംഗം, ഉമ്മര്‍ പാരഡൈസ് യൂണിറ്റ് വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു.വര്‍ക്കിംഗ് പ്രസിഡന്റ് മുജീബ് ചുണ്ട സംസ്ഥാന കമ്മറ്റി അംഗം…

Read More

സിവില്‍ സര്‍വീസ് സംരക്ഷണ ജാഥ സ്വാഗതസംഘം രൂപീകരിച്ചു.

കല്‍പ്പറ്റ : ജോയിന്റ് കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് സര്‍വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ച് പഴയ പെന്‍ഷന്‍ പുന: സ്ഥാപിക്കുക, അഴിമതിമുക്ത സിവില്‍ സര്‍വ്വീസ് യഥാര്‍ത്യമാക്കുക, സിവില്‍ സര്‍വ്വീസ് സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുമായി നവംബര്‍ ഒന്നിന് കാസര്‍ഗോഡ് നിന്നാരംഭിക്കുന്ന കാല്‍നട പ്രചരണ ജാഥ നവംബര്‍ 6ന് ജില്ല വയനാട് ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ ജാഥക്ക് സ്വീകരണ കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായുള്ള സ്വാഗതസംഘം രൂപീകരണയോഗം കല്‍പ്പറ്റ എ.ഐടി.യു.സി ഹാളില്‍ വച്ച് മുനിസിപ്പല്‍ കൗണ്‍സിലറും സി.പി.ഐ. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ…

Read More

നീന്തൽ പരിശീലന ക്യാമ്പിൽ താരങ്ങളായി ഇർഹ സുഹൈലും, ഹൃതു കൃഷ്ണയും.

എടവക : എടവക ഗ്രാമ പഞ്ചായത്ത് കേരള ഫയർ ആന്റ് റെസ്ക്യൂ വകുപ്പിന്റെ സഹകരണത്തോടെ കമ്മന നഞ്ഞോത്ത് പഞ്ചായത്ത് കുളത്തിൽ സംഘടിപ്പിച്ച നീന്തൽ പരിശീലന ക്യാമ്പ് എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിഹാബ് അധ്യക്ഷത വഹിച്ചു. ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച മൂന്ന് വയസ്സുകാരി ഇർഹ സുഹൈൽ, തുടർച്ചയായി ഏഴ് മണിക്കൂർ നീന്തി റെക്കോർഡ് സൃഷ്ടിച്ച ഹൃതു കൃഷ്ണ എന്നിവരുടെ…

Read More

താഴെയങ്ങാടി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.

താഴെയങ്ങാടി : മാനന്തവാടി മുൻസിപ്പാലിറ്റിയിൽ 26ആം ഡിവിഷൻ താഴെയങ്ങാടിയിൽ ഒരു മാസക്കാലമായി നടന്നുകൊണ്ടിരുന്ന കൽവർട്ടിന്റെയും, ഓവു ചാലിന്റെയും പണി പൂർത്തിയായി റോഡ് ഗതാഗതത്തിന് തുറന്നു കൊടുത്തു.നിലവിൽ ഉണ്ടായിരുന്ന കൽവർട്ട് പൊളിച്ച് പുതിയ കൺവെർട്ട് ആഴവും വീതിയും കൂട്ടി നിർമ്മിച്ചു. ഇരുഭാഗങ്ങളിലുമായി ഓവുചാൽ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. ഇന്ന് ഉച്ചയോടെ വാഹന ഗതാഗതത്തിനായി റോഡ് തുറന്നു കൊടുത്തു.

Read More

കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പുൽപള്ളി : 236 ഗ്രാം കഞ്ചാവുമായി മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന മേപ്പാടി സ്വദേശികളായ പൂത്തക്കൊല്ലി പാടിയിലെ ശിവപ്രസാദ് (22) മുക്കിൽ പീടിക കാലടിയിൽ വീട്ടിൽ മുഹമ്മദ്‌ അസ്‌ലം (20) എന്നിവരെയാണ് പെരിക്കല്ലൂർക്കടവ് മരക്കടവ് റോഡിൽ വച്ച് പുൽപള്ളി പോലീസ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന KL57 H 3979 നമ്പർ മോട്ടോർ സൈക്കിളും ബന്തവസ്സിലെടുത്തു. ഇരുവർക്കെതിരെയും എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്തു. പുൽപള്ളി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പി ജി സാജൻ,…

Read More