സുരക്ഷ 2023; ധനസഹായം വിതരണം ചെയ്തു
കൽപ്പറ്റ : സുരക്ഷ 2023 പദ്ധതി പ്രകാരം കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി. ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, നബാര്‍ഡ്, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സാമൂഹിക സുരക്ഷാ പദ്ധതിയിലൂടെയാണ് ധനസഹായം നല്‍കിയത്.കേരള ഗ്രാമീണ ബാങ്കില്‍ ചേര്‍ന്ന സുരക്ഷാ പദ്ധതിയിലൂടെ മരണാനന്തരം ഷിജി ജോസഫിന്റെ കുടുംബത്തിന് അര്‍ഹമായ നാലര ലക്ഷം രൂപയും രജി തോമസിന്റെ കുടുംബത്തിന് രണ്ടു ലക്ഷം രൂപയുമാണ് അനുവദിച്ചത്. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്…
