കേരള ബിയേർഡ് സൊസൈറ്റി പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

കൽപ്പറ്റ : കേരളത്തിലെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാനിധ്യമായ കേരള ബിയേർഡ് സൊസൈറ്റി (KBS), വയനാട് ജില്ലയുടെ 2023-2024 വർഷത്തെ ഭാരവാഹികളായി പ്രസിഡന്റ് മനാഫ് മേപ്പാടി, സെക്രട്ടറി സാജുദ്ധീൻ പി, ട്രഷറർ അൻസാരി തലപ്പുഴ, വൈസ് പ്രസിഡണ്ട്‌ ഷഫീക് പെരിയ എന്നിവരെയും സ്റ്റേറ്റ് കമ്മിറ്റി പ്രധിനിധി കളായി നിർഷാദ് കൽപ്പറ്റ, ഹദ്ദാദ്‌ എന്നിവരെയും തിരഞ്ഞെടുത്തു. താടി വച്ചവരുടെ ജീവകാരുണ്യ സംഘടന യായ KBS ന്റെ ആഭിമുഖ്യത്തിൽ ജില്ലയിൽ നിരവധി സാമൂഹിക പ്രവർത്തനങ്ങൾ നടത്തി വരുന്നു .

Read More

നവരാത്രി ആഘോഷം സമാപിച്ചു

പയിങ്ങാട്ടിരി : പയിങ്ങാട്ടിരി രാജരാജേശ്വരീ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ബൊമ്മക്കൊലുവിൽ പാനക സമർപ്പണത്തേടെ സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ധാരാള० ഭക്തജനങ്ങൾ ബൊമ്മക്കൊലു ദർശിക്കാൻ എത്തുകയുണ്ടായി. എല്ലാദിവസവു० മാതൃസമിതിയുടെ നേതൃത്വത്തിൽ ലളിതാസഹസ്രനാമപാരായണ०,ലഘുസ്തോത്രപാരായണം എന്നിവയു० മഹാനവമി നാളിൽ സഹസ്രദീപ സമർപ്പണ०, സ०ഗീതാധ്യാപകനായ പി മോഹനൻ, വേദപ്രകാശ് ഇവരുടെ നേതൃത്വത്തിൽ സ०ഗീതാർച്ചനയു० നടന്നു. വിജയദശമി ദിവസ० എ. എൻ പരമേശ്വരയ്യർ കുട്ടികളെ എഴുത്തിനിരുത്തി. നിരവധി കുരുന്നുകൾ ഹരിശ്രീ കുറിച്ചു. മേൽശാന്തി പി. എസ്.ശ്രീനിവാസൻ സ്വാമി കാർമികത്വ० വഹിച്ചു

Read More

കേന്ദ്ര സർക്കാരിന്റെ പതനം കൂടുതൽ ആഗ്രഹിക്കുന്നത് തൊഴിലാളികൾ: അഡ്വ. റഹമത്തുള്ള

കൽപ്പറ്റ: കേന്ദ്ര സർക്കാറിന്റെ പതനം ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഇന്ത്യയിലെ തൊഴിലാളി വർഗ്ഗമാണെന്ന് എസ്ടിയു സംസ്ഥാന പ്രസിഡന്റ് അഡ്വ. എം. റഹമത്തുള്ള പ്രസ്താവിച്ചു. ബഹുസ്വര ഇന്ത്യക്കായ്; ദുർഭരണങ്ങൾക്കെതിരെ എന്ന പ്രമേയവുമായി എസ്ടിയു സംസ്ഥാന കമ്മിറ്റി നടത്തുന്ന സമര സന്ദേശ യാത്രക്ക് കൽപ്പറ്റയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരന്തരമായ സമര പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെല്ലാം ഓരോന്നായി റദ്ദ് ചെയ്ത് കോർപ്പറേറ്റ് ഭീമൻ മാരെ സഹായിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്യുന്നത്. അധികാരക്കൊതി മൂത്ത കേന്ദ്രം ജനങ്ങളെ തമ്മിലകററിയും…

Read More

വിജയദശമി ആഘോഷിച്ചു

തിരുനെല്ലി: തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ കുരുന്നുകൾ വിജയദശമി നാളിൽ വിദ്യാരംഭം കുറിച്ചു. ഗണേഷ് ഭട്ടതിരി കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് എഴുത്തിനിരുത്ത് ചടങ്ങിന് തുടക്കം കുറിച്ചു. ക്ഷേത്രം മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി ക്ഷേത്ര വിശേഷാൽ പൂജകൾക്ക് നേതൃത്വം നൽകി.ഗ്രന്ഥപൂജ, രാമചന്ദ്രൻ നമ്പൂതിരി നേതൃത്വം നൽകി വാഹനപൂജ ഉണ്ണികൃഷ്ണൻ നമ്പൂതിരി നേതൃത്വത്തിൽ നടന്നു.

Read More

മാനന്തവാടി പ്രീമിയർ ക്രിക്കറ്റ് ലീഗ് ഡേവിഡ് സി.സി മക്കിയാട് ചാമ്പ്യന്മാർ

മാനന്തവാടി : ഒക്ടോബർ 14 മുതൽ 23 വരെ മാനന്തവാടിയിൽ വെച്ച് നടന്ന മാനന്തവാടി പ്രീമിയർ ക്രിക്കറ്റ് ലീഗ് സമാപിച്ചു 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഡേവിഡ് സി.സി മക്കിയാട് ഒൻപത് വിക്കറ്റിന് സൺഡേ ഷയറിനെ തോൽപ്പിച്ച് കൊണ്ട് ഫൈനലിൽ ജേതാക്കളായി. ടൂർണമെന്റിലെ മികച്ച താരമായി സിദ്ദീഖ് കമ്പളകാടിനെ തിരഞ്ഞെടുത്തു. ജിനീഷ്, അപ്പു, ശെമീർ പഞ്ചാബ് എന്നിവർ വ്യക്തികത നേട്ടം കരസ്ഥമാക്കി ശുഹാദ്, സന്ദീപ്,ധനേഷ്, നിഖിൽ, ജോബി എന്നിവർ ടൂർണമെന്റിന് നേത്യത്വം നൽകി.

Read More

മാനന്തവാടി പ്രീമിയം ക്രിക്കറ്റ് ലീഗ് സമാപിച്ചു

മാനന്തവാടി : ഒക്ടോബർ 14 മുതൽ 23 വരെ മാനന്തവാടിയിൽ വെച്ച് നടന്ന മാനന്തവാടി പ്രീമിയം ക്രിക്കറ്റ് ലീഗ് സമാപിച്ചു 12 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ഡേവിഡ് സി.സി മക്കിയാട് ജേതാക്കളായി. സൺഡേ ഷയർ തോണിച്ചാൽ ആയിരുന്നു ഫൈനലിലെ എതിരാളികൾ . ടൂർണമെന്റിൽ നിന്നും ലഭിച്ച വരുമാനം ദയ പാലിയേറ്റിവിലേക്ക് ടെലിവിഷൻ നൽകി. ശുഹാദ്, സന്ദീപ്,ധനേഷ്, നിഖിൽ, ജോബി എന്നിവർ ടൂർണമെന്റിന് നേത്യത്വം നൽകി.

Read More

മോഷണക്കേസ് പ്രതി പിടിയില്‍

മേപ്പാടി : ടൗണിലെ സിറ്റി കമ്മ്യൂണിക്കേഷൻ സി.എസ്.സി സെന്റർ ജൂലൈ 26ന് രാത്രി കുത്തി തുറന്ന് പണവും കംപ്യൂട്ടർ സാമഗ്രികളും കവർച്ച നടത്തിയയാൾ പിടിയിൽ. മലപ്പുറം ജില്ലയിലെ തിരുനാവായ കൊടക്കൽ സ്വദേശിയും മേപ്പാടിയിൽ താമസക്കാരനുമായ പറമ്പിൽ സാജിത്ത് എന്ന താജുദ്ദീൻ ആണ് പിടിയിലായത്. മോഷണത്തിന് ശേഷം പ്രതി 3 മാസത്തോളമായി കേരളത്തിലും തമിഴ്നാട്ടിലുമായി ഒളിവിൽ താമസിച്ചു വരികയായിരുന്നു. കേരളത്തിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും റെയിൽവേ പൊലീസിലും മോഷണം കഞ്ചാവ് വിൽപന തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയാണ്. ഇന്നലെ…

Read More

സ്നേഹ ഭവനത്തിന് തറക്കല്ലിട്ടു

തരുവണ : തരുവണ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു രണ്ടാം വർഷ വിദ്യാർത്ഥിനിയ്ക്ക് നാഷണൽ സർവ്വീസ് സ്കീം വയനാട് ജില്ലാ തലത്തിൽ നിർമ്മിച്ചു നൽകുന്ന സ്നേഹഭവനത്തിന് ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷൻ മെമ്പർ ബിന്ദു പ്രകാശ് തറക്കല്ലിട്ടു. ജില്ലയിലെ 55 യൂണിറ്റുകളിലെ മുഴുവൻ വളണ്ടിയർമാരും പ്രോഗ്രാം ഓഫീസർമാരും ഇതിൽ പങ്കുചേരും. പനമരം പഞ്ചായത്ത് അംഗങ്ങളായ രജിത വിജയൻ, ബെന്നി ചെറിയാൻ, എൻ.എസ്.എസ് ജില്ലാ കോ-ഓർഡിനേറ്റർ കെ.എസ് ശ്യാൽ, ക്ലസ്റ്റർ കൺവീനർമാരായ സാജിദ് പി.കെ, സുദർശനൻ…

Read More

തിരുനെല്ലി ക്ഷേത്രത്തിൽ പുത്തരി ഉത്സവം ആഘോഷിച്ചു

തിരുനെല്ലി: മഹാവിഷ്ണു ക്ഷേത്രത്തിൽ പുത്തരി ഉത്സവം ആഘോഷിച്ചു. തിരുനെല്ലി ദേശത്ത് ആദ്യമായി വിളഞ്ഞ നെൽക്കതിർ തിരുനെല്ലി പെരുമാളിന് സമർപ്പിക്കുന്ന ചടങ്ങാണിത്. ക്ഷേത്രത്തിന്റെ പ്രധാന ഉപക്ഷേത്രമായ ആക്കൊല്ലി അമ്മക്കാവ് പരിസരത്തുനിന്ന് അവകാശികൾ നെൽക്കതിർ ശേഖരിക്കും. ഇവ കറ്റകളാക്കി വാദ്യമേളങ്ങളുടെ അകമ്പടിയോടെ തിരുനെല്ലി ക്ഷേത്രത്തിനു സമീപത്തെ ദൈവത്താർ മണ്ഡപത്തിലെത്തിക്കും. ദൈവത്താർ മണ്ഡപത്തിലെത്തിക്കുന്ന നെൽക്കറ്റകൾ ജീവനക്കാർ സ്വീകരിക്കും. രാവിലെ ദൈവത്താൻ മണ്ഡപത്തിൽനിന്ന് ക്ഷേത്രത്തിലേക്ക് കതിർ വാദ്യ മേളങ്ങളോടെ എഴുന്നള്ളിച്ച് മേൽശാന്തി ഇ.എൻ. കൃഷ്ണൻ നമ്പൂതിരി കതിർപൂജ നടത്തി ഇവ വിശ്വാസികൾക്ക് വിതരണം…

Read More

അന്നം അരികിലുണ്ട്; കരുതലോടെ നിർഭയ വയനാട് പദ്ധതിക്ക് തുടക്കമായി

കൽപറ്റ : നിർഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ അന്നം അരികിലുണ്ട് കരുതലോടെ നിർഭയ വയനാട് സൊസൈറ്റി പദ്ധതിക്ക് തുടക്കമായി. ഭക്ഷണം ലഭിക്കാതെ തെരുവിൽ അലയുന്നവർ, അഗതികൾ, പ്രയാസം നേരിടുന്ന ഇതര സംസ്ഥാന തൊഴിലാളികൾ, ആദിവാസികൾ എന്നിവർക്ക് ആഴ്ചയിൽ ഒരു ദിവസം ഭക്ഷണ പൊതികളും കുടിവെള്ളവും എത്തിച്ചു നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരിപാടിയുടെ ഭാഗമായി കൽപ്പറ്റയിൽ തെരുവിൽ കഴിയുന്നവർക്ക് ഭക്ഷണവും കുടിവെള്ളവും വിതരണം ചെയ്തു.പ്രവർത്തനങ്ങൾക്ക് സൊസൈറ്റി പ്രസിഡന്റ് മുനീർ ഗുപ്ത, മാർഗരറ്റ് തോമസ്, സുലൈമാൻ എൻ, ബഷീർ പി,…

Read More