മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോബ്സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.
മാനന്തവാടി: സംസ്ഥാന സർക്കാരിന്റെ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജോബ്സ്റ്റേഷൻ പ്രവർത്തനമാരംഭിച്ചു.ജില്ലയിൽ പ്രാദേശികമായ തൊഴിൽ സാധ്യതകൾ കണ്ടെത്തി തൊഴിൽ നൈപുണ്യ പരിശീലനം നല്കുകയാണ് ജോബ് സ്റ്റേഷൻ്റെ ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് ട്രൈസം ഹാളില്‍ നടന്ന പരിപാടി പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്തു. തൊഴിൽ ദാതാക്കളെയും, തൊഴിൽ അന്വേഷകരെയും കണ്ടെത്തി തൊഴിൽ നൽകാൻ ഇതുമൂലം സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി…
