കബിനി വാലി റോട്ടറി ക്ലബ്ബിന്റെ ഓണാഘോഷവും കർഷക ദിനാചരണവും സംഘടിപ്പിച്ചു
മാനന്തവാടി: കബിനി വാലി റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓണാഘോഷവും അതിനോടനുബന്ധിച്ച് കർഷക ദിനാചരണവും വിവിധ പരിപാടികളോടെ ഫേൺ ട്രീ റിസോർട്ടിൽ സംഘടിപ്പിച്ചു. ക്ലബ് പ്രസിഡന്റ് റോട്ടേറിയൻ ജിൻസ് ഫാൻസി, IPDG റോട്ടേറിയൻ ബിജോഷ് മാനുവൽ, IPP റോട്ടേറിയൻ ഷാജി അബ്രഹാം എന്നിവർ ചേർന്ന് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഓണത്തിന്റെ പാരമ്പര്യവും ആഘോഷത്തിന്റെ സന്തോഷവും വിളിച്ചോതുന്ന വിവിധ കലാപരിപാടികളും രസകരമായ മത്സരങ്ങളും റോട്ടറി അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി സംഘടിപ്പിച്ചു. തുടർന്ന് എല്ലാവരും ഒരുമിച്ച് പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയും…
