പെരിക്കല്ലൂർ പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം രൂക്ഷം. ചെടികൾ മോഷ്ടിച്ചു

പുൽപ്പള്ളി : പെരിക്കല്ലൂർ ടൗണിലും പരിസരപ്രദേശങ്ങളിലും സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു. കഴിഞ്ഞ രാത്രി റോഡ് സൈഡ് ഭംഗിയാക്കാൻ മതിലിനോട് ചേർത്ത് നട്ടിരുന്ന *പോയന്റ് സാറ്റിയ* എന്ന രണ്ട് ചെടികൾ പറിച്ചു കൊണ്ടുപോയി. മരക്കടവ് സെൻറ് ജോസഫ് പള്ളി തിരുനാളിനോട് അനുബന്ധിച്ച് നടന്ന പ്രദക്ഷിണത്തിന് വേണ്ടി വിവിധ വീടുകളിൽ അലങ്കരിച്ച ദീപാലങ്കാര മാലകളും സാമൂഹ്യവിരുദ്ധർ നേരത്തെ നശിപ്പിച്ചിരുന്നു. അന്ന് റോഡ് സൈഡിൽ ഇരുന്ന് സ്കൂട്ടി മറിച്ചിടുകയും കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. *പോയന്റ് സാറ്റിയ എന്ന ചെടി മോഷ്ടിച്ച ആളെ കുറിച്ചുള്ള…

Read More

ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു

കൽപ്പറ്റ; കാശ്മീരിലെ പഹൽഗാവിൽ നടന്ന രാജ്യത്തെ നടുക്കിയ ഭീകര ആക്രമണത്തിലും നിരപരാധികളായ പൗരൻമാരെ അരുംകൊല ചെയ്തതിലും പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഴുകുതിരി തെളിയിച്ച്ഭീകര വിരുദ്ധ പ്രതിജ്ഞ എടുത്തു. കൽപ്പറ്റ ഹെഡ് പോസ്റ്റ് ഓഫീസ് പരിസരത്ത് നടന്ന ഭീകര വിരുദ്ധ പ്രതിജ്ഞ ചടങ്ങിൽ ജില്ലാ കോൺഗ്രസ് അധ്യക്ഷൻ എൻ.ഡി അപ്പച്ചൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പൗരൻമാരുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ബാധ്യതപ്പെട്ട കേന്ദ്രസർക്കാർ ഉത്തരവാദിത്വം നിർവഹിക്കാത്തതാണ് ഭീകരന്മാർ രാജ്യത്ത് വിളയാട്ടം നടത്തുന്നതിന് കാരണമാകുന്നതെന്നും അദ്ദേഹം…

Read More

വയനാട് ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകള്‍ ചൊവ്വാഴ്ച തുറക്കും, കേന്ദ്രത്തിന് വിശദമായ മെമ്മോറാണ്ടം നല്‍കി: മന്ത്രി കെ രാജൻ

കല്‍പ്പറ്റ: വയനാട്ടിലെ ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകള്‍ ചൊവ്വാഴ്ച തുറക്കുമെന്ന് മന്ത്രി കെ രാജൻ. സെപ്റ്റംബർ 2 ന് പ്രത്യേക പ്രവേശനോല്‍സവം നടത്തും. ചൊവ്വാഴ്ച മുതല്‍ സ്കൂള്‍ തുടങ്ങും. വിദ്യാർത്ഥികള്‍ക്ക് മാത്രമായി 3 കെഎസ്‌ആർടിസി സർവീസ് നടത്തും. ദുരിതാശ്വാസ ക്യാംപുകള്‍ ഇന്നത്തോടെ ഏതാണ്ട് അവസാനിക്കും. 3 കുടുംബങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. കേന്ദ്രത്തിന് മുന്നില്‍ ദുരന്തത്തിലെ നാശനഷ്ടങ്ങളെ കുറിച്ചടക്കം 18 ന് വിശദമായ മെമ്മോറാണ്ടം സമർപ്പിച്ചു. പണം നല്‍കാനുള്ള പ്രയാസം ഇനി കേന്ദ്രത്തിന് ഇല്ല. 1800 233 O221…

Read More

സംസ്ഥാനത്ത് അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരും; ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരും. അഞ്ചു ജില്ലകള്‍ക്ക് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടും ബാക്കി ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകള്‍ക്കാണ് ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടുള്ളത്. ഇവിടെ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചിട്ടുണ്ട്.

Read More

ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകും: ജില്ലാ കളക്ടർ

‍ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകും: ജില്ലാ കളക്ടർ ഡാറ്റ എൻറോൾമെൻ്റ് ക്യാംപ്; ആദ്യ ദിനം 89 ഗുണഭോക്താക്കൾ വിവരങ്ങൾ കൈമാറി മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്ക് ജൂലൈ 25 നകം തിരിച്ചറിയൽ കാർഡ് നൽകുമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ. സർക്കാർ നിബന്ധനകൾ പ്രകാരം ജില്ലാ ഭരണകൂടം അംഗീകരിച്ച് പുറത്തിറക്കിയ ഗുണഭോക്താക്കളുടെ ഫെയ്സ് ഒന്ന്, ഫേസ് രണ്ട് എ, ഫേസ് രണ്ട് ബി എന്നീ ലിസ്റ്റിൽ ഉൾപ്പെട്ടതും മുണ്ടക്കൈ, ചൂരൽമല പ്രദേശത്ത് സ്ഥിരതാമസമുള്ളവരും ദുരന്തം…

Read More

    കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്

    lകൽപ്പറ്റ: ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് കെ എൻ എം മർകസുദ്ദഅ് വ സംഘടിപ്പിച്ച ജില്ലാ ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു. കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ട് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു.   ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. ഇബ്രാഹിം ബുസ്താനി, അബ്ദുസമദ്…

    Read More

    കലാകാരൻമാരെ ആദരിച്ചു.

    തിരുനെല്ലി:.വയനാടിന്റെ സ്വന്തം ഹാസ്യ കലാകാരൻമാരായ വിൽഫ്രഡ് ജോസ് മുതിരക്കാലാ, മുകുന്ദൻ തൃശ്ശിലേരി, വിദ്യാധരൻ വൈദ്യർ കണിയാരം എന്നിവരെ, ബി. ജെ. പി. വയനാട് ജില്ലാ അദ്ധ്യക്ഷൻ കെ. പി മധു പൊന്നാട അണിയിച്ച് ആദരിച്ചു. ബി. ജെ. പി തിരുനെല്ലി പഞ്ചായത്ത് അദ്ധ്യക്ഷൻ രാജീവ് ബാവലിയും സന്നിഹിതനായി യിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് വയനാടൻ ജനതക്ക് ചിരപരിചിതരായി മാറിയ ഇവർക്ക് ലോകം മുഴുവൻ മനുഷ്യ മനസുകളെ നർമ്മം കൊണ്ട് കീഴടക്കാൻ കഴിയട്ടെ എന്ന് അദ്ധേഹം ആശംസിച്ചു.

    Read More

    ആയുഷ് ക്ലബ്‌ പ്രവർത്തനം തുടങ്ങി

    മാനന്തവാടി: വാളേരി ഗവ. മാതൃക ഹോമിയോ ഡിസ്‌പെൻസറിയുടെ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെൻ്ററിൻ്റെ നേതൃത്വത്തിൽ പഴശ്ശി നഗറിൽ ആയുഷ് ക്ലബ്‌ രൂപീകരണവും യോഗ പരിശീലനവും നടത്തി. പരിപാടിയുടെ ഭാഗമായി സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും നടന്നു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് എച്ച്.ബി. പ്രദീപ് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. വി. റിഷ്യ, ഡോ. വീണ വിജയൻ എന്നിവർ ക്ലാസെടുത്തു. റസിഡൻ്റ്സ് അസോസിയേഷൻ പ്രസിഡൻ്റ് പി. വാണിദാസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സി.സി. സുജാത,…

    Read More

      ശമ്പളപരിഷ്കരണം ഉടൻ നടപ്പിലാക്കണം: കെ പി എസ് ടി എ

      മാനന്തവാടി : അധ്യാപകരോടും ജീവനക്കാരോടുമുള്ള നിഷേധാത്മക സമീപനം തിരുത്താൻ സർക്കാർ തയ്യാറാകണമെന്ന് കെ പി എസ് ടി എ വയനാട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ക്ഷാമബത്ത ജീവനക്കാരുടെ അവകാശമല്ലെന്നാണ് സർക്കാർ പറയുന്നത്. 2024 ജൂലൈ മാസത്തിൽ ലഭിക്കേണ്ട ശമ്പള പരിഷ്കരണത്തിനുള്ള നടപടികൾ ഇതുവരെ തുടങ്ങിയിട്ടില്ല. ജീവക്കാരോടുള്ള ശത്രുതാമനോഭാവം സിവിൽ സർവ്വീസിൻ്റെ തകർച്ചയ്ക്ക് കാരണമാകും. മാനന്തവാടി മുനിസിപ്പൽ ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഷാജു ജോൺ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ്…

      Read More

        ജയശ്രീ സ്കൂളിൽ ടാലന്റ് നർച്ചർ ക്യാമ്പ് നടത്തി

        പുൽപ്പള്ളി ജയശ്രീ ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ടാലന്റ് നർച്ചർ-2026 പദ്ധതി നടപ്പിലാക്കി.ജില്ലാ പഞ്ചായത്ത് അംഗം അമൽ ജോയ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പ്ലസ് വൺ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കായി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രത്യേക പരിശീലന ക്ലാസുകൾ നൽകുക,പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് ഒഴിവാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് വയനാട് ജില്ലാ പഞ്ചായത്ത് ടാലന്റ് നർച്ചർ പദ്ധതി നടപ്പിലാക്കുന്നത്.പിടിഎ പ്രസിഡണ്ട് അബ്രഹാം അധ്യക്ഷത വഹിച്ചു. പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി…

        Read More