തകർന്ന പാൽചുരം റോഡിൽ പ്രതിഷേധവുമായി കെ.സി.വൈ.എം മാനന്തവാടി രൂപത
പാൽചുരം : ജനജീവിതം ദുസഹമാക്കി കാലങ്ങളായി തകർന്ന് കിടക്കുന്ന പാൽച്ചുരം പാതയോടുള്ള അധികാരികളുടെ അവഗണനയ്ക്കെതിരെ കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ, കെ.സി.വൈ.എം ചുങ്കക്കുന്ന് – മാനന്തവാടി മേഖലകളുടെ ആതിഥേയത്വത്തിൽ പാൽച്ചുരത്ത് പ്രതിഷേധ കൂട്ടായ്മയും പൊതുജന പ്രതികരണ രേഖപ്പെടുത്തലും നടത്തപ്പെട്ടു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അധ്യക്ഷത വഹിച്ച പ്രതിഷേധ കൂട്ടായ്മ മലയോര സംരക്ഷണ സമിതി അധ്യക്ഷൻ ഫാ. വിനോദ് പി തോമസ് ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാദർ സാന്റോ…
