അയേൺ ഫേബ്രിക്കേഷൻ അസോസിയേഷൻ ജില്ലാ കൺവെൻഷൻ നടത്തി

മാനന്തവാടി: കേരള അയേൺ ഫേബ്രിക്കേഷൻ ആൻഡ് എഞ്ചിനീയറിംഗ് യൂണിറ്റ് അസോസിയേഷൻ (കെ.ഐ.എഫ്.ഇ.യു.എ) ജില്ലാ കൺവെൻഷൻ മാനന്തവാടി വൈറ്റ് ഫോർട്ട് ഓഡിറ്റോറിയത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജി.ഗോപകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ്‌ സി. എം തങ്കച്ചൻ, മുനിസിപ്പാലിറ്റി കൗൺസിലർ ബെന്നി പി. എം, ഉണ്ണി മഞ്ചേരി, അബൂബക്കർ കെ, മനോജ്‌ കെ, ഹാരിസ് കമ്പളക്കാട്, ആഷിക് കെല്ലൂർ, സന്തോഷ്‌ എം, പ്രമോദ്…

Read More

സംഘാടക സമിതി രൂപീകരിച്ചു

കമ്പളക്കാട് : പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ ‘കേരളം എന്ന മാനവികത’ ക്യാംപെയിൻ കോട്ടത്തറ മേഖലാതല ഉദ്ഘാടനം 2023 ഡിസംബർ 10 ഞായർ വൈകീട്ട് 3 മണിക്ക് കണിയാമ്പറ്റ എ.പി.മദ്രസാ ഹാളിൽ നടക്കുന്നതുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം ലത്തീഫ് മേമാടന്റെ അധ്യക്ഷതയിൽ പു.ക.സ. ജില്ലാ സെക്രട്ടറി ദേവകുമാർ ഉത്ഘാടനം ചെയ്തു.എം. മരക്കാർ,ഓമന ടീച്ചർ,എം ശിവൻപിള്ള മാഷ്, പ്രതീപൻ, ജയചന്ദ്രൻ, ഹംസ തുടങ്ങിയവർ സംസാരിച്ചു. ലത്തീഫ് മേമാടൻ ചെയർമാനും ഓമന ടീച്ചർ കൺവീനറുമായി 51…

Read More

ഹജ്ജ്‌ മാർഗനിർദേശം പുറത്തിറക്കി: തീർഥാടനം മെയ്‌ 9 മുതൽ

കരിപ്പൂർ: ഇന്ത്യയിൽനിന്നുള്ള അടുത്തവർഷത്തെ ഹജ്ജ്‌ തീർഥാടനം മെയ് ഒമ്പതിന് തുടങ്ങും. ജൂൺ 10നാണ് അവസാന വിമാനം. ജൂൺ 20ന് മടക്കയാത്ര ആരംഭിക്കും. ജൂലൈ 21ന് അവസാനിക്കുന്ന വിധമാണ് യാത്ര ക്രമീകരിച്ചത്. ഹജ്ജ് തീർഥാടകർക്കുള്ള മാർഗനിർദേശങ്ങൾ സൗദി അറേബ്യ ചൊവ്വാഴ്‌ച പുറത്തിറക്കി. സംസ്ഥാനങ്ങളിൽനിന്നുള്ള യാത്രാ തീയതി പിന്നീട്‌ തീരുമാനിക്കും. ഇന്ത്യയിൽ 20 പുറപ്പെടൽ കേന്ദ്രങ്ങളാണ് ഇത്തവണയുള്ളത്. കേരളത്തിൽ നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങൾ ഇത്തവണയും പുറപ്പെടൽ കേന്ദ്രങ്ങളാണ്‌. കരിപ്പൂർവഴി പോകുന്ന തീർഥാടകൻ 3,53,313 രൂപയും കണ്ണൂർവഴി പോകുന്നവർ 3,55,506…

Read More

100 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

 മാനന്തവാടി: മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രനും പാർട്ടിയും, ബാവലി ചെക്ക്പോസ്റ്റ് പാർട്ടിയും ചേർന്ന് ബാവലി എക്‌സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ സംയുക്ത വാഹന പരിശോധനയിൽ കൽപ്പറ്റ കുട്ടികുന്ന് ഭാഗം പള്ളത്ത് വീട്ടിൽ മുനീർ പി ടി (32), എന്നയാളെ 100 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത് ഒരു എൻ ഡി പി എസ് കേസ്സെടുത്ത് തുടർനടപടികൾക്കായി മാനന്തവാടി റേഞ്ച് ഓഫീസിൽ ഏൽപ്പിച്ചു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കെ എൽ 11 എ…

Read More

കേരള ഡയറി കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ നടത്തി.

പുല്‍പ്പള്ളി: ക്ഷീരസംഘം ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ മുടക്കമില്ലാതെ നല്‍കണമെന്ന് കേരള ഡയറി കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ശമ്പള പരിഷ്‌കരണ സമിതിയെ ഉടന്‍ നിയമിക്കുക, ക്ഷീരസംഘങ്ങള്‍ക്ക് മില്‍മ നല്‍കുന്ന മാര്‍ജിന്‍ 10 ശതമാനമായി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. കര്‍ണാടകയില്‍നിന്നു കാലിത്തീറ്റയായി ചോളത്തണ്ട് കൊണ്ടുവരുന്നതിലെ വിലക്ക് ജില്ലയില്‍ ക്ഷീര മേഖലയെ ബാധിക്കുമെന്ന് സമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് സി.കെ. പ്രശോഭനന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി.ജെ. അലക്‌സ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി പി….

Read More

കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

ബത്തേരി: കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് വയനാട് പാർട്ടി, ബത്തേരി റേഞ്ച് ഇൻസ്‌പെക്ടറും പാർട്ടിയുമായി ചേർന്ന് പെരിക്കല്ലൂർ ഡിപ്പോ കടവ് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ കെ.എൽ 72 6311 പൾസർ ബൈക്കിൽ കടത്തി കൊണ്ട് വന്ന 317ഗ്രാം ഉണക്ക കഞ്ചാവുമായി കൂളിവയൽ കുന്നുമ്മൽ വീട്ടിൽ നിസ്സാമുദീൻ( 21), നെല്ലിയമ്പം ഉളിയത്തു പറമ്പിൽ വീട്ടിൽ ഷംസുദീൻ (31) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ എൻ.ഡി.പി.എസ് ആക്ട് കേസ് എടുത്തിട്ടുള്ളതാണ്. കെമു പാർട്ടിയിൽ സോമൻ എം. സുമേഷ് വി.എസ്,…

Read More

ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.

കൽപ്പറ്റ: ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പൊഴുതന ആറാം മൈലിലെ വളപ്പിൽ ലത്തീഫ് (50) ആണ് മരണപ്പെട്ടത്. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ.

Read More

ചികിത്സക്കിടെ മരിച്ച യുവാവിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടത്തിനയച്ചു

പുൽപ്പള്ളി: സെമിത്തേരിയില്‍ അടക്കം ചെയ്ത യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരിച്ചെടുത്തു. ശശിമല ചോലിക്കര വടക്കെ കണ്ണമംഗലത്ത് സ്റ്റെബിന്‍ (28)ന്റെ മൃതദേഹമാണ് കല്പറ്റ പോലീസിന്റെ നേതൃത്വത്തില്‍ ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും നാല് ദിവസത്തിന് ശേഷം തിരിച്ചെടുത്തത്.ഡിസംബര്‍ ഒന്നിനാണ് കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ സ്റ്റെബിന്‍ മരിച്ചത്. സംഭവ സമയം കൂടെയുണ്ടായിരുന്ന ബന്ധുക്കള്‍ക്ക് പരാതിയില്ലാതിരുന്നതിനാല്‍ പോസ്റ്റുമോര്‍ട്ടം ചെയ്യാതെയാണ് പിറ്റേദിവസം മൃതദേഹം അടക്കം ചെയ്തത്. എന്നാല്‍ ചികിത്സാ പിഴവാണ് സ്റ്റെബിന്റെ മരണത്തിനിടയാക്കിയതെന്നാരോപിച്ച് ബന്ധുക്കള്‍ തിങ്കളാഴ്ച ജില്ലാ പോലീസ്…

Read More

വയനാട് ഫ്ളവര്‍ഷോ; അവലോകനയോഗം ചേര്‍ന്നു

കല്‍പ്പറ്റ: വയനാട് അഗ്രി-ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍  2023 ഡിസംബര്‍ 20 മുതല്‍ ജനുവരി 10 വരെ കല്‍പ്പറ്റയില്‍ നടത്തുന്ന ഫ്ളവര്‍ഷോയുടെ അവലോകന യോഗം വയനാട് എ.ഡി.എം ഷാജു എന്‍.ഐയുടെ അധ്യക്ഷതയില്‍ നടന്നു. ഫ്ളവര്‍ഷോയുടെ വിജയത്തിനായി സമൂഹത്തിന്റെ നാനാതുറകളിലുള്ളവരുടെയും വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക സംഘടനകളുടേയും, ജനപ്രതിനിധികളുടേയും സഹകരണം എ.ഡി.എം അഭ്യര്‍ത്ഥിച്ചു. യോഗത്തില്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി.എസ് അജിത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി, അഡീഷണല്‍ എസ് പി വിനോദ്പിള്ള, അഗ്രി-ഹോര്‍ട്ടി കള്‍ച്ചറല്‍ ജന.സെക്രട്ടറി കെ.എസ് രമേശ്, കണ്‍വീനര്‍ എം.എ ബിമല്‍കുമാര്‍,…

Read More

കാട്ടിക്കുളം ടൗണിലെ ട്രാഫിക് പരിഷ്‌കാരം ഇന്നു മുതൽ

കാട്ടിക്കുളം: തിരുനെല്ലി ഗ്രാമപഞ്ചായത്ത് ട്രാഫിക് കമ്മറ്റിയുടെ തീരുമാനപ്രകാരമുള്ള ട്രാഫിക് പരിഷ്‌കാരങ്ങൾ ഇന്ന് (ഡിസംബർ 6) മുതൽ കാട്ടിക്കുളം ടൗണിൽ നടപ്പിൽ വരും.3 വീൽ ഓട്ടോ പാർക്കിംഗ് കാട്ടിക്കുളം ബിസ്മില്ല സ്റ്റേഷനറി കട മുതൽ അമ്മാനി റോഡ് വരെ. അധികം പി.ഡബ്ല്യു.ഡി ഓഫീസിനു മുന്നിൽ റോഡിൽ ഇടതു വശം ചേർന്ന് ഒറ്റ വരിയായി പൊതു ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിൽ പാർക്കിംഗ് നടത്തുക. ജീപ്പ് (ടാക്‌സി) പനവല്ലി റോഡ് മുതൽ മുത്തൂറ്റ് ഫിൻ കോർപ്പ് വരെയുള്ള ഭാഗത്ത് പാർക്കിംഗ് നടത്തുക….

Read More