പൊതുവിതരണ കേന്ദ്രങ്ങള്‍; വില വിവര പട്ടിക പ്രദര്‍ശിപ്പിക്കണം

മാനന്തവാടി: പൊതുവിതരണ കേന്ദ്രങ്ങളിൽ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണമെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമിതി യോഗം നിര്‍ദ്ദേശം നല്‍കി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബിയുടെ അധ്യക്ഷതയില്‍ മാനന്തവാടി താലൂക്ക്തല യോഗം ചേര്‍ന്നു. നാല് മാസത്തില്‍ നടത്തിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 250 റേഷന്‍ കടകളില്‍ പരിശോധന നടത്തി. 58 കടകളില്‍ ക്രമക്കേടുകള്‍ കണ്ടെത്തുകയും കടയുടമകളില്‍ നിന്ന് പിഴ ഈടാക്കിയതായും അധികൃതര്‍…

Read More

    അനധികൃത മദ്യവിൽപ്പന: ഒരാൾ അറസ്റ്റിൽ.

    മണിയങ്കോട് കോക്കുഴി : കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G ജിഷ്ണുവും സംഘവും നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് ഡ്രൈവിൻ്റെ ഭാഗമായി കൽപ്പറ്റ മണിയങ്കോട് കോക്കുഴി ഭാഗത്ത് നടത്തിയ പരിശോധനയിൽ അനധികൃത വിൽപ്പനക്കായി സൂക്ഷിച്ച 8.5 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി കോക്കുഴി സ്വദേശി തയ്യിൽ വീട്ടിൽ രവി (Age: 68) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ഷാജി. പി , സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജീഷ്.എം.വി , മുഹമ്മദ്മുസ്തഫ ,…

    Read More

      പ്രിന്റ് ചെയ്ത വീസ പാസ്പോർട്ടിൽ ഒട്ടിക്കും, വിമാനത്താവളത്തിൽ എത്തുമ്പോൾ കുടുങ്ങും; കേരളത്തിൽ 10 കോടി രൂപയുടെ തട്ടിപ്പ്

        കൂത്താട്ടുകുളം (കൊച്ചി)∙ ഏജന്റുമാരെ ഇരകളാക്കി സംസ്ഥാനത്ത് ഉടനീളം വൻ വീസ തട്ടിപ്പ്. മുന്നൂറിലധികം പേരെ ഇരയാക്കിയ മുഖ്യസൂത്രധാരനെ തേടി പൊലീസ്. 10 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണു നിഗമനം. വിമാനത്താവളത്തിൽ എത്തുമ്പോഴാണ് വീസ വ്യാജമാണെന്ന് അറിയുന്നത്. ഓസ്ട്രേലിയ, ഗ്രീസ് എന്നിവിടങ്ങളിലേക്കു നൽകിയ വീസയാണ് വ്യാജമാണെന്നു കണ്ടെത്തിയത്. മൂന്നര മുതൽ 7 ലക്ഷം രൂപ വരെയാണ് ഒരു വീസയ്ക്ക് ഏജന്റുമാർ വാങ്ങുന്നത്. കൂത്താട്ടുകുളം കാക്കൂരിൽ പ്രാദേശിക ഏജന്റ് കുഴിവേലിക്കണ്ടത്തിൽ ശരത് ശശി പരിചയപ്പെടുത്തിയ നാൽപതോളം പേർക്കും ലഭിച്ചത്…

      Read More

      നിയമ സഹായ ക്യാമ്പും കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്തു.

      ചുണ്ടേൽ : മേപ്പാടി ഗ്രാമപഞ്ചായത്തിലെ ആനപ്പാറ കോളനി നിവാസികൾക്ക് മർകസ് ലോ കോളേജ് നാലാം വർഷ നിയമവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ വിഭാവനം ചെയ്തു നൽകിയ കുടിവെള്ള പദ്ധതിയും ലീഗൽ എയ്ഡ് ക്യാമ്പും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. അഡ്വ. വി.കെ റൗഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബീന സുരേഷ്,അഡ്വ.നിവേദിത എൻ, അഡ്വ. ജിൻസിയ ഇ. കെ,ശരണ്യ പി തുടങ്ങിയവർ പ്രസംഗിച്ചു.

      Read More

        ജിഎച്ച്എസ്എസ് മൂലങ്കാവ് കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു.

        വയനാട് വന്യജീവി സങ്കേതത്തിന്റെ ആഭിമുഖ്യത്തിൽ സുൽത്താൻ ബത്തേരി റെയ്ഞ്ചും മൂലങ്കാവ് ഗവ : ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകളും സംയുക്തമായി കല്ലൂർ മുതൽ മുത്തങ്ങ വരെ കാട്ടുതീ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു. വയനാട് വന്യജീവി സങ്കേതം ഡെപ്യൂട്ടി കൺസർവേറ്ററും വൈൽഡ്ലൈഫ് വാർഡനുമായ ശ്രീ വരുൺ ഡാലിയ ഐ.എഫ്.എസ്. റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. സുൽത്താൻ ബത്തേരി റെയ്ഞ്ജ് അസി.വൈൽഡ്ലൈഫ് വാർഡൻ ശ്രീമതി ടി. ടി. നസ്ന, മുത്തങ്ങ റെയ്ഞ്ജ് അസി. വൈൽഡ്ലൈഫ് വാർഡൻ ശ്രീ. സഞ്ജയ്‌…

        Read More

        നെഹ്റു അനുസ്മരണം നടത്തി

        കല്‍പറ്റ: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും നവഭാരത ശില്‍പിയുമായ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രുവിന്റെ 61-ാം ചരമവാര്‍ഷികദിനത്തോടനുബന്ധിച്ച് വയനാട് ഡി.സി.സി.യില്‍ അനുസ്മരണം നടത്തി. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിര പോരാളിയും, ബ്രിട്ടീഷുകാരോട് പടപൊരുതി പല തവണ ജയിൽ വാസം അനുഭവിച്ച നേതാവായിരുന്നു നെഹ്‌റു. ദീര്‍ഘകാലം കോണ്‍ഗ്രസ് പ്രസിഡൻ്റും, സ്വാതന്ത്രലബ്ധിക്ക് ശേഷമുള്ള 17 വര്‍ഷക്കാലം ഇന്ത്യയുടെ പ്രധാനമന്ത്രിയുമായിരുന്ന അദ്ദേഹം ഈ രാജ്യത്തിന് നല്‍കിയ സംഭാവനകള്‍ മറക്കാന്‍ കഴിയില്ലെന്നും ശിശുക്കളെ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ഒരു തലമുറയെ തന്നെ പൂര്‍ണ്ണ രാജ്യസ്‌നേഹമുള്ളവരാക്കി…

        Read More

        രക്തം ചിന്തലല്ല, രക്തദാനം കൊണ്ട് ജീവൻ നിലനിർത്തലാണ് യൂത്ത് ലീഗിൻ്റെ ധർമ്മം: സി എച്ച് ഫസൽ

        വെള്ളമുണ്ട : മുസ്ലിം ലീഗിന്റെ ജീവകാരുണ്യ പ്രവർത്തനം രാഷ്ട്രീയ ലക്ഷ്യത്തിനു വേണ്ടിയുള്ളതല്ല അത് വിശ്വാസത്തിൻ്റെ ഭാഗം കൂടിയാണെന്ന് യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി സി.എച്ച് ഫസൽ പറഞ്ഞു. രക്തം ചിന്തലല്ല രക്തം കൊടുത്ത് ജീവൻ രക്ഷപ്പെടുത്തലാണ് യൂത്ത് ലീഗിന്റെ ദൗത്യം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനന്തവാടി നിയോജക മണ്ഡലം തല രക്തദാന ക്യാമ്പ് വെള്ളമുണ്ട പുളിഞ്ഞാലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു….

        Read More

          രാജ്യത്തെ മുഴുവൻ വിചാരണ തടവുകാരെയും വിട്ടയക്കണം: ടി. നാസർ

          മാനന്തവാടി: രാജ്യത്ത് ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കപ്പെടണമെങ്കിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ജയിലിലടച്ചിരിക്കുന്ന മുഴുവൻ രാഷ്ട്രീയ തടവുകാരെയും ഉടൻ വിട്ടയക്കണമെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി. നാസർ. എസ്.ഡി.പി.ഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തരുവണയിൽ സംഘടിപ്പിച്ച റിപബ്ലിക് ദിന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യവും പ്രതിഷേധാവകാശവും ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യമാണിപ്പോൾ രാജ്യത്ത് നിലനിൽക്കുന്നത്. ജനാധിപത്യപരമായി അഭിപ്രായം പ്രകടിപ്പിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിച്ചും കള്ള കേസ് ചുമത്തിയും ജയിലിലടയ്ക്കുന്ന സമീപനം അവസാനിപ്പിക്കണം….

          Read More

            കുന്നുമ്മൽ കുടുംബ സംഗമം നടത്തി

            കൂളിവയൽ:പ്രമുഖ കുടുംബമായി കുന്നുമ്മൽ കുടുംബത്തിന്റെ സംഗമവും സൗഹൃദ വിരുന്നും സംഘടിപ്പിച്ചു. കൂളിവയലിൽ നടന്ന പരിപാടിയിൽ വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി മുഖ്യ പ്രഭാഷണം നടത്തി. ഉമ്മർ മുസ്‌ലിയാർ, ഉനൈസ് മുസ്‌ലിയാർ,അബുബക്കർ കെആഷിക് കെ,ശരീഫ് ഫൈസി,ഇബ്രാഹിം കെ, അബ്ദുറഹ്മാൻ എം. സി, ഉസ്മാൻ കെ, മുഹമ്മദ്‌ കെ, നാസർ കെ, സുഹൈൽ സഅദി തുടങ്ങിയവർ സംസാരിച്ചു

            Read More

              കെട്ടിട നമ്പർ ലഭിക്കുന്നതിന്ന് ലേബർ സെസ്സ് നിബന്ധന പിൻവലിക്കണം: ലെൻസ്ഫെഡ്  

               മേപ്പാടി : കെട്ടിടത്തിന് നമ്പർ ലഭിക്കുന്നതിന് ലേബർ സെസ്സ് കെട്ടിട ഉടമ അടക്കണമെന്ന നിബന്ധന സർക്കാർ പിൻവലിക്കണമെന്ന് ലെൻസ്‌ഫെഡ് മേപ്പാടി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.  കെ സ്മാർട്ട് സോഫ്റ്റ്‌വെയർ സംവിധാനം നടപ്പിലാക്കിയതിനു ശേഷം പല നികുതികളും , പെർമിറ്റ് ഫീസും ലൈസൻസികളിലൂടെ അടപ്പിക്കുന്ന നിർബന്ധ സാഹചര്യമാണ് നിലവിലുള്ളത്. കെട്ടിട നിർമാണ ഫീസ് കുറച്ചു എന്ന് സർക്കാർ പറയുമ്പോഴും ആയിരം സ്ക്വയർ ഫിറ്റിൻ്റെ മുകളിലേക്ക് ഭീമമായ ഫീസ് തന്നെയാണ് കെ സ്മാർട്ടിൽ വന്ന് കൊണ്ടിരിക്കുന്നത്. കെട്ടിട നമ്പർ ലഭിക്കുന്നതിന്…

              Read More