വെള്ളമുണ്ട സ്ട്രൈക്കേഴ്സ് ക്ലബിന് ഫുട്ബോളുകൾ കൈമാറി.

വെള്ളമുണ്ട: സ്ട്രൈക്കേഴ്സ് ക്ലബിന് വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ നൽകുന്ന ഫുട്ബോളുകൾ ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഭാരവാഹികൾക്ക് കൈമാറി. ക്ലബ്‌ പ്രസിഡന്റ്‌ ഹാരിസ് മണിമ, സാബു പി ആന്റണി, കെ. കെ ചന്ദ്രശേഖരൻ, ഡോ. മനു വർഗീസ്, വിജിത്ത് വെള്ളമുണ്ട, ഷുഹൈബ് സി.വി,ഉമ്മർ,ഫവാസ്എം തുടങ്ങിയവർ സംബന്ധിച്ചു. സ്ട്രൈക്കേഴ്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അഖില കേരള ഫൈവ്സ് ഫ്ലഡ്‌ലൈറ്റ് ഫുട്ബോൾ ടൂർണമെന്റിന് ആവശ്യമായ ബോളുകളാണ് കൈമാറിയത്. ലൈഫ് ഈസി…

Read More

ജല സംരക്ഷണ ശില്‍പ്പശാല നടത്തി.* കൽപ്പറ്റ : നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ ജില്ലാ ബ്ലോക്ക് തല സാങ്കേതിക സമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ജല സംരക്ഷണ ജില്ലാതല ശില്‍പ്പശാല നടത്തി. ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വരള്‍ച്ചയെ നേരിടാന്‍ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. ഒരു പ്രദേശത്ത് ലഭിക്കുന്ന ജലം പാഴാക്കാതെ പൂര്‍ണമായും പ്രയോജനപ്പെടുത്താനുള്ള ക്യാമ്പെയിന്‍ പ്രവര്‍ത്തനങ്ങളും ശില്‍പശാലയുടെ ഭാഗമായി നടന്നു. ഹരിതകേരളം മിഷന്റെയും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ ജില്ലയില്‍ നടന്നു വരുന്ന നീരുറവ്, കബനിക്കായ് വയനാട് എന്നീ ക്യാമ്പെയിനുകളുടെ അവതരണവും നടന്നു. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ബിന്ദു മേനോന്‍, സോയില്‍ സര്‍വ്വേ അസി.ഡയറക്ടര്‍ ബി.സി ദീപ, ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പി.ഡി. അനിത, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. ഷബീന, ഭൂജല വകുപ്പ് ജില്ലാ ഓഫീസര്‍ ഉദയകുമാര്‍, എല്‍.എസ്.ജി.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ശ്രീനിവാസന്‍, നവകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ഇ.സുരേഷ് ബാബു തുടങ്ങിയവര്‍ വിഷയാവതരണം നടത്തി.

കൽപ്പറ്റ : നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ ജില്ലാ ബ്ലോക്ക് തല സാങ്കേതിക സമിതി അംഗങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമായി ജല സംരക്ഷണ ജില്ലാതല ശില്‍പ്പശാല നടത്തി. ജില്ലാ കലക്ടര്‍ ഡോ.രേണു രാജ് ഉദ്ഘാടനം ചെയ്തു. മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി.സി. മജീദ് അധ്യക്ഷത വഹിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ വരള്‍ച്ചയെ നേരിടാന്‍ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുക എന്നതാണ്…

Read More

അതിർത്തി തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു.

തൃശ്ശിലേരി: സ്ഥലവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജ്യേഷ്ഠന്‍ അനുജനെ കത്തികൊണ്ട് കുത്തിപരിക്കേല്‍പ്പിച്ചു. തൃശ്ശിലേരി മൊട്ടയിലെ മരട്ടി വീട്ടില്‍ മാത്യു (ബേബി 55) വിനെയാണ് സഹോദരന്‍ തോമസ് (കുഞ്ഞ്) കുത്തിയത്. ഭൂസര്‍വ്വേയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നുണ്ടായി അടിപിടിക്കിടെ തോമസ് കത്തിവെച്ച് ആക്രമിച്ചതായാണ് പ്രാഥമീക വിവരം. ഇന്നുച്ചയോടെയാണ് സംഭവം. നെഞ്ചില്‍ ആഴത്തിലും, മുഖത്തും, കൈക്കുമാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ മാത്യുവിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ ശേഷം മാത്യു നിരീക്ഷണത്തില്‍ കഴിയുകയാണ്. തിരുനെല്ലി പോലീസ് സ്ഥലത്തെത്തി നടപടികള്‍…

Read More

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്ക്

പനവല്ലി : പനവല്ലി റസൽ കുന്ന്റോഡിൽ വച്ച് കാട്ടുപോത്ത് സ്കൂട്ടറിൽ വന്നിടിച്ച് സ്കൂട്ടർ യാത്രികനായ യുവാവിന് പരിക്കേറ്റു. പനവല്ലി റസൽ കുന്ന് സെറ്റിൽമെന്റ് കോളനിയിലെ നരേഷിനാണ് പരിക്ക് പറ്റിയത്. ഇന്നലെ വൈകീട്ട് ഏഴ് മണിക്കാണ് സംഭവം. യാത്രക്കിടെ സ്കൂട്ടറിന് നേരെ പാഞ്ഞടുത്ത കാട്ടുപോത്ത് സ്കൂട്ടർ കൊമ്പ് കൊണ്ട് കുത്തി മറിച്ചിട്ടതായി നരേഷ് പറയുന്നു. വാഹനത്തിൽ നിന്നും തെറിച്ചു വീണ് പരിക്കു പറ്റി അവശനിലയിൽ വഴിയരികിൽ കിടന്ന നരേഷിനെ കാൽനടയാത്രക്കാരായ ചിലർ കാണുകയും അപ്പപ്പാറ ഫോറസ്റ്റ് സ്റ്റേഷനിൽ വിവരമറി…

Read More

പറളിക്കുന്ന് ഇടവകയില്‍ എല്ലാവര്‍ക്കും പെൻഷൻ, ഇൻഷ്വറൻസ്.

കല്‍പ്പറ്റ: പറളിക്കുന്ന് സെന്‍റ് സെബാസ്റ്റ്യൻസ് ഇടവക മാനന്തവാടി രൂപതയില്‍ എല്ലാവര്‍ക്കും പെൻഷൻ, എല്ലാവര്‍ക്കും ഇൻഷ്വറൻസ് എന്ന ലക്ഷ്യം കൈവരിക്കുന്ന ആദ്യ ഇടവകയായി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പെൻഷൻ പദ്ധതികളിലും ഇന്ത്യൻ പോസ്റ്റല്‍ വകുപ്പിന്‍റെ ആക്സിഡന്‍റല്‍ കെയര്‍, പ്രധാൻമന്ത്രി ബീമായോജന, പ്രധാൻമന്ത്രി സുരക്ഷാ ബീമായോജന എന്നിവയിലും ആളുകളെ അംഗങ്ങളാക്കിയാണ് സുരക്ഷിത കുടുംബം എന്ന ലക്ഷ്യം ഇടവക കൈവരിച്ചത്. ഇതിനായി കേരള ലേബര്‍ മൂവ്മെന്‍റ് മാനന്തവാടി രൂപത ഘടകം, പോസ്റ്റല്‍ വകുപ്പ്, ബാങ്കിംഗ് ഫിനാൻഷ്യല്‍ ലിറ്ററസി വിഭാഗം എന്നിവയുടെ സഹകരണത്തോടെ…

Read More

31ന് സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കും; നവംബർ 21 മുതൽ അനിശ്ചിതകാല പണിമുടക്ക്.

തിരുവനന്തപുരം : സംസ്ഥാനത്ത് ഈ മാസം 31ന് സ്വകാര്യ ബസുകൾ പണിമുടക്കും. നവംബർ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കുമെന്നും സംയുക്ത സമിതി അറിയിച്ചു. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നൽകണമെന്ന് ബസുടമകൾ ആവശ്യപ്പെട്ടു. ബസ് വ്യവസായം നിലനിക്കണമെങ്കിൽ വിദ്യാർത്ഥികളുടെ നിരക്ക് കൂട്ടണമെന്നും ബസുടമകൾ പറയുന്നു. ക്യാമറയും സീറ്റ് ബെൽറ്റും ബസുകളിൽ അടിച്ചേൽപ്പിക്കുകയാണെന്നും ബസുടമകൾ വിമര്‍ശിച്ചു.

Read More

സംസ്ഥാന കായികമേള: മെഡൽ ജേതാക്കളെ ഡിവൈഎഫ്ഐ ആദരിച്ചു

കൽപ്പറ്റ : സംസ്ഥാന കായികമേളയിലെ മെഡൽ ജേതാക്കളായ വയനാടിന്റെ അഭിമാന താരങ്ങളെയും അവരുടെ പരിശീലകരേയും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആദരിച്ചു. കൽപ്പറ്റ പി ബിജു സ്മാരക യൂത്ത് സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ കൗമാര കായിക താരങ്ങളും രക്ഷിതാക്കളും പരിശീലകരും സന്നിഹിതരായി. സംസ്ഥാന കായിക മേളയിൽ സ്വർണ്ണ മെഡൽ ജേതാക്കളായ അദ്വൈത് സന്തോഷ്, കാർത്തിക് എൻ എസ്, വിഷ്ണു പി കെ, വെള്ളി മെഡൽ നേടിയ അമന്യ മണി, വെങ്കലം മെഡൽ ജേതാക്കളായ അഭിജിത് വി കെ,…

Read More

മനുഷ്യാവകാശ അവബോധം; വയനാട് പോലീസിന്റെ സംവാദ മത്സരം ശ്രദ്ധേയമായി.

കൽപ്പറ്റ: ‘മനുഷ്യാവകാശ അവബോധം’ എന്ന വിഷയത്തിൽ വയനാട് ജില്ലാ പോലീസ് സംഘടിപ്പിച്ച സംവാദ മത്സരം ശ്രദ്ധേയമായി. രാവിലെ കൽപ്പറ്റ പോലീസ് സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടത്തിയ സംവാദത്തിൽ രണ്ട് പേരടങ്ങുന്ന ഏഴ് ടീമുകളായി ജില്ലയിലെ പോലീസ് വകുപ്പിൽ ജോലി ചെയ്യുന്ന 14 പേർ പങ്കെടുത്തു. ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എ. റബിയത്ത് ഉദ്ഘാടനം ചെയ്തു. സീനിയർ സിവിൽ പോലീസ് ഓഫിസർ ലതീഷ്(കൽപ്പറ്റ പോലീസ് സ്റ്റേഷൻ)- കെ.സി സുനിൽകുമാർ (ഹെഡ് ക്ലർക്ക്) ടീം ഒന്നാം സ്ഥാനം കരസ്ഥമാക്കി….

Read More

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി നാടുകടത്തി

കൽപ്പറ്റ: നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം നാടുകടത്തി. കൽപ്പറ്റ, പെരുന്തട്ട, മന്ദേപുരം വീട്ടിൽ നിയാസ്(26)നെയാണ് ഒരു വർഷത്തേക്ക് വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചാല്‍ റിമാന്‍ഡ് ചെയ്യുന്നതടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകളിൽ പ്രതിയാണ് നിയാസ്. കവർച്ച, ദേഹോപദ്രവം, എൻ.ഡി.പി.എസ് ഉള്‍പ്പെടെയുള്ള…

Read More

ഷീൻ സിംഫണി ദ്വിദിന ദേശീയ ക്യാമ്പ് സമാപിച്ചു.

പേര്യ : വിദ്യാഭ്യാസ-സാംസ്‌കാരിക-തൊഴിൽ രംഗത്തെ സന്നദ്ധ സംഘമായ ഷീൻ ഇന്റർനാഷണൽ പത്താം വാർഷികത്തോടനുബന്ധിച്ച് വയനാട് ഉപേര്യ പീക്കിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ പ്രതിനിധി ക്യാമ്പിന്റെ സമാപന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ പി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.ഷീൻ മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് റാഫി കെ. ഇ ആമുഖ പ്രഭാഷണം നടത്തി.കെ.പി മുഹമ്മദ്‌ ബഷീർ കുഞ്ഞാക്ക അധ്യക്ഷത വഹിച്ചു.ൽ മലയാളികള്‍ക്ക് വളരെ സുപരിചിതമായ…

Read More