നവകേരള സദസ്സ്; പുതിയ കേരളത്തിന്റെ മുന്നേറ്റമാകു: മന്ത്രി എ.കെ.ശശീന്ദ്രന്‍.
കൽപ്പറ്റ : മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ ജില്ലകള്‍ തോറും നടക്കുന്ന നവകേരള സദസ്സ് പുതിയ കേരളത്തിന്റെ മുന്നേറ്റമാകുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ പറഞ്ഞു. കളക്‌ട്രേറ്റില്‍ ചേര്‍ന്ന നവകേരള സദസ്സ് അവലോകന യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്ന അദ്ദേഹം. ഒരു മന്ത്രി സഭ തന്നെ നേരിട്ട് ജനങ്ങളിലേക്കിറിങ്ങി നാടുമായി സംവദിക്കുന്ന നവകേരള സദസ്സ് കേരള ചരിത്രത്തില്‍ തന്നെ ആദ്യത്തെ സംഭവമാണ്. മണ്ഡലങ്ങളിലൂടെ നവകേരള സദസ്സ് പര്യടനം പൂര്‍ത്തിയാക്കുമ്പോള്‍ പുതിയ കേരളത്തിന് നയരേഖയാകും. നാടിന്റെ വിവിധങ്ങളായ ലക്ഷ്യങ്ങളും പ്രതീക്ഷകളുമെല്ലാം നേരിട്ടറിഞ്ഞ്…
