കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്‍റെ ഭൂമി: കളക്ടറേറ്റില്‍ യോഗം 26ന്
കല്‍പ്പറ്റ: കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബത്തിന്‍റെ ഭൂമി വിഷയത്തില്‍ 26ന് രാവിലെ 11.30ന് കളക്ടറേറ്റില്‍ യോഗം. ജില്ലാ കളക്ടര്‍ ഡോ.രേണുരാജാണ് യോഗം വിളിച്ചത്. മാനന്തവാടി താലൂക്കില്‍ കാഞ്ഞിരങ്ങാട് വില്ലേജില്‍ സര്‍വേ നന്പര്‍ 238/1ല്‍പ്പെട്ട 11.25 ഏക്കര്‍ ഭൂമി വനം വകുപ്പ് നിക്ഷിപ്ത വനമായി മാറ്റിയതു സംബന്ധിച്ചാണ് യോഗമെന്ന് കളക്ടര്‍ക്കുവേണ്ടി ഡെപ്യൂട്ടി കളക്ടര്‍(എല്‍എ) ബന്ധപ്പെട്ടവര്‍ക്കു അയച്ച നോട്ടീസില്‍ പറയുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി തന്പലക്കാട് കാഞ്ഞിരത്തിനാല്‍ ജോസ്, കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ പരേതനായ ജോര്‍ജിന്‍റെ മക്കളായ തോമസ്, ട്രീസ, ജോളി ജോര്‍ജ്, കളക്ടറേറ്റ്…
