വാഹനങ്ങളുടെ ഫിറ്റ്ന സ് ടെസ്റ്റ് ഫീസ് കുത്തനെ കൂട്ടി കേന്ദ്ര സർക്കാർ, ആ വർദ്ധനവ് 10 മടങ്ങ് വരെ!

    വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് വർധിപ്പിച്ച് കേന്ദ്ര സർക്കാർ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് നിയമങ്ങളിൽ ഭേദഗതി വരുത്തി. പുതിയ നിയമങ്ങൾ അനുസരിച്ച് ഉയർന്ന ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് ബാധകമാക്കുന്നതിനുള്ള കാലാവധി 15 വർഷത്തിൽനിന്ന് 10 വർഷമായി മാറ്റി നിശ്ചയിച്ചിട്ടുമുണ്ട്. വാഹനങ്ങളുടെ പഴക്കം അനുസരിച്ച് മൂന്ന് വിഭാഗങ്ങളായി തിരിച്ചുകൊണ്ടാണ് ഫീസ് വർധിപ്പിച്ചിട്ടുള്ളത്. 10-15 വർഷം, 15-20 വർഷം, 20 വർഷത്തിൽ കൂടുതൽ എന്നിങ്ങനെയാണ് തരം തിരിച്ചിട്ടുള്ളത്. വാഹനം പഴകുംതോറും ഓരോ വിഭാഗത്തിനും ഉയർന്ന ഫീസാണ് ഈടാക്കുക. ഹെവി കൊമേഷ്യൽ…

    Read More

    ജനം ജാഗ്രത കൈക്കൊള്ളണം: ടി നാസർ

      തലപ്പുഴ : RSS നു വേണ്ടി നാടിനെ കുരുതി കൊടുക്കുന്ന ആഭ്യന്തര വകുപ്പിനെതിരെ ജനം ജാഗ്രത കൈക്കൊള്ളണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രവർത്തക സമിതിയംഗം ടി നാസർ. പിണറായി പോലീസ് -ആർഎസ്എസ് കൂട്ടൂകെട്ടിനെതിരെ മാനന്തവാടി മണ്ഡലം പ്രസിഡന്റ് നയിക്കുന്ന വാഹനജാഥയുടെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസ്-ആര്‍എസ്എസ് ബാന്ധവത്തിന്റെ പേരില്‍ സംസ്ഥാനത്ത് സിപിഎമ്മുകാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും രക്ഷയില്ലാതായിരിക്കുന്നു എന്ന ഭരണകക്ഷി എംഎല്‍എയുടെ വാക്കുകള്‍ ഗൗരവതരമാണ്. കേരളത്തിന്റെ ക്രമസമാധാന ചുമതല ആര്‍എസ്എസ്സിന്റെ വരുതിയില്‍ കൊണ്ടു…

    Read More

      മുട്ടിൽ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് നടത്തി

      മുട്ടിൽ : 1996 ൽ നിന്ന് 2025 ലേക്ക് എത്തിയപ്പോൾ തദ്ദേശ സ്വയം ഭരണ മേഖലയിൽ കാതലായ മാറ്റങ്ങൾ ഉണ്ടായതായി പട്ടികജാതി, പട്ടികവർഗ, പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ അർ കേളു അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പ്രാദേശിക സർക്കാരുകളാണ്. വിവര സാങ്കേതിക മേഖലയിലുണ്ടായിട്ടുള്ള പുരോഗതി ഭരണനിർവ്വഹണത്തിൽ ഉപയോഗപ്പെടുത്തണം. സംസ്ഥാന സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ഉൾപ്പെടുത്തിയ വീഡിയോ പ്രദർശനവും, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ സന്ദേശവും, ഗ്രാമപഞ്ചായത്ത് പ്രോഗസ്സ് റിപ്പോർട്ട് അവതരണവും, പഞ്ചായത്ത് പദ്ധതികളുടെ വീഡിയോ…

      Read More

        റഹീമ വാളാടിന് വീണ്ടും കവിതാ പുരസ്കാരം. 

        മലയാളത്തിലെ ഏറ്റവും വലിയ ക്യാമ്പസ് സാഹിത്യ പുരസ്കാരമായ മനോരമ-ഹോർത്തൂസ് പുരസ്കാരം റഹീമ വാളാടിന്. 30000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. നവംബർ 27 മുതൽ കൊച്ചിയിൽ നടക്കുന്ന ഹോർത്തൂസ് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പുരസ്കാര സമർപ്പണം നടക്കും. യുവ എഴുത്തുകാർക്കുള്ള മറ്റൊരു പ്രധാന പുരസ്കാരമായ മാതൃഭൂമി വിഷുപ്പതിപ്പ് പുരസ്‌കാരം, യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവൽ മത്സരങ്ങളിലെ മികച്ച പ്രബന്ധം തുടങ്ങി നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രധാന ആനുകാലികങ്ങളിലും എഴുതി വരുന്ന റഹീമ കാലടി സംസ്കൃത സർവകലാശാലയിൽ മലയാള വിഭാഗം…

        Read More

          ലൈംഗീകാതിക്രമ കേസിൽ പ്രതിക്ക് തടവും പിഴയും

          കൽപ്പറ്റ : വീട്ടിൽ അതിക്രമിച്ചു കയറി 18 വയസ്സുകാരനെതിരെ പ്രകൃതിവിരുദ്ധ ലൈംഗീകാതിക്രമം നടത്തുകയും പരിക്കേൽപ്പിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് തടവും പിഴയും. കൽപ്പറ്റ മെസ്സ് ഹൗസ് റോഡ്, കുന്നത്തുംപടിയിൽ വീട്ടിൽ കെ.എം. അഷ്‌റഫിനെയാണ് കൽപ്പറ്റ അഡിഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതി(1) ജഡ്ജ് എ.വി മൃദുല ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം വീട്ടിൽ അതിക്രമിച്ചു കയറിയതിന് 5 വർഷവും, ലൈംഗീകാതിക്രമം നടത്തിയതിന് 5 വർഷവും, പരിക്കേൽപ്പിച്ചതിന് 1 വർഷത്തെ തടവും കൂടാതെ 60000…

          Read More

            സംസ്ഥാനത്ത് ചൂട് കൂടുന്നു: നിർദ്ദേശവുമായി ആരോഗ്യ വകുപ്പ്.

            തിരുവനന്തപുരം∙ ഇന്നു മുതൽ 23 വരെ കൊല്ലം, പത്തനംതിട്ട, കോട്ടയം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ചൂട് കൂടുന്നതിനാൽ ഈ നിർദേശങ്ങൾ പാലിക്കണം.   ∙…

            Read More

            പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

            കൽപ്പറ്റ: പ്രായപൂർത്തിയാകാത്ത കുട്ടിയോട് ലൈംഗിക അതിക്രമം നടത്തിയ മദ്രസ അധ്യാപകൻ അറസ്റ്റിൽ. വെള്ളമുണ്ട, തേറ്റമല, കന്നോത്ത്‌പറമ്പിൽ വീട്ടിൽ കെ.പി. അഫ്‌സലി(30)നെയാണ് കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാൾ അതിക്രമം നടത്തിയത്.

            Read More

            അനിശ്ചിതകാല സമരം അരംഭിച്ച് എൻഎഫ്എസ്എ തൊഴിലാളികൾ; റേഷൻ വിതരണം പ്രതിസന്ധിയിലേക്ക്

            മാനന്തവാടി: സർക്കാർ പ്രഖ്യാപിച്ച കൂലിവർധനവ് നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് എൻഎഫ്എസ്എ കയറ്റിറക്ക് തൊഴിലാളികൾ അനിശ്ചിതകാല സമരം ആരംഭിച്ചു. 19.06.2025 മുതൽ സർക്കാർ നിശ്ചയിച്ച 13% കൂലി വർദ്ധനവ് നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് എൻഎഫ്എസ്എ തൊഴിലാളികൾ ഇന്ന് (ജൂലൈ 10) മുതൽ സമരം ആരംഭിച്ചത്. നീണ്ട അഞ്ചു വർഷത്തെ നിയമ പോരാട്ടത്തിന് ഒടുവിൽ 15% എന്നുള്ളത് 13% ആയി അംഗീകരിക്കുകയും ചെയ്‌തു. എന്നാൽ 13% നൽകുവാൻ കരാറുകാർ തയ്യാറാകുന്നില്ലെന്നും ഇതിൽ പ്രേതിഷേധിച്ചു കൊണ്ടാണ് തൊഴിലാളികൾ സമരവുമായി മുൻപോട്ട് പോകുന്നത്. സമരത്തെ തുടർന്ന്…

            Read More

              അനധികൃത മരം മുറി: തടികള്‍ ലേലം ചെയ്യുന്നത് നഷ്ടം കുറയ്ക്കുന്നതിന് ഉതകും

              കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയഭൂമികളില്‍നിന്നു നിയമവിരുദ്ധമായി മുറിച്ചതും വനം വകുപ്പ് പിടിച്ചെടുത്ത് കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ചതുമായ ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിനു വനം വകുപ്പിന് കോടതി നല്‍കിയ അനുമതി സര്‍ക്കാരിന് നഷ്ടലഘൂകരണത്തിന് സഹായകമാകും. കൂടുതല്‍ കാലം മഴയും വെയിലുമേറ്റ് തടികളുടെ ഗുണനിലവാരം ഗണ്യമായി കുറയുന്നതിനുള്ള സാഹചര്യമാണ് കോടതി അനുമതിയോടെ ഒഴിവായത്. ഇപ്പോള്‍ത്തന്നെ തടികളുടെ ഗുണമേന്‍മയില്‍ കാര്യമായ ശോഷണം സംഭവിച്ചിട്ടുണ്ട്. തടികള്‍ ലേലത്തില്‍ വില്‍ക്കുന്നതിന് സൗത്ത് വയനാട് ഡി.എഫ്.ഒ 2023 അവസാനത്തോടെ സമര്‍പ്പിച്ച ഹര്‍ജിയാണ് ബത്തേരി…

              Read More

                മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം; തിരുനെല്ലി ഓവറോൾ ചാമ്പ്യന്മാരായി.

                മാനന്തവാടി: മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് തല കേരളോത്സവം 2025 മത്സരങ്ങൾ സമാപിച്ചു. 202 പോയിന്റോടുകൂടി തിരുനെല്ലി ഗ്രാമപഞ്ചായത്ത് ഓവറോൾ ചാമ്പ്യന്മാരായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബിയിൽ നിന്നും ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫി തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പിവി ബാലകൃഷ്ണനും ടീമും ഏറ്റുവാങ്ങി.          137 പോയിന്റ് കരസ്ഥമാക്കി തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് റണ്ണറപ്പായി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിന് 127 പോയിന്റും, എടവക ഗ്രാമപഞ്ചായത്തിന് 119 പോയിന്റും, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് 68 പോയിന്റും കരസ്ഥമാക്കി….

                Read More