ജില്ലാ ജൂനിയർ ഖോ ഖോ ചാമ്പ്യൻഷിപ്പ് ആരംഭിച്ചു.

    കാക്കവായാൽ :വയനാട് ജില്ല ഖോ ഖോ അസോസിയേഷൻറെ ആഭിമുഖ്യത്തിൽ ജില്ലാ ജൂനിയർ ചാമ്പ്യൻഷിപ്പിന് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കാക്കവയലിൽ തുടക്കമായി. സ്കൂൾ ഹെഡ് മാസ്റ്റർ മണി കെ എം ചാമ്പ്യൻഷിപ് ഉദ്ഘാടനം ചെയ്തു.സ്പോർട്സ്കൗൺസിൽവൈസ്പ്രസിഡന്റ്‌ കെപി വിജയിമുഖ്യഥിതിആയിരുന്നു.അസോസിയേഷൻപ്രസിഡന്റ്‌എ ഡി ജോൺഅധ്യക്ഷതവഹിച്ച യോഗത്തിൽ എൻ സി സാജിദ് , വിനോദ് വി കെ, ബിന്ദു പി ൻ എന്നിവർ പങ്കെടുത്തു.

    Read More

    വയനാട് പരിവാര്‍ കലക്ടറേറ്റിനു മുന്നിൽ ധര്‍ണ നടത്തി

    കല്‍പറ്റ: ഭിന്നശേഷി വ്യക്തികള്‍ക്ക് നിയമത്തില്‍ അനുശാസിക്കുന്ന ആനുകൂല്യങ്ങള്‍ മുടക്കം കൂടാതെ നല്‍കണമെന്നും, ആനുകൂല്യങ്ങള്‍ അവകാശമാണെന്നും അത് നിഷേധിക്കരുതെന്നും ആവശ്യപ്പെട്ട് വയനാട് പരിവാര്‍ കലക്ടറേറ്റിനു മുന്നിൽ ധര്‍ണ നടത്തി. ആശ്വാസ കിരണം മുടങ്ങാതെ നല്‍കുക, ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുക, ഭൗതിക ഭിന്നശേഷി വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനവും, അവഗണനയും അവസാനിപ്പിക്കുക, സ്‌പെഷല്‍ അധ്യാപകരെ സ്ഥിരമായി നിയമിക്കുക, സ്‌പെഷല്‍ സ്‌കൂളുകളോടുള്ള അവഗണന അവസാനിപ്പിക്കുക, ജില്ലാ പുനരധിവാസ കേന്ദ്രം ആരംഭിക്കുക, തൊഴിലധിഷ്ഠിത പാഠ്യപദ്ധതി നടപ്പിലാക്കുക, തൊഴിലിനുള്ള സാഹചര്യം ഒരുക്കുക, കേന്ദ്ര സര്‍ക്കാരിന്റെ അവഗണന…

    Read More

    നെന്മേനി സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്

    അമ്പലവയൽ: ഡൽഹി എയർപോർട്ടിലേക്ക് ഗിഫ്റ്റ് ആയി ഇംഗ്ലണ്ട് ഡോളർ അയച്ചിട്ടുണ്ടെന്നും അത് സ്വീകരിക്കുന്നതിനായി പണം നൽകണമെന്നും വിശ്വസിപ്പിച്ച് നെന്മേനി സ്വദേശിനിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ നൈജീരിയൻ സ്വദേശിയെ ഡൽഹിയിൽ നിന്ന് പൊക്കി വയനാട് പോലീസ്. മാത്യു എമേക(30)യെയാണ് 11.11.2024 ന് സാഹസികമായി അമ്പലവയൽ പോലീസ് പിടികൂടിയത്. 2023 ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായായിരുന്നു തട്ടിപ്പ്. പല തവണകളായി 4,45,000 രൂപ ഇയാൾ തട്ടിയെടുത്തു. ഒടുവിൽ തട്ടിപ്പ് ആണെന്ന് മനസിലായ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. ബാങ്ക് ഇടപാടുകളുടെ…

    Read More

    ബത്തേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

    ബത്തേരി: 25 കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച ബത്തേരി താലൂക്ക് ആശുപത്രിയിലെ അമ്മയും കുഞ്ഞും കെട്ടിടം ഉദ്ഘാടനം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ വീട്ടമ്മ മരണപ്പെട്ടതില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നും കെ പി സി സി എക്‌സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ് ആവശ്യപ്പെട്ടു. ബത്തേരി, മീനങ്ങാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികള്‍ ബത്തേരി താലൂക്ക് ആശുപത്രിക്ക് മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കല്‍ കോളജ്…

    Read More

    മഴക്കെടുതി: ജില്ലയില്‍ മൂന്ന് ക്യാമ്പുകളിലായി 48 പേര്‍

    കൽപ്പറ്റ : ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് മൂന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായി 48 പേരെ മാറ്റിപ്പാര്‍പ്പിച്ചു. സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ നെന്മേനി, നൂല്‍പ്പുഴ വില്ലേജ് പരിധിയിലെ ഉന്നതികളില്‍ താമസിക്കുന്നവരെയാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്. പാമ്പുംകുനി ഉന്നതിയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നെന്മേനി കോളിയാടി എയുപിഎസ് സ്‌കൂളില്‍ ആരംഭിച്ച ക്യാമ്പില്‍ അഞ്ച് പുരുഷന്മാരും അഞ്ച് സ്ത്രീകളും (1 ഗര്‍ഭിണി) മൂന്ന് കുട്ടികളുമുണ്ട്. ചീരാല്‍ വെള്ളച്ചാല്‍ ഉന്നതിയില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ ഏഴ് കുടുംബങ്ങളെ കല്ലിങ്കര എയുപി സ്‌കൂളിലേക്കും മാറ്റി. ക്യാമ്പില്‍…

    Read More

      മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് നല്‍കി വരുന്ന ധനസഹായം നിര്‍ത്തി സര്‍ക്കാര്‍.

      കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ദുരിത ബാധിതര്‍ക്ക് നല്‍കി വരുന്ന ധനസഹായം നിര്‍ത്തി സര്‍ക്കാര്‍. 9,000 രൂപയാണ് ധനസഹായം നല്‍കിയിരുന്നത്. ഉരുള്‍പ്പൊട്ടലില്‍ ജീവിതോപാധി നഷ്ടപ്പെട്ടവര്‍ക്കായിരുന്നു സര്‍ക്കാര്‍ 9,000 രൂപ ധനസഹായം നല്‍കിയിരുന്നത്. മൂന്ന് മാസം പ്രഖ്യാപിച്ച സഹായം പിന്നീട് ഡിസംബര്‍ വരെ നീട്ടിയിരുന്നു. ദുരന്തബാധിതരില്‍ പലര്‍ക്കും വരുമാനം ഇല്ലാത്തതിനാല്‍ ധനസഹായം നീട്ടണം എന്നാണ് ആവശ്യം. മാതൃകാപരമായ പുനരധിവാസം വാഗ്ദാനം ചെയ്തായിരുന്നു സഹായധനം പ്രഖ്യാപിച്ചത്. ദിനം പ്രതി 300 രൂപ എന്ന നിലയ്ക്കാണ് മാസം 9000 രൂപ നല്‍കിയിരുന്നത്. കഴിഞ്ഞ…

      Read More

        റോഡ്‌ ഉത്ഘാടനം ചെയ്തു.

        റോഡ്‌ ഉത്ഘാടനം ചെയ്തു.   കണിയാമ്പറ്റ : ഗ്രാമ പഞ്ചായത്ത്‌ 15-ആം വാർഡിലെ കോൺക്രീറ്റ് പണി പൂർത്തീകരിച്ച മേമന ബഷീർ റോഡിന്റെ ഉത്ഘാടനം വാർഡ്‌ മെമ്പർ ലത്തീഫ് മേമാടൻ നിർവഹിച്ചു. വാർഡ്‌ വികസന സമിതി അംഗങ്ങളായ പി.സി.ഉമ്മർ,ഷഫ്നാദ് വി.എൻ,കരുണാകരൻ.പി, ഗഫൂർ ഊത്താലക്കൽ, പി.ബി ഭാനുമോൻ,അജ്മൽ,മേമന ബഷീർ, മുത്തലിബ് പി.എ, കോയക്കുട്ടി മയങ്കോട് തുടങ്ങിയവർ സംബന്ധിച്ചു.

        Read More

          സംസ്ഥാന സ്കൂൾ കലോത്സവം വിജയികളെ അനുമോദിച്ചു

          വെള്ളമുണ്ട ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ പങ്കെടുത്ത് എ ഗ്രേഡ് നേടി വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിയ വിദ്യാർത്ഥി പ്രതിഭകളെ അനുമോദിച്ചു .സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന അനുമോദനയോഗത്തിന് ഹെഡ്മിസ്ട്രസ് ഫാത്തിമത്ത് ഷംല ടി കെ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡൻറ് സലിം കേളോത്ത് അധ്യക്ഷത വഹിച്ചു. വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ മുഫീദ തസ്നി അനുമോദനയോഗം ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളെ ഒപ്പന പരിശീലിപ്പിച്ച സ്കൂളിലെ…

          Read More

            എക്സൈസ് – ഫോറസ്റ്റ് സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് പിടികൂടി; ഒരാൾ അറസ്റ്റിൽ.

            പൊഴുതന കറുവൻതോട്: കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ റ്റി യുടെ നേതൃത്വത്തിൽ കൽപ്പറ്റ എക്സൈസ് സർക്കിൾ , കൽപ്പറ്റ ഫോറസ്റ്റ് റെയിഞ്ച് സംഘങ്ങൾ പൊഴുതന കറുവൻതോട് ഭാഗത്ത് നടത്തിയ സംയുക്ത പരിശോധനയിൽ ചാരായം വാറ്റാൻ വേണ്ടി പാകപ്പെടുത്തിയ 40 ലിറ്റർ വാഷ് കണ്ടെടുത്തു. വാഷ് സൂക്ഷിച്ചു വച്ച പൊഴുതന കറുവൻതോട് സ്വദേശി പട്ടരാട്ടിൽ വീട്ടിൽ ഷിജോദ്. പി (Age : 47) എന്നായാളെ അറസ്റ്റ് ചെയ്തു. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് KM, സിവിൽ എക്സൈസ്…

            Read More

              പഞ്ചായത്തിലെ മുഴുവൻ ഡ്രൈനേജുകൾ വൃത്തിയാക്കുകയും കൊതുക് നശീകരണം നടത്തുകയും വേണം: എസ്.ഡി.പി.ഐ

              തലപ്പുഴ: തവിഞ്ഞാൽ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലെയും ഡ്രൈനേജുകൾ അടിയന്തരമായി വൃത്തിയാക്കുകയും കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുകയും ചെയ്യണമെന്ന് എസ്.ഡി.പി.ഐ തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റി. പ്രധാന ടൗണുകളിലും ഗ്രാമങ്ങളിലും ഉള്ള ഡ്രൈനേജുകളിൽ മാലിന്യവും ചെളിയും അടിഞ്ഞുകൂടി വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെ വ്യാപനത്തിനും ഡെങ്കിപ്പനി, എലിപ്പനി തുടങ്ങിയ രോഗങ്ങൾ പടരുന്നതിനും കാരണമാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.   പഞ്ചായത്ത് ഡ്രൈ ഡേ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും അവ കൂടുതൽ കാര്യക്ഷമമാക്കേണ്ടതുണ്ടെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. അത് പോലെ പഞ്ചായത്തിലെ പൊതുമരാമത്ത് വകുപ്പ് (PWD)ന്റെ…

              Read More