വിദ്യാർത്ഥിക്കെതിരെയുള്ള ക്രൂര മർദ്ദനം; സമൂഹവും സർക്കാറും ജാഗ്രത കാണിക്കണം: എസ്.ഡി.പി.ഐ

    കൽപ്പറ്റ: 16 കാരനെതിരെ മുതിർന്ന വിദ്യാർത്ഥികൾ ക്രൂരമായി ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് ജനമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും, ഇത്തരം ക്രൂരതകൾക്കെതിരെ സമൂഹവും അധികാരികളും അടിയന്തരമായി ജാഗ്രത കാണിക്കണമെന്നും എസ്.ഡി.പി.ഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിന് മുമ്പും ഇതേ സംഘം സമാന രീതിയിൽ വിദ്യാർത്ഥികളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ചിത്രീകരിച്ച് പ്രചരിപ്പിച്ചതായും ഗുരുതര ആരോപണമുണ്ട്. വിദ്യാർത്ഥികൾക്കിടയിൽ ഇത്തരം അക്രമ പ്രവണതകൾ വളരാൻ കാരണമാകുന്നത് ലഹരി മാഫിയകളുമായുള്ള ബന്ധങ്ങളാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാനും, വിദ്യാർത്ഥികൾക്കിടയിൽ സൗഹാർദ്ദവും സുരക്ഷിതമായ…

    Read More

      റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറത്തിന്റെ പീസ് വില്ലേജ് സന്ദർശനം ആകർഷമായി 

      പിണങ്ങോട്: പീസ് വില്ലേജ് സന്ദർശനം ആകർഷകമായി. റാഫ് അംഗങ്ങളുടെയും അഭ്യുദകാംക്ഷികളുടെയും പിണങ്ങോട് പീസ് വില്ലേജ് സന്ദർശനം ഏറെ പ്രശംസനീയമായി ഇവിടെയുള്ള 84 കുടുംബങ്ങളും ഒത്തുള്ള ഭക്ഷണവും വിനോദങ്ങളും ഏറെ ആകർഷികം ആയിരുന്നു പ്ലീസ് വില്ലേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിലും പരിപാടികളിലും റോഡ് ആക്സിഡന്റ് ആക്ഷൻ ഫോറം വയനാട് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഫാരിസ് അധ്യക്ഷൻ ആയിരുന്നു സംസ്ഥാന പ്രസിഡണ്ട് ഡോ: കെ എം അബ്ദു ഉദ്ഘാടനം ചെയ്തു സംസ്ഥാന രക്ഷാധികാരി പാലോളി അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി സംസ്ഥാന…

      Read More

      കോൺഗ്രസ് റോഡ് ഉപരോധിച്ചു.

      മാനന്തവാടി: സിപിഎം ക്രിമിനലുകളും, പോലീസിലെ സിപിഎം അനുഭാവികളായ ഗുണ്ടകളും മുഖ്യമന്ത്രിയുടെ ആഹ്വാനപ്രകാരം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ വ്യാപകമായ ആക്രമണങ്ങളില്‍ പ്രതിഷേധിച്ചും,. കെ.പി.സി.സി.യുടെ നേതൃത്വത്തിൽ ഇന്ന് നടന്ന ഡിജിപി ഓഫീസ് മാര്‍ച്ചിനെതിരെ പോലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി,പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അപായപ്പെടുത്താന്‍ ശ്രമിച്ച പോലീസിന്റെ ആസൂത്രിത നടപടിയില്‍ പ്രതിഷേധിച്ച് മാനന്തവാടി, പനമരം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മാനന്തവാടി ടൗണിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും, യോഗവും…

      Read More

        കേന്ദ്രസർക്കാർ അവഗണന അവസാനിപ്പിക്കണം:കേരള കോൺഗ്രസ് ബി

        പുൽപ്പള്ളി കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയും സാമ്പത്തിക വിവേചനവും അവസാനിപ്പിക്കണമെന്ന് കേരള കോൺഗ്രസ് ബി വയനാട് ജില്ലാ പ്രസിഡണ്ട് കെ ആർ ജയരാജ് ആവശ്യപ്പെട്ടു. കേന്ദ്ര അവഗണനയ്ക്കെതിരെ കേരള കോൺഗ്രസ് ബി സുൽത്താൻബത്തേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുൽപ്പള്ളിയിൽ നടത്തിയ പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേരളം ആവശ്യപ്പെട്ട 27 കാര്യങ്ങളിൽ ഒന്നുപോലും പരിഗണിക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല. ഇത്ര അവഗണന ഒരു ബജറ്റിലും ഉണ്ടായിട്ടില്ല. തൊഴിലാളികളെയും കർഷകരെയും വിദ്യാഭ്യാസ,ആരോഗ്യ,…

        Read More

        പ്രമേഹ ബോധവൽക്കരണവും പഠന ക്ലാസും സംഘടിപ്പിച്ചു.

        കൽപറ്റ: തിരുവനന്തപുരം ജ്യോതിദേവ് ഡയബറ്റീസ് ആൻഡ് റിസർച്ച് സെന്ററിന്റെ ഡ്രീംസ് പ്രാക്ടിക്കൽ പ്രോഗ്രാം ടൈപ്പ് 1 ഡയബറ്റിക് വെൽഫയർ സൊസൈറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ കമ്മറ്റിയും ചേർന്ന് ടൈപ്പ് 1 പ്രമേഹ ബോധവൽക്കരണവും പഠന ക്ലാസും സംഘടിപ്പിച്ചു. കൽപറ്റ വ്യാപാര ഭവനിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഡ്രീംസ് പ്രാക്ടിക്കൽസ് ഡയറക്ടർ ഗോപിക കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ.ടി. മനോജ് കുമാർ , (ലക്ചറർ, ഡയറ്റ്, വയനാട്) ടൈപ്പ്…

        Read More

          ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു

          ബാംഗ്ലൂരിൽ ഉണ്ടായ വാഹനാപകടത്തിൽ വയനാട് സ്വദേശിനി മരണപ്പെട്ടു റിട്ട. അധ്യാപകനും ബാലുശ്ശേരിയിലെ സാംസ്കാരിക പ്രവർത്തകനുമായ പൃഥ്വിരാജ് മുടക്കല്ലൂരിൻ്റെ മകൾ മേഥാ പൃഥ്വിരാജ് (പ്രോവിഡൻ്റ് ഫണ്ട് ഓഫീസ് ബംഗളുരു) ഒരു വാഹനാപകടത്തിൽ ബങ്കളുരുവിൽ മരണപ്പെട്ടു. അമ്മ: ഉഷ റിട്ട. അധ്യാപിക ഗ്രീൻ മൗണ്ട് പബ്ലിക് സ്കൂൾ തരിയോട്, ഭർത്താവ് ആകർഷ് എസ്. എൽ. (ബാഗ്ലൂർ), മകൻ: ദക്ഷ് ആകർഷ് , സഹോദരൻ: ഗൗതം പൃഥീ രാജ് എം ബി എ വിദ്യാർത്ഥി പോണ്ടിച്ചേരി. സംസ്കാരം : വ്യാഴാഴ്ച രാവിലെ…

          Read More

            കാണാതായ യുവാവിനെ കബനിയിൽ മരിച്ച നിലയിൽ കണ്ടെത്തി

            പുൽപ്പള്ളി: മുള്ളൻകൊല്ലി മൂന്ന്പാലം ഹൊസള്ളി ഉന്നതിയിലെ സുശീലൻ (35) നെ കബനി പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച്ച വീട്ടിൽ നിന്ന് പോയതായിരുന്നു. നാട്ടുകാരാണ് മൃതദേഹം കണ്ടത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മൃതദേഹം കരക്കെത്തിച്ചു. ഭാര്യ: മഞ്ജുള, ഒരു മകനുണ്ട്.

            Read More

              ചൂടിന് ആശ്വാസമായി വേനൽമഴ എത്തുന്നു! ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

              സംസ്ഥാനത്ത് തുടരുന്ന കടുത്ത ചൂടിന് ആശ്വാസമേകി വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം. ഏപ്രിൽ ഒന്ന്, രണ്ട്, നാല് തീയതികളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.   അതേസമയം, തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും…

              Read More

              പതിറ്റാണ്ടുകളായുള്ള പരാതി: പുളിഞ്ഞാൽ സ്‌കൂൾ ചുറ്റുമതിൽ യാഥാർഥ്യമായി

              പുളിഞ്ഞാൽ: സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥി കളുടെയും പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു പുളിഞ്ഞാൽ സ്‌കൂളിന് സുരക്ഷിതമായൊരു ചുറ്റുമതിൽ എന്നുള്ളത്. ജില്ലാ പഞ്ചായത്തിൻ്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ചു കൊണ്ട് സ്കൂളിന്റെ ചുറ്റുമതിൽ യാഥാർഥ്യമായിരിക്കുകയാണ്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത് ചുറ്റുമതിൽ നാടിനു സമർപ്പിച്ചു.മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജസ്റ്റിൻ ബേബി,ബ്ലോക്ക്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി. കല്യാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാരദ അത്തിമറ്റം,ഷൈജി ഷിബു,…

              Read More

              സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

              സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും.എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് നൽകി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കണ്ണൂർ-കാസറഗോഡ്…

              Read More