വിഞാന കേരളം അവലോകന യോഗം ചേര്‍ന്നു

    ഓണത്തിന് ഒരു ലക്ഷം തൊഴിലെന്ന ലക്ഷ്യത്തോടെ കുടുംബശ്രീ സംഘടിപ്പിക്കുന്ന തൊഴില്‍ മേളയുടെ അവലോകന യോഗം ചേര്‍ന്നു. ജില്ലയിലെ 27 സി.ഡിഎസുകളിലും ഓണത്തിന് മുന്നോടിയായി തൊഴില്‍ മേള നടത്തും. അതത് ഗ്രാമപഞ്ചായത്ത് പരിധിയിലെ തൊഴില്‍ സാധ്യതകള്‍, തൊഴില്‍ അന്വേഷകര്‍ എന്നിവരെ കണ്ടെത്തുന്നത് അതത് സി.ഡി.എസുകളാണ്. തൊഴില്‍ മേളയുടെ ഭാഗമായി എല്ലാ സി.ഡി എസുകളിലും വിഞാന കേരളത്തിന്റെ മാസ്സ് ക്യാമ്പയിന്‍ ആരംഭിച്ചു. ക്യാമ്പയിനിന്റെ ഭാഗമായി മികച്ച എംപ്ലോയി, മികച്ച സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍, മികച്ച ചാര്‍ജ് ഓഫീസര്‍ എന്നിവര്‍ക്ക് വിഞാന ശ്രീ,…

    Read More

      ബൈക്കപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 19-കാരൻ മരിച്ചു

      മാനന്തവാടി: ബൈക്കപകടത്തിൽ പരിക്കേറ്റ് ദീർഘനാളായി ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുതറ ഇല്ലത്തുവയൽ അഖിൽ നിവാസിൽ അഭിജിത്ത് (19) ആണ് മരിച്ചത്.   കഴിഞ്ഞ വർഷം വള്ളിയൂർക്കാവ് കണ്ണിവയലിന് സമീപം വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. തുടർന്ന് നാട്ടുകാർ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കിയിരുന്നു. എന്നാൽ അസുഖം പൂർണ്ണമായി ഭേദമാകാത്തതിനെ തുടർന്ന് വീട്ടിൽ ചികിത്സയിൽ തുടരുകയായിരുന്നു.   ഇന്നലെ വൈകുന്നേരം അവശനായതിനെ തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല….

      Read More

      കൃഷിയും കർഷകനും സംരക്ഷിക്കപ്പെടണം: കെസിവൈഎം അർദ്ധവാർഷിക സെനറ്റ്

      മാനന്തവാടി: കെസിവൈഎം മാനന്തവാടി രൂപതയുടെ 31-ാം മത് അർദ്ധവാർഷിക സെനറ്റ് സമ്മേളനം തരിയോട് മേഖലയുടെ നേതൃത്വത്തിൽ കുറമ്പാല യൂണിറ്റിൽ വെച്ച് നടത്തപ്പെട്ടു. കെസിവൈഎം മുൻ രൂപതാ പ്രസിഡന്റ് മാത്യു തറയിൽ സെനറ്റ് സമ്മേളനം ഉൽഘാടനം ചെയ്തു. സമ്മേളനത്തിന് രൂപതാ പ്രസിഡൻ്റ് ബിബിൻ പിലാപ്പിള്ളിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന അംഗം റ്റിജിൻ ജോസഫ് വെള്ളപ്ലാക്കിൽ പ്രമേയം അവതരിപ്പിച്ചു. വയനാട് പോലുള്ള മലയോര മേഖലയിലെ കാർഷിക ജീവിതം നിലനിർത്തുന്നതിന് സർക്കാർ നയപരമായി ഇടപെടേണ്ടതിന്റെ അത്യാവശ്യത പ്രമേയത്തിലൂടെ ശക്തമായി ഉന്നയിച്ചു. വിള…

      Read More

      പോരാടാം ഒന്നായി.. ലഹരിക്കെതിരെ… കൂട്ടയോട്ടം സംഘടിപ്പിച്ചു.

      കൽപറ്റ: ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ തപോഷ് ബസുമതാരി ഐപിഎസ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സിനിമാതാരം ശ്രീ. അബു സലിം ഇന്ത്യൻ ക്രിക്കറ്റർ കുമാരി സജ്ന സജീവൻ എന്നിവർ ചേർന്ന് കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നാർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീ .എം.കെ. ഭരതൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ….

      Read More

        ഫിറ്റ്നസ് ഇല്ലാത്ത കാലപ്പഴക്കം ചെന്ന ബിൽഡിംഗ്‌കൾ പൊളിച്ചു നീക്കണം. ആം ആദ്മി പാർട്ടി.

        കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടം തകർന്നുവീണു ആളുകൾ മരിക്കാൻ ഇടയായ സംഭവം അങ്ങേയറ്റം സങ്കടകരവും അധികൃതരുടെ അനാസ്ഥയും ആണ് സൂചിപ്പിക്കുന്നത്. മാനന്തവാടി ടൗണിലും പഴകി ദ്രവിച്ച കെട്ടിടങ്ങൾ ഇപ്പോഴും പ്രവർത്തനനിരതമാണ് ബന്ധപ്പെട്ട അധികാരികൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ചു അടിയന്തിര നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് ഇടയാക്കും എന്ന് ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മനോജ് കുമാർ, അജി കൊളോണിയ, മനു മത്തായി പി എ ജെയിംസ്, ബേബി ഇ…

        Read More

          കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് നിയമനം; വിശദീകരണം തേടി ഗവർണർ

          കേരള സർവകലാശാല രജിസ്ട്രാർ ഇൻ ചാർജ് നിയമനത്തിൽ വിശദീകരണം തേടി ഗവർണർ രാജേന്ദ്ര ആർലേകർ. സെനറ്റ് അംഗമായ ഡോ. സാം സോളമന് രജിസ്ട്രാർ ഇൻ ചാർജ് പദവി നൽകുന്നത് ചട്ട വിരുദ്ധമാണെന്ന പരാതിയിലാണ് വിശദീകരണം തേടിയത്. ബിജെപി സിൻഡിക്കേറ്റ് അംഗം പി എസ് ഗോപകുമാറിന്റെ പരാതിയിലാണ് ഗവർണറുടെ നടപടി.   അധ്യാപക പ്രതിനിധിയായ സെനറ്റ് അംഗത്വം ഉപേക്ഷിച്ചാൽ മാത്രം ചുമതല നൽകുന്നത് പരിഗണിക്കാം എന്നാണ് വൈസ് ചാൻസലറുടെ നിലപാട്. പുതിയ രജിസ്ട്രാർ ചുമതല ഏറ്റെടുക്കുന്നത് വരെ നിലവിലെ…

          Read More

          കല്‍പ്പറ്റയില്‍ സപ്ലൈകോ ഓണം ഫെയര്‍ തുടങ്ങി

          കല്‍പ്പറ്റ: സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റില്‍ ഓണം ഫെയര്‍ തുടങ്ങി. ടി. സിദ്ദിഖ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ജെ. ഐസക് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഷെരീഫ ആദ്യവില്‍പന നടത്തി. കൗണ്‍സിലര്‍മാരായ സി.കെ. ശിവരാമന്‍, രാജാറാണി, ടി. മണി എന്നിവര്‍ പ്രസംഗിച്ചു. വൈത്തിരി അസിസ്റ്റന്റ് സപ്ലൈ ഓഫീസര്‍ രാജേന്ദ്രപ്രസാദ് സ്വാഗതവും ഡിപ്പോ മാനേജര്‍ ആഭ രമേഷ് നന്ദിയും പറഞ്ഞു. ഓണം പ്രമാണിച്ച് ഫെയറില്‍ ദിവസവും രണ്ട് മുതല്‍ നാലു വരെ സബ്‌സിഡിയുള്ളത് ഒഴികെ ഉത്പന്നങ്ങള്‍ക്ക് അഞ്ച് ശതമാനം…

          Read More

          ജില്ലയിൽ പ്രചാരണത്തിന് സോണിയ ഗാന്ധിയും; 23ന് റോഡ് ഷോയിൽ പങ്കെടുക്കും

          കൽപ്പറ്റ: പ്രിയങ്കയുടെ കന്നി മത്സരത്തിന്‍റെ പ്രചാരണത്തിന് മാറ്റ് കൂട്ടാൻ സോണിയയും. വയനാട്ടില്‍ പ്രിയങ്കഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോണ്‍ഗ്രസ് നേതാവ് സോണിയാഗാന്ധി കേരളത്തിലെത്തും. പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും മറ്റന്നാള്‍ വയനാട്ടിലെത്തും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സോണിയ ഗാന്ധി കേരളത്തില്‍ എത്തുന്നത്. കൽപറ്റയിലെ റോഡ് ഷോയിൽ പ്രിയങ്കയോടൊപ്പം ഇരുവരും പങ്കെടുക്കും. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനും പ്രിയങ്കയുടെ കൂടെ ഉണ്ടാകും. പ്രിയങ്ക 10 ദിവസം തുടർച്ചയായി വയനാട്ടിലുണ്ടാകുമെന്നാണ് വിവരം.

          Read More

            എസ്.ഐ.ആര്‍: പൗരന്മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക: റഷീദ് ഉമരി

            മാനന്തവാടി: തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍)ത്തില്‍, മുഴുവന്‍ പൗരന്മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടത് പ്രവര്‍ത്തകരുടെ കടമയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന ട്രഷറര്‍ എന്‍.കെ റഷീദ് ഉമരി. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) മാനന്തവാടി മുനിസിപ്പില്‍ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എസ്.ഡി.പി.ഐ മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ ജനങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. പാര്‍ട്ടിയുടെ വേഗത്തിലുള്ള വളര്‍ച്ചയില്‍ അരിശംപൂണ്ടാണ്, ഭരണഘടനാ സ്ഥാപനങ്ങള്‍ പാര്‍ട്ടിക്കെതിരേ വ്യാജ ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാനന്തവാടി വ്യാപാരഭവനില്‍ ചേര്‍ന്ന കണ്‍വന്‍ഷനില്‍, ജില്ലാ ജനറല്‍…

            Read More

            മന്ത്രി വീണാ ജോര്‍ജ് നാളെ ജില്ലയിൽ; വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യും

            കൽപറ്റ:ജില്ലയില്‍ ആരോഗ്യ വകുപ്പിനു കീഴില്‍ പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. രാവിലെ 9.30 ന് വൈത്തിരി താലൂക്ക് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാന്‍സ്ഫോര്‍മേഷന്‍, നവീകരിച്ച പി.പി യൂണിറ്റ്, ലാബ് എന്നിവ മന്ത്രി ഉദ്ഘാടനം ചെയ്യും. 12.15 ന് വയനാട് ഗവ മെഡിക്കല്‍ കോളേജിലെ സിക്കിള്‍ സെല്‍ യൂണിറ്റ് ഉദ്ഘാടനവും സിക്കിള്‍ സെല്‍ കാര്‍ഡ് വിതരണവും മന്ത്രി നിര്‍വഹിക്കും. 1.30 ന് നല്ലൂര്‍നാട് ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സി.ടി…

            Read More