കരോൾ ഗാന മത്സരം നടത്തി

മാനന്തവാടി: ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ കരോൾ ഗാന മത്സരം നടത്തി. വിവിധ വാർഡുകളിൽ നിന്നുള്ള 8 ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ഒമ്പതാം യൂണിറ്റിലെ അലീന കുന്നത്തൂർ നയിച്ച ടീമാണ് ഒന്നാം സ്ഥാനം നേടിയത്. രണ്ടാം സ്ഥാനം ആറാം യൂണിറ്റിലെ നിനി കുറുപ്പൻപറമ്പിൽ നയിച്ച ടീമും, മൂന്നാം സ്ഥാനം 10ആം യൂണിറ്റിലെ നയിച്ച വന്യ മഠത്തിപ്പറമ്പിൽ ടീമും നേടി. മത്സരം ഇടവക വികാരി ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ജോണി കാരക്കട,…

Read More

    ബൈക്കപകടത്തിൽ പരിക്കേറ്റയാള്‍ മരിച്ചു

    മാനന്തവാടി: കൈതക്കൽ ഡിപ്പോയ്ക്ക് സമീപം വെച്ച് നടന്ന ബൈക്കപകടത്തിൽ ഗുരുതര പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. വള്ളിയൂർക്കാവിൽ വാടകയ്ക്ക് താമസിച്ചു വരുന്ന സ്നേഹഭവൻ രഞ്ജിത്ത് (48) നാണ് മരിച്ചത്. കൈതക്കൽ ഡിപ്പോയ്ക്ക് സമീപം ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് അപകടമുണ്ടായത്. ടോറസ് ലോറിയെ മറികടക്കുന്നതിനിടെ എതിർ ദിശയിൽ ഓട്ടോറിക്ഷയെ ഓവർടേക്ക് ചെയ്ത് വന്ന കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ലോറിയുടെ ടയറിനടിയിൽ കുടുങ്ങി അരയ്ക്ക് താഴെ ഗുരുതര പരിക്കേൽക്കുകയായിരുന്നു. തുടർന്ന് മാനന്തവാടി മെഡിക്കൽ കോളേജിലും,…

    Read More

    സംസ്ഥാന സ്‌കൂള്‍ കായികമേള: സബ് ജൂനിയര്‍ ഹോക്കിയില്‍ വയനാടിന് വെള്ളി

    കൽപ്പറ്റ: തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്.എസ്.എസിലെ മിടുക്കന്മാരുടെ കളിമിടുക്കില്‍ സംസ്ഥാന ഹോക്കിയില്‍ വയനാടിന് വെള്ളി തിളക്കം. ആവേശകരമായ മത്സരങ്ങള്‍ക്കൊടുവിലാണ് സബ് ജൂനിയര്‍ ഹോക്കി വിഭാഗത്തില്‍ വയനാട് മിന്നും വിജയം നേടിയത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ആലപ്പുഴയെ പരാജയപ്പെടുത്തിയ ടീം സെമിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തെ ജേതാക്കളായ കണ്ണൂരിനെ അട്ടിമറിച്ചാണ് ഫൈനലിലേക്ക് മുന്നേറിയത്. ഫൈനല്‍ പോരാട്ടത്തില്‍ മലപ്പുറത്തോട് ഏറ്റുമുട്ടി വെള്ളി മെഡല്‍ സ്വന്തമാക്കുകയായിരുന്നു. നല്ലൂര്‍നാട് എ.എം.എം.ആര്‍.ജി.എച്ച്.എസ് സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികളും വെള്ളമുണ്ട എ.യു.പി സ്‌കൂളിലെ…

    Read More

    വെള്ളമുണ്ടയിലെ പുലി സാന്നിധ്യം ; പ്രദേശവാസികളെ ആശങ്കയകറ്റണം: വി സുലൈമാൻ

    വെള്ളമുണ്ട: വെള്ളമുണ്ട മംഗലശ്ശേരിയിലെ പുലിയുടെ സാന്നിധ്യം കാരണം ജനങ്ങൾ ഭീതിയിലാണെന്നും പുലിയെ പിടിച്ച് പ്രദേശവാസികളെ ആശങ്കയകറ്റാനുള്ള അടിയന്തര നടപടികൾ വനംവകുപ്പ് കൈ കൊള്ളണമെന്നും എസ്ഡിപിഐ മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ. പുലിയുടെ ആക്രമണത്തിൽ പശുക്കിടാവിനെ നഷ്ടപ്പെട്ട പി.റ്റി ബെന്നിയുടെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ബെന്നിക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മണ്ഡലം വൈസ് പ്രസിഡന്റ് അലി എ.കെ,വെള്ളമുണ്ട പഞ്ചായത്ത് വൈസ് പ്രസിഡന്റ് മൊയ്‌തു വി കെ എന്നിവർ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

    Read More

    സോഷ്യലിസ്റ്റ് ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യം: ജനതാദള്‍-എസ്

    കല്‍പ്പറ്റ: സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ഏകീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ജനതാദള്‍-എസ് ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ അഭിപ്രായപ്പെട്ടു. പ്രസിഡന്റ് കുര്യാക്കോസ് മുള്ളന്‍മട ഉദ്ഘാടനം ചെയ്തു. ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. വി.പി. വര്‍ക്കി, പി.കെ. ബാബു, സുബൈര്‍ കടന്നോളി, സൈഫു വൈത്തിരി, ആദര്‍ശ് കല്‍പ്പറ്റ, റസാഖ് തരുവണ എന്നിവര്‍ പ്രസംഗിച്ചു.

    Read More

    അരങ്ങേറ്റവും അനുമോദനവും സംഘടിപ്പിച്ചു

    നിരവിൽപുഴ: അഞ്ജലി നൃത്ത വിദ്യാലയത്തിന്റെ നേതൃത്വത്തിൽ കുഞ്ഞോം എ യു പി സ്കൂൾ അങ്കണ ത്തിൽ സംഘടിപ്പിച്ച നൃത്ത വിദ്യാർത്ഥികൾവേണ്ടിയുള്ള അരങ്ങേറ്റവും അനുമോദനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് അംഗം ഗണേഷ് കെ. വി അധ്യക്ഷത വഹിച്ചു.മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ രമ്യ താരേഷ്,രക്ഷാധികാരി ഷാജൻ ജോസ്, ചന്ദ്രശേഖരൻ കെ.പി,ഷീബ തോമസ്,ബിജോയ്‌ കെ.ജെ,ജോൺസൺ പുല്പള്ളി, നന്ദന ജയകുമാർ,രേഷ്മ ബാബു, അനീഷ് തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

    Read More

      വള്ളിയൂർക്കാവ് ഉത്സവം: കെഎസ്ആർടിസി സ്റ്റേ സർവീസുകൾ പുനരാരംഭിക്കണം; സ്പെഷ്യൽ സർവീസുകൾ അനുവദിക്കണം: എസ്ഡിപിഐ

      മാനന്തവാടി: വള്ളിയൂർക്കാവ് ഉത്സവത്തോടനുബന്ധിച്ച് മാനന്തവാടി മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ജനങ്ങൾ എത്തുന്ന സാഹചര്യത്തിൽ മാനന്തവാടി മേഖലയിലെ ഗതാഗത സൗകര്യങ്ങൾ ശക്തിപ്പെടുത്തണമെന്ന് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി. കോവിഡ് കാലത്തിന് മുമ്പ് മാനന്തവാടി ഡിപ്പോയിൽ നിന്നും നിലവിലുണ്ടായിരുന്നതും പിന്നീട് നിർത്തിവെച്ചതുമായ പ്രധാന സ്റ്റേ സർവീസുകൾ ഉടൻ പുനരാരംഭിക്കണമെന്ന് കമ്മിറ്റി അധികൃതരോട് ആവശ്യപ്പെട്ടു. പ്രധാനമായും തവിഞ്ഞാൽ പഞ്ചായത്തിലെ പേര്യ, വാളാട് പ്രദേശങ്ങളിലെ സാധാരണക്കാർ ആശ്രയിച്ചിരുന്ന രാത്രി 9.00, 9.30 സമയങ്ങളിലെ മാനന്തവാടി – പേര്യ, മാനന്തവാടി –…

      Read More

      ബാപ്പുട്ടി ഹാജിയുടെ നിര്യാണത്തിൽ എസ്ഡിപിഐ അനുശോചിച്ചു

      കൽപ്പറ്റ: മുസ്‌ലിം ലീഗ് കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റ് ബാപ്പുട്ടി ഹാജിയുടെ നിര്യാണത്തിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI) മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി അനുശോചിച്ചു. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ബാപ്പുട്ടി ഹാജിയുടെ വിയോഗം നാടിനും സാമൂഹിക, രാഷ്ട്രീയ രംഗത്തിനും വലിയ നഷ്ടമാണെന്ന് SDPI നേതാക്കൾ പറഞ്ഞു. കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും നേതാക്കൾ അറിയിച്ചു.

      Read More

      ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക: വിനേഷ് ഫോഗട്ട്.

      കൽപ്പറ്റ: വനിതാ ഗുസ്തി താരങ്ങൾക്കെതിരെ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡൻ്റ് ബ്രിജ് ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തിനെതിരെ പോരാട്ടം നടത്തിയപ്പോൾ കൂടെ നിന്നത് പ്രിയങ്ക ഗാന്ധി ആയിരുന്നുവെന്ന് ഒളിമ്പ്യനും ഹരിയാന നിയമസഭയിലെ കോൺഗ്രസ് എം.എൽ.എയുമായ വിനേഷ് ഫോഗട്ട് പറഞ്ഞു. കൽപ്പറ്റ നിയോജക മണ്ഡലത്തിലെ കാക്കവയലിൽ നടന്ന യു.ഡി.എഫ് കുടുംബ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. ലൈംഗികാതിക്രമം നടത്തിയ ബ്രിജ് ഭൂഷണെ ബി.ജെ.പി സംരക്ഷിച്ചപ്പോൾ അതിനെതിരെ നീതിക്കുവേണ്ടി ഞങ്ങൾക്ക് നടത്തേണ്ടി വന്നത് വലിയ പോരാട്ടമാണ്. ആ പോരാട്ടം ഞങ്ങൾക്ക് വേണ്ടി…

      Read More

      എന്‍എസ്എസ് വോളന്റിയർമാര്‍ക്ക് ഇഎല്‍എസ് പരിശീലനം നല്‍കി

      കല്പറ്റ : എന്‍എസ്എസ് വോളന്റിയർമാര്‍ക്ക്ഇഎല്‍എസ് പരിശീലനം നല്‍കി. സപ്തദിന സഹവാസ ക്യാമ്പിലെ അംഗങ്ങളായ എന്‍എസ്എസ് വോളന്റിയര്‍മാര്‍ക്ക് എമര്‍ജന്‍സി ലൈഫ് സപ്പോര്‍ട്ട് (ഇഎല്‍എസ്) പരിശീലനം നല്‍കി. കല്‍പ്പറ്റ ജിവിഎച്ച്എസ്എസ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവിയുടെ നേതൃത്വത്തില്‍ അടിയന്തര കാര്യ നിർവഹണ പരിശീലനം നല്‍കിയത്. പൊതുവിദ്യാഭ്യാസ വകുപ്പ്, ആരോഗ്യകേരളം വയനാട്, ഐ.എം.എ കൽപ്പറ്റ ചാപ്റ്റർ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ‘ഒപ്പം’ എന്ന പേരില്‍ മുട്ടില്‍ പരിയാരം ഗവ. ഹൈസ്‌കൂളില്‍ ഡിസംബര്‍ 26 മുതല്‍…

      Read More