ഭവനരഹിതര്‍ക്കുളള ഭൂമി കൈമാറ്റവും പുതിയ സണ്‍ഡേ സ്‌കൂള്‍ കെട്ടിടത്തിന്റെ വെഞ്ചരിപ്പും 25ന്
പുതിയിടംകുന്ന്: വി.ചാവറ കുര്യാക്കോസ് ഏലിയാസ് പളളിയുടെ നേതൃത്വത്തില്‍ ഭവനരഹിതരായ നാല് കുടുംബങ്ങള്‍ക്ക് ഭൂമി കൈമാറുന്നു. മാനന്തവാടി രൂപതയുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഇടവകാംഗമായ ലീല അറയ്ക്കല്‍ ഇഷ്ടദാനമായി നല്‍കിയ 50 സെന്റ് ഭൂമിയാണ് കൈമാറുന്നത്. 25 ന് രാവിലെ പതിനൊന്ന് മണിക്ക് പുതിയിടംകുന്ന് വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് പളളി അങ്കണത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി, വെളളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍, എടവക പഞ്ചായത്ത് പ്രസിഡന്റ്…
