പനമരം: ഗവ. ഹയർ സെക്കൻഡറി സ്കൂൾ അര്യന്നൂർ ഉന്നതിയിൽ രക്ഷാകർതൃ സംഗമം സംഘടിപ്പിച്ചു
കേരള സർക്കാറിന്റെ “കൂടെ” പദ്ധതിയുടെ ഭാഗമായി പനമരം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ അര്യന്നൂർ ഉന്നതിയിൽ രക്ഷാകർതൃ സംഗമം – 2026 സംഘടിപ്പിച്ചു.
വാർഡ് മെമ്പർ റാബിയത്ത് ഷഹന സി അധ്യക്ഷത വഹിച്ച യോഗത്തിൽ പനമരം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അജിഷ എൻ. എ, സ്കൂൾ ഹെഡ്മിസ്ട്രസ് ഷീജ ജെയിസ്, സീനിയർ അസിസ്റ്റന്റ് ഷിബു എം. സി എന്നിവർ സംസാരിച്ചു. അധ്യാപകർ, രക്ഷിതാക്കൾ, പ്രമോട്ടർമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു
