ദുരന്തബാധിതർക്ക് പുഴുവരിച്ച അരി: ഡി വൈ എഫ് ഐ പ്രതിഷേധിച്ചു

  മേപ്പാടി: ചൂരൽമല ദുരന്തബാധിതർക്കു വിതരണം ചെയ്തത് ഭക്ഷ്യവസ്തുക്കളിൽ പുഴുവരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ യുടെയും ദുരന്തബാധിതരുടെയും പ്രതിഷേധം പഞ്ചായത്ത് ഓഫിസിൽ അരങ്ങേറി. പ്രതിഷേധം പഞ്ചായത്ത് ഓഫിസിനുള്ളിലേക്ക് കടന്നു സംഘർഷത്തിലെത്തി. റവന്യൂ വകുപ്പ് നൽകിയ കിറ്റുകൾ ഉദ്യോഗസ്ഥരാണ് വിതരണം ചെയ്തതെന്ന് പഞ്ചായത്ത് ഭരണ സമിതി അറിയിച്ചു. ഗുണനിലവാരമുള്ള ഭക്ഷ്യ കിറ്റുകൾ ഇന്നുതന്നെ വിതരണം ചെയ്യുമെന്ന ഉറപ്പിൽ പ്രതിഷേധം അവസാനിപ്പിച്ചു

Read More

    ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

    തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മുന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴമുന്നറിയിപ്പുള്ളത്. തെക്കന്‍ കേരളത്തിന് സമീപം പുതിയ ചക്രവാതച്ചുഴി രൂപപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് കലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നല്‍ അപകടകാരിയായതിനാല്‍…

    Read More

    ‘സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ’ സെമിനാര്‍ സംഘടിപ്പിച്ചു

    പുല്‍പ്പള്ളി: പഴശ്ശിരാജ കോളജില്‍ ‘സ്ത്രീകളുടെയും കുട്ടികളുടെയും നിയമപരിരക്ഷ’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. കല്‍പ്പറ്റ വുമണ്‍ സെല്‍ സീനിയര്‍ ഓഫീസര്‍ ഇ എസ് സ്മിത വിഷയാവതരണം നടത്തി. സെമിനാറിന്റെയും 2024 -25 വര്‍ഷത്തെ വിമന്‍സ് സെല്ലിന്റെ ഉദ്ഘാടനവും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ജാന്‍സി ജോസ് നിര്‍വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ കെ കെ അബ്ദുള്‍ ബാരി അധ്യക്ഷത വഹിച്ചു. ഫാ.വര്‍ഗീസ് കൊല്ലമാവുടി, ഫാ.ചാക്കോ ചേലപറമ്പത്ത്, ജോസ്ന കെ ജോസഫ്,ഐശ്വര്യ ലക്ഷ്മി പ്രസംഗിച്ചു.

    Read More

    നിർമ്മാണത്തിലെ അശാസ്ത്രീയത: ചുറ്റുമതിൽ പൊളിഞ്ഞു വീണു

    പടിഞ്ഞാറത്തറ: വയനാട് ജില്ലാ പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച പടിഞ്ഞാറത്തറ പഞ്ചായത്ത് ഒമ്പതാം വാർഡ് കുപ്പാടിത്തറ ചണാലത്ത് ഉന്നതി ചുറ്റുമതിൽ പൊളിഞ്ഞു വീണത്. നിർമ്മാണത്തിലെ അശാസ്ത്രീയ മൂലമാണെന്ന് നാട്ടുകാർ നിർമ്മിച്ച് ആഴ്ചകൾക്കുള്ളിൽ മതിൽ പൊളിഞ്ഞു വീണതിന് പരിഹാരം കാണാതെ പഞ്ചായത്ത് അധികൃതർ നിസംഗത പാലിക്കുന്നതായും ആക്ഷേപം. ദിനം പ്രതി ധാരാളം വാഹനങ്ങളും കാൽനട യാത്രക്കാരും സ്‌കൂൾ കുട്ടികളും സഞ്ചരിക്കുന്ന പി.ഡബ്ല്യു.ഡി റോഡിന്റെ അരികിലായി നിർമ്മിച്ച ചുറ്റുമതിൽ ആണ് ഇടിഞ്ഞു വീണത്. പി.ഡബ്ല്യു. ഡി നിർമ്മിച്ച ഡ്രൈനേജിന്റെ സൈഡ്…

    Read More

    പുല്‍പ്പള്ളിയില്‍ വന്യജീവി ആക്രമണം കോഴികളെ കൂട്ടത്തോടെ കൊന്നു.

    കൽപ്പറ്റ : വന്യജീവി കൂട്ടിലുണ്ടായിരുന്ന കോഴികളെ കൂട്ടത്തോടെ കൊന്നു.പുല്‍പ്പള്ളി കുന്നത്തുകവലയിലെ കാരക്കാട്ടില്‍ ബിജുവിന്റെ ഫാമിലെ 60ഓളം കോഴികളെയാണ് വന്യജീവി കൊന്നത്. നിരവധി കോഴികള്‍ക്ക് പരിക്കുണ്ട്. ഇന്ന് പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം. വീടിന് സമീപത്തെ ഷെഡിന്റെ വശത്തുള്ള കമ്പിവല തകര്‍ത്താണ് വന്യജീവി കോഴികളെ പിടിച്ചത്. ശബ്ദം കേട്ട് വീട്ടുകാര്‍ കോഴിക്കൂടിന് അടുത്തെത്തിയപ്പോഴേയ്ക്കും വന്യജീവി ഓടിമറഞ്ഞു. വനപാലകര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. കാട്ടുപൂച്ചയായിരിക്കാം കോഴികളെ ആക്രമിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

    Read More

    കുറുവാ ഇക്കോ ടൂറിസം കേന്ദ്രം: മന്ത്രി ഓ.ആർ.കേളു മൗനം വെടിയണം – യൂത്ത് കോൺഗ്രസ്

    മാനന്തവാടി : കുറുവാ ഇക്കോ ടൂറിസം കേന്ദ്രം വന്യമൃഗ ശല്യത്തിൻ്റെ പേര് പറഞ്ഞ് പ്രധാന കവാടം ഒഴിവാക്കി വന്യമൃഗശല്യം രൂക്ഷമായ പാക്കം കവാടം തുറന്നു കൊടുത്തത് വനം വകുപ്പിന്റെ നടപടി ദുരൂഹമാണെന്നും ഇത് കണ്ടില്ലെന്ന് നടിക്കുന്ന ഡി എം സി ചെയർമാൻ കൂടിയായിട്ടുള്ള മന്ത്രി ഓ.ആർ.കേളു മൗനം വെടിയണമെന്ന് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനം വകുപ്പിനെ ഉപയോഗിച്ച് കുറുവാ ടൂറിസത്തെ മുരടിപ്പിക്കുന്ന നടപടിയാണ് മന്ത്രി സ്വീകരിക്കുന്നത്.കഴിഞ്ഞ ഫെബ്രുവരിയിൽ കാട്ടാനയുടെ അക്രമത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ…

    Read More

    വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍: സ്ട്രീറ്റ് ആര്‍ട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു

    മാനന്തവാടി: വയനാട് ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ രണ്ടാം പതിപ്പിന്റെ വരവറിയിച്ചുകൊണ്ടും വയനാടിനെ അക്ഷരനഗരിയാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന സ്ട്രീറ്റ് ആര്‍ട്ടിന്റെ ഉദ്ഘാടനം മാനന്തവാടി ഗവ: യു.പി. സ്‌കൂള്‍ പരിസരത്ത് റിട്ട. എസ്.പി. പ്രിന്‍സ് അബ്രഹാം നിര്‍വഹിച്ചു. മാനന്തവാടി മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. രത്‌നവല്ലി , വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍ ജോയ്, വിനോദ് തോട്ടത്തില്‍, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഡോ. വിനോദ് കെ. ജോസ്, കോര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഷാജന്‍ ജോസ്, അനീസ് മാനന്തവാടി,…

    Read More

      മണ്ണ് മാറ്റുന്നത് പ്രതിസന്ധി: മന്ത്രി പി.കെ ബഷീർ

      കള്ളാടി മണ്ണിടിച്ചില്‍ മേഖലയില്‍ മഴ തുടരുന്നതിനാല്‍ മണ്ണ് മാറ്റുന്നത് പ്രതിസന്ധിയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ ബഷീര്‍. മണ്ണിടിച്ചില്‍ പ്രദേശം സന്ദര്‍ശിച്ച് തെരച്ചില്‍ നടപടികള്‍ വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സാഹചര്യത്തില്‍ മണ്ണ് നീക്കം ചെയ്താല്‍ കൂടുതല്‍ അപകടമുണ്ടാവുമെന്നാണ് വിലയിരുത്തല്‍. അതിനാല്‍ സുരക്ഷിതമായി സ്വീകരിക്കാന്‍ കഴിയുന്ന നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. നിര്‍മാണ സ്ഥലത്ത് കൂട്ടിയിട്ടിരിക്കുന്ന മണ്ണ് നീക്കം ചെയ്യുന്നതിന് കമ്പനിക്ക് പലതവണകളായി മുന്നറിയിപ്പ് നല്‍കിയിരുന്നു. ജൂലൈ ഒന്നിന് കമ്പനി അധികൃതരോട് മണ്ണ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടെങ്കിലും…

      Read More

        സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലര്‍ത്തുന്നു: ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷൻ

        സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലര്‍ത്തുന്നു: ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷൻ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ ജില്ലയിൽ സന്ദര്‍ശനം നടത്തി സംസ്ഥാനത്തെ സ്കൂളുകൾ മികച്ച നിലവാരം പുലർത്തി വിദ്യാർത്ഥികളെ ചേർത്ത് നിർത്തുന്ന സമീപനം അഭിനന്ദനാർഹമാണെന്ന് ദേശീയ പട്ടികവർഗ്ഗ കമ്മീഷൻ അംഗം ജാതോതു ഹുസൈൻ. കണിയാമ്പറ്റ ഗേൾസ് മോഡൽ റസിഡൻഷ്യൽ സ്കൂൾ സന്ദർശിച്ച ശേഷം കുട്ടികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്കൂളും ഹോസ്റ്റലും സന്ദര്‍ശിച്ച ശേഷം കുട്ടികളോടും അധ്യാപകരോടും ജീവനക്കാരോടും അദ്ദേഹം കമ്മീഷൻ അംഗം സംവദിച്ചു. വിവിധ…

        Read More

          മലപ്പുറത്തു ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു

          മലപ്പുറത്തു ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് വയനാട് സ്വദേശി മരിച്ചു.സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. വയനാട് സ്വദേശി നരോത്ര സന്തോഷിൻ്റെ മകൻ സെൽബിൻ(24)ആണ് മരിച്ചത്.കൂടെയുണ്ടായിരുന്ന പടിഞ്ഞാറെത്തറ ദാസന്റെ മകൻ അമൽ(29)ന് ഗുരുതരമായി പരിക്കേറ്റു.കുറ്റിപ്പുറംതൃശ്ശൂർ സംസ്ഥാന പാതയിൽ ചങ്ങരംകുളം സൺറൈസ് ആശുപത്രിക്ക് മുൻവശം പുലർച്ചെ 12 മണിയോടെ ആണ് അപകടം.വയനാട് സ്വദേശികളായായ സെൽബിനും അമലും സഞ്ചരിച്ച ബൈക്ക് എതിരെവന്ന ഇന്നോവയിൽ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ തെറിച്ച് വീണ ഇരുവരെയും നാട്ടുകാർ ചേർന്ന് സമീപത്ത് സൺറൈസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സെൽബിന്റെ ജീവൻ രക്ഷിക്കാനായില്ല.ഗുരുതരമായി…

          Read More