സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ,ജാഗ്രത

    തിരുവനന്തപുരം: കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനം ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു

    Read More

    ശ്രീ നാരായണ ഗുരുദേവ മഹാസമാധി ദിനാചരണം സംഘടിപ്പിച്ചു.

    കാട്ടിക്കുളം : 99-ാമത് ശ്രീ നാരായണ ഗുരുദേവ മഹാസമാധിദിനാചരണം കാട്ടിക്കുളം എസ്.എൻ. ഡി..പി ശാഖയുടെ ആഭിമുഖ്യത്തിൽ ഗുരുദേവ മന്ദിരത്തിൽ നടന്നു. എ എം നിഷാന്ത് മുഖ്യപ്രഭാഷണം നടത്തി ഉപവാസ പ്രാർത്ഥന, പ്രസാദ ഊട്ട് എന്നിവ നടന്നു. ടി.വി ഗോപിനാഥൻ മാസ്റ്റർ, സത്യവൃതൻ, സി.കെ മനോജ്, ജനാർദനൻ, പത്മ രാമചന്ദ്രൻ, വിജയൻ മോഹനൻ എന്നിവർ നേതൃത്വം നൽകി

    Read More

    അൽ ഫുർഖാൻ ഇംഗ്ലീഷ് ഭാഷോത്സവം സമാപിച്ചു

    വെള്ളമുണ്ട:അൽ ഫുർഖാൻ സ്കൂളിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ മൂന്ന് മാസമായി നടന്നുവന്ന ഇംഗ്ലീഷ് ഭാഷോത്സവം സമാപിച്ചു. സമാപന സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജസീൽ അഹ്സനി അധ്യക്ഷത വഹിച്ചു. ലീപ് ഡയറക്ടർ അബ്ദുറഹ്മാൻ വി, അബ്ദുൽ ഗഫൂർ, മിദ്‌ലാജ് റഷീദ്, സഹ് ല പി, രാധിക സുബ്രഹ്മണ്യൻ, ആയിഷ ഹിന തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.

    Read More

      പാളക്കൊല്ലി-ചേകാടി റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി.

      പുൽപ്പള്ളി: പുൽപ്പള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലെ ജനങ്ങളുടെ പ്രധാന ആശ്രയമായ പാളക്കൊല്ലി-ചേകാടി റോഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് വ്യാപക പരാതി. വർഷങ്ങളായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡിലൂടെയുള്ള യാത്ര ദുരിതപൂർണ്ണമായിട്ടും റീ-ടാർ ചെയ്യാൻ യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.   പാളക്കൊല്ലി മുതൽ ചേകാടി വരെയുള്ള അഞ്ച് കിലോമീറ്ററോളം ദൂരം വനത്തിലൂടെയാണ് കടന്നുപോകുന്നത്. കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ ദിവസവും സർവീസ് നടത്തുന്ന ഈ പാതയുടെ പല ഭാഗങ്ങളും പൂർണ്ണമായും തകർന്ന് കുണ്ടും…

      Read More

        സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതില്‍ കര്‍ഷകര്‍ക്ക് ആശങ്ക

        മാനന്തവാടി: താന്നിക്കല്‍ വേമം പാടശേഖരത്തില്‍ സപ്ലൈക്കോയുടെ നെല്ല് സംഭരണം വൈകുന്നതില്‍ കർഷകർക്ക് ആശങ്ക. സംഭരണവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ കൃഷിവകുപ്പ് സമയബന്ധിതമായി നടപ്പാക്കുന്നില്ലെന്നാണ് ആരോപണം.   ഒരു മാസം മുന്പാണ് പുഞ്ച കൃഷിയുടെ കൊയ്ത്ത് കഴിഞ്ഞത്. നാളിതുവരെയായിട്ടും നെല്ല് സംഭരിക്കാൻ നടപടിയില്ലെന്നാണ് കർഷകരുടെ പരാതി. 180 ഏക്കറോളം വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന പാടശേഖരം വടക്കേ വയനാടിന്റെ പ്രധാന നെല്ലറകളിലൊന്നാണ്. വർഷങ്ങളായി പ്രദേശത്തെ കർഷകരുടെ പക്കല്‍ നിന്നും സപ്ലൈക്കോ നെല്ല് സംഭരിക്കുന്നുണ്ട്.   പലയിടങ്ങളിലും നെല്‍കൃഷി നഷ്ടത്തിലാകുന്പോള്‍ സപ്ലൈകോ വഴിയുള്ള നെല്ല്…

        Read More

          ചുരം ബൈപാസ് റീ ടെൻഡര്‍ ചെയ്യണം: ടി. സിദ്ദിഖ് എംഎല്‍എ

          വൈത്തിരി: ചുരംറോഡുകളുടെ ഗതാഗതകുരുക്കിന് പരിഹാരം കാണുന്നതിനായി ബൈപാസ്, ബദല്‍ റോഡുകള്‍ യാഥാർഥ്യമാക്കണം. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപ്പാസാണ്.   ഇത് ടെൻഡർ ക്ഷണിച്ചിരുന്നുവെങ്കിലും ആരും ഏറ്റെടുത്തിട്ടില്ല. ഇപ്പോഴത്തെ സാഹചര്യം പരിഗണിച്ചുകൊണ്ട് അടിയന്തരമായി റീ ടെൻഡർ ക്ഷണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   രണ്ടാമത്തേത് പടിഞ്ഞാറത്തറ-പൂഴിത്തോട് റോഡാണ്. ഈ റോഡ് ഇനിയും പൂർത്തിയാകാത്തത് ഒരു ജനതയോടും പ്രദേശത്തോടും കാണിക്കുന്ന അവഗണനയുടെ പ്രതീകമാണെന്ന് അദ്ദേഹം പറഞ്ഞു. 1994 സെപ്റ്റംബർ 24ന് കെ. കരുണാകൻ പ്രവൃത്തി ഉദ്ഘാടനം ചെയ്ത ഈ പദ്ധതിക്ക്…

          Read More

          കുപ്പാടി നിർമലമാത സ്കൂളിലെ പുതിയ കെട്ടിട ശിലാസ്ഥാപനം നടത്തി

          ബത്തേരി: കുപ്പാടി നിർമലമാത പബ്ലിക് സ്കൂളിനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം എച്ച്. എച്ച്. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നിർവഹിച്ചു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത എച്ച്. ജി. യൂഹാനോൻ മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്തയും, സുൽത്താൻ ബത്തേരി ഭദ്രാസന മെത്രാപ്പോലീത്തയും എം.ഒ.സി. പബ്ലിക് സ്കൂളുകളുടെ മാനേജരുമായ എച്ച്. ജി. ഡോ. ഗീവർഗീസ് മാർ ബർണബാസ് മെത്രാപ്പോലീത്ത, ഓർത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, സഭാ സെക്രട്ടറി അഡ്വ….

          Read More

            വൃക്ഷത്തൈ നടീൽ പരിപാടി സംഘടിപ്പിച്ചത്

            തവിഞ്ഞാൽ അഗ്രികൾച്ചറൽ ഇമ്പ്രൂവ്മെന്റ് സഹകരണ സംഘം സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ പരിപാടിയുടെ ഉദ്ഘാടനം ബദനി ഇംഗ്ലീഷ് മീഡിയം സ്കൂൾ, യവനാർകുളത്തിൽ നടന്നു.പ്രസ്തുത പരിപാടി തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എം. ജി. ബിജു ഉദ്ഘാടനം ചെയ്തു. സഹകരണ സംഘം പ്രസിഡന്റ് സ്റ്റാനി മാത്യുവും സ്കൂൾ ഹെഡ് മിസ്ട്രെസ് sr. പുഷ്പ SIC, സംഘം ഡയറക്ടറും ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ശ്രീമതി ലിസി ജോസ്, ഡയറക്ടർ ശ്രീ മത്തച്ഛൻ കെ കെ, സംഘം സെക്രട്ടറി ശ്രീ അജോയ്…

            Read More

              ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരം

              ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂര്‍ ജാമ്യത്തിനായുള്ള ശ്രമം തുടങ്ങി, മംഗളുരുവിലേക്കു കടന്നുവെന്ന് വിവരംസാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപത്തിന് പിന്നാലെ കോഴിക്കോട് യുവാവ് ജീവനൊടുക്കിയ കേസിലെ പ്രതി ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന.ഇവർ മംഗളുരുവിലേക്കു കടന്നുവെന്നാണ് പൊലീസിന് കിട്ടിയിരിക്കുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനുള്ള ശ്രമം പൊലീസ് തുടരുകയാണ്. ദീപക്കിന്‍റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന് കണ്ടെടുക്കേണ്ടതുണ്ട്. ഷിംജിത മുൻ‌കൂർ ജാമ്യം നേടാനുള്ള ശ്രമം തുടങ്ങിയതായാണ് സൂചന.   അതേസമയം ലൈംഗികാതിക്രമം നടന്നെന്നു യുവതി…

              Read More

              അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

              ബത്തേരി : സംസ്ഥാന സർക്കാരിൻ്റെ നൂറു ദിന കർമ്മ പരിപാടികളുടെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന അക്വാഫിറ്റ് നീന്തൽ പരിശീലന പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം എം.എൽ.എ ഐ.സി ബാലകൃഷ്ണൻ നിർവഹിച്ചു. പഠനത്തോടൊപ്പം കുട്ടികളുടെ ആരോഗ്യ- കായിക- മാനസിക ഉന്മേഷം ലക്ഷ്യമിടുന്ന പദ്ധതിയാണ് അക്വാഫിറ്റ് നീന്തൽ പരിശീലനമെന്ന് എം.എൽ.എ പറഞ്ഞു. കുട്ടികളിലെ ജീവിതശൈലീ രോഗങ്ങൾ അകറ്റി ആരോഗ്യപൂർണമായ ഭാവി സമൂഹത്തെ വാർത്തെടുക്കുകയാണ് പദ്ധതി ലക്ഷ്യം. ബത്തേരി സെൻ്റ് ജോസഫ്സ് ഇ.എച്ച്.എസ് സ്കൂളിൽ നടന്ന പരിപാടിയിൽ സുൽത്താൻ ബത്തേരി…

              Read More