ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സ്പെഷൽ അസംബ്ലി ചേർന്നു.
തരിയോട്: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് തരിയോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ എസ്പിസി യൂണിറ്റിന്റെ നേതൃത്വത്തിൽ സ്പെഷൽ അസംബ്ലി ചേർന്നു. വിദ്യാലയത്തിൽ പഠിക്കുന്ന 11 ഭിന്നശേഷി വിദ്യാർഥികളെ പ്രത്യേക അസംബ്ലിയിൽ ആദരിച്ചു. സ്പെഷൽ എജ്യുക്കേറ്റർ സ്റ്റെബിൻ സെബാസ്റ്റ്യൻ ഭിന്നശേഷി ദിന സന്ദേശം നൽകി. പ്രധാന അധ്യാപിക ഉഷ കുനിയിൽ, സീനിയർ അസിസ്റ്റൻ്റ് മറിയം മഹമൂദ്, സി പി ഒ. കെ. വി രാജേന്ദ്രൻ, എസിപി ഒ ബിന്ദു വർഗീസ് എന്നിവർ സംസാരിച്ചു. ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി….
