എംഡിഎംഎയുമായി യുവാവ് പിടിയിൽ

മീനങ്ങാടി : മാരക മയക്കുമരുന്ന് എംഡിഎംഎയുമായി യുവാവ് പിടിയിൽ. കുട്ടമംഗലം അഭയം വീട്ടിൽ മിൻഹാജ് ബാസിം(24) ആണ് മീനങ്ങാടി പൊലീസിൻ്റെ പിടിയിലായത്. ഇന്നലെ മീനങ്ങാടി 54 ൽ നിന്ന് പിടിയിലായ ഇദ്ദേഹത്തിൽ നിന്ന് 0.42 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. എസ് ഐ സി കെ ശ്രീധരൻ, സിവിൽ പൊലീസ് ഓഫീസർമാരായ രഞ്ജിത്ത് , രവീന്ദ്രൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Read More

    പൊതു- സ്വകാര്യ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം: ജില്ലാ കലക്ടർ

    കൽപറ്റ:സംസ്ഥാനത്ത് മസ്തിഷ്ക ജ്വരം വർധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിൽ വിനോദത്തിനും പരിശീലനത്തിനും ഉപയോഗിക്കുന്ന പൊതു- സ്വകാര്യ നീന്തൽ കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യാൻ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ നിർദേശിച്ചു. റിസോർട്ടുകൾ, ഹോട്ടലുകൾ, വാട്ടർ തീം പാർക്കുകൾ നീന്തൽ പരിശീലന കേന്ദ്രങ്ങളുടെ നടത്തിപ്പുകാർ അതത് ഇടങ്ങളിലെ വെള്ളം എല്ലാ ദിവസവും ക്ലോറിനേറ്റ് ചെയ്ത് ക്ലോറിൻ അളവ് പരിശോധിച്ച് ഉറപ്പാക്കി വിവരങ്ങൾ പ്രത്യേക രജിസ്റ്ററിൽ സൂക്ഷിക്കണം. വിവരങ്ങൾ ശേഖരിച്ച രജിസ്റ്റർ പഞ്ചായത്ത് സെക്രട്ടറിയോ പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫിസറോ അധികാരപ്പെടുത്തിയ…

    Read More

    മൃഗ വേട്ട: രണ്ട് പേർ അറസ്റ്റിൽ

    വരയാല്‍: വരയാല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ജോണ്‍സണ്‍കുന്ന് വനഭാഗത്ത് അതിക്രമിച്ചു കടന്ന് കൂരമാനിനെ വെടിവെച്ച രണ്ട് പേര്‍പിടിയില്‍. വെണ്മണി സ്വദേശികളായ മോഹന്‍ദാസ് എം (44),സുജിത്ത് കെ എസ് (29)എന്നിവരെയാണ് ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ വി ആനന്ദിന്റെ നേതൃത്വത്തില്‍ രാത്രികാല പരിശോധനയ്ക്കിടെ അറസ്റ്റ് ചെയ്തത്. വേട്ട സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. വനത്തില്‍ നിന്നും വെടി പൊട്ടിയ ശബ്ദം കേട്ട് വരയാല്‍ ഫോറസ്റ്റ് സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ സിറിള്‍ സെബാസ്റ്റ്യന്‍, അരുണ്‍ സി, അരുണ്‍…

    Read More

      കുടുംബം സഹിഷ്ണുതയുടെ പാഠശാലകളായി മാറണം: ഫാമിലി കോൺഫറൻസ്

      lകൽപ്പറ്റ: ബഹുസ്വര സമൂഹത്തിൽ സഹിഷ്‌ണുതയോടുകൂടി ജീവിക്കുന്ന പൗരന്മാരുണ്ടാകുമ്പോൾ മാത്രമേ സുരക്ഷിത സമൂഹം രൂപപ്പെടുകയുള്ളൂ. സമൂഹത്തിൽ വർഗീയതയും വംശീയതയും വീർപ്പുമുട്ടി നിൽക്കുമ്പോൾ വീട് വെറുമൊരു താമസസ്ഥലമായി മാറാതെ കുടുംബാംഗങ്ങളെ സ്നേഹവും സഹിഷ്ണുതയും പരിശീലിപ്പിക്കുന്ന പാഠശാലകളായി മാറണമെന്ന് കെ എൻ എം മർകസുദ്ദഅ് വ സംഘടിപ്പിച്ച ജില്ലാ ഫാമിലി കോൺഫറൻസ് അഭിപ്രായപ്പെട്ടു. കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡണ്ട് ഡോ. ജമാലുദ്ദീൻ ഫാറൂഖി ഉദ്ഘാടനം ചെയ്തു.   ജില്ലാ പ്രസിഡണ്ട് അബ്ദുൽ ഹക്കീം അമ്പലവയൽ അധ്യക്ഷനായിരുന്നു. ഇബ്രാഹിം ബുസ്താനി, അബ്ദുസമദ്…

      Read More

        കടത്തനാടന്‍ കളരിയുടെ പുതിയ പരിശീലന കേന്ദ്രം കല്‍പ്പറ്റയില്‍ ആരംഭിച്ചു

        കല്‍പ്പറ്റ: കടത്തനാടന്‍ കളരി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ പുതിയ പരിശീലന കേന്ദ്രം ആരംഭിച്ചു. മന്ത്രി ഒ ആര്‍ കേളു ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ പി വിശ്വനാഥന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ ചിത്ര, കൗണ്‍സിലര്‍ ഷാക്കിറ, കെ എഫ് തോമസ്, കെ സജീവന്‍ ഗുരുക്കള്‍ വടകര, എ കെ റൈഷാദ്, എം എസ് ഗണേഷ്, സി കെ ശ്രീജിത്ത്, ടി എന്‍ നിഷാദ്, ഇ എ അനൂപ്, കെ കെ ബോബി, കെ എസ് വിപിന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന്…

        Read More

          കാറുകൾ കൂട്ടിയിടിച്ച് അപകടം കാർ യാത്രക്കാർക്ക് പരിക്ക്

            വയനാട് മുട്ടിൽ വാര്യാട് കാറുകൾ കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാർക്ക് പരിക്ക് പിണങ്ങോട് സ്വദേശികൾ സഞ്ചരിച്ച ആൾട്ടോ കാറും മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ച കിയ കാറും ആണ് അപകടത്തിൽ പെട്ടത് അപകടത്തിൽ ആൾട്ടോ കാറിൽ സഞ്ചരിച്ച പിണങ്ങോട് സ്വദേശികളായ 5പേർക്ക് ആണ് പരിക്കേറ്റത്. ഇവരെ കല്പറ്റ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു

          Read More

            ബഹ്‌റൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ആശ്വാസം; സൗദി വഴി മടങ്ങാൻ പ്രത്യേക സൗകര്യമൊരുക്കി ഇന്ത്യൻ എംബസി

            ടൂറിസ്റ്റ് വിസയിലും മറ്റും ഹ്രസ്വകാല സന്ദർശനത്തിനെത്തി മടങ്ങാൻ കഴിയാതെ കുടുങ്ങിയവർക്കാണ് നിലവിൽ മുൻഗണന നൽകുന്നത്.   സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുമായി സഹകരിച്ചാണ് ഇതിനായി പ്രത്യേക പ്രവർത്തനരീതി തയ്യാറാക്കിയിരിക്കുന്നത്.   ബഹ്‌റൈനിൽ നിന്ന് റോഡ് മാർഗം സൗദി അറേബ്യയിലെത്തി അവിടെയുള്ള വിമാനത്താവളങ്ങൾ വഴി ഇന്ത്യയിലേക്ക് പോകാനാണ് അനുമതി നൽകുന്നത്.   ഇതിനായി സൗദി അധികൃതരിൽ നിന്ന് പ്രത്യേക ട്രാൻസിറ്റ് അനുമതി എംബസി വാങ്ങിനൽകും.

            Read More

              സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

              തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യത. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   അതേസമയം, സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുളളത്. സംസ്ഥാനത്തെ ശരാശരി പകൽ അന്തരീക്ഷതാപനില…

              Read More

                മാറ്റത്തിനായി കൽപ്പറ്റയിൽ എൻ. ഹംസയുടെ വാഹന ജാഥ പ്രയാണം ആരംഭിച്ചു

                കൽപ്പറ്റ: ഏപ്രിൽ 09 ന് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ എസ്ഡിപിഐ സ്ഥാനാർഥിയായി മത്സരിക്കുന്ന എൻ. ഹംസയുടെ വിജയത്തിനായി മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന വാഹന ജാഥക്ക് തുടക്കമായി. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ജാഥ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ പര്യടനം നടത്തും. കരണിയിൽ വെച്ച് നടന്ന പരിപാടി ഉദ്ഘാടന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ യൂസുഫ്, ജില്ലാ ജനറൽ സെക്രട്ടറി പി ടി സിദ്ധീഖ്, ജില്ലാ ട്രഷറർ സുബൈർ കെ പി, ജില്ലാ കമ്മിറ്റിയംഗങ്ങളായ ഇ ഉസ്മാൻ,…

                Read More

                  വയനാടിനെ അവോക്കാഡോയുടെ ഹബ്ബാക്കി മാറ്റുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ്

                  ബത്തേരി: അവോക്കാഡോകൃഷി ത്രിതലപഞ്ചായത്തുകളുമായി ഏകോപിപ്പിച്ച് വയനാടിനെ അവോക്കാഡോയുടെ കാർഷികഭൂമിയാക്കി മാറ്റുന്നതിനായി സർക്കാരിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് കൃഷിമന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. വയനാട് ഹിൽസ് ഫാർമർ പ്രൊഡ്യൂസർ കമ്പനി കൃഷിവകുപ്പിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച രണ്ടാമത് അവോക്കാഡോ ഫെസ്റ്റ് ബത്തേരി മുൻസിപ്പൽ ടൗൺഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കൃഷി വകുപ്പ് മന്ത്രി. ശാസ്ത്രീയപരിചരണരീതി, പോസ്റ്റ് ഹാർവെസ്റ്റിംഗ് സാങ്കേതിക വിദ്യകൾ, കോൾഡ് ചെയിൻ പ്രോസസ്സ്, കയറ്റുമതി അടക്കമുള്ള വിപണി  ഉറപ്പ് വരുത്തി വയനാടിനെ അവോക്കാഡോ ഹബ്ബാക്കി മാറ്റും. അവോക്കാഡോയെ പ്പറ്റിയുള്ള…

                  Read More