സൂക്ഷ്മ ആസൂത്രണം; സർവ്വെ പൂർത്തിയായതായി: ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ.

കൽപ്പറ്റ: പുനരധിവാസവുമായി ബന്ധപ്പെട്ട് ഓരോ കുടുംബത്തിന്റെയും വ്യക്തികളുടെയും സാമൂഹിക- സാമ്പത്തിക വിദ്യഭ്യാസ – തൊഴിൽ – ആരോഗ്യ സാഹചര്യങ്ങൾ പരിഗണിച്ച് പുനരധിവസിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും കുടുംബശ്രീയുടെ സഹായത്തോടെ ശേഖരിച്ചതായി ജില്ലാ കളക്ടർ ഡി.ആർ മേഘ ശ്രീ പറഞ്ഞു. മുഴുവൻ കുടുംബങ്ങളേയും കുറഞ്ഞ സമയം കൊണ്ട് താൽക്കാലികമായി പുനരധിവസിപ്പിക്കുന്നതിന് സാധിച്ചത് എല്ലാവരും കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമാണ്. ഇതിനായി അഹോരാത്രം പരിശ്രമിച്ച ഉദ്യോഗസ്ഥരേയും ജനപ്രതിനിധകളേയും സന്നദ്ധ പ്രവർത്തകരേയും കളക്ടർ അഭിനന്ദിച്ചു. സ്ഥിര പുനരധിവാസം നടത്തുന്നത് വരെ ഓരോത്തരും ഇപ്പോൾ…

Read More

ശക്തമായ മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും; 10 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്, ജാഗ്രത നി‍ര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. 10 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ദിവസങ്ങളില്‍ ഇടിമിന്നലോടും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.

Read More

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കണം: മന്ത്രി കെ.എം ഷാജി

നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ആരോഗ്യ മേഖലയ്ക്ക് മികച്ച മാതൃകയാണെന്നും കുടുംബാരോഗ്യ കേന്ദ്രത്തെ ലോക ശ്രദ്ധയിലേക്കെത്തിക്കാന്‍ വിവിധ യൂണിവേഴ്സിറ്റികളുടെ സേവനം ഉപയോഗപ്പെടുത്തി ഇന്റേണ്‍ഷിപ്പ് സൗകര്യം ഒരുക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം ഷാജി. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഫിസിയോതെറാപ്പി ആന്‍ഡ് വെല്‍നസ് സെന്ററിലെ ഉപകരണങ്ങള്‍, സഖി വുമണ്‍ വെല്‍നസ് കോസ്മറ്റിക്സ് ഗൈനക്കോളജി പദ്ധതി ലോഗോ പ്രകാശനം, സോളാര്‍ പ്ലാന്റ് സ്വിച്ച് ഓണ്‍ കര്‍മ്മം, ന്യൂട്രീഷന്‍ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനപ്രതിനിധിയെന്ന നിലയില്‍…

Read More

    സംസ്ഥാനത്ത് മിസ്സിങ് കേസുകള്‍ വര്‍ധിക്കുന്നു; അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ട് കേരള പൊലിസ്

    സംസ്ഥാനത്ത് മിസ്സിങ് കേസുകള്‍ വര്‍ധിക്കുന്നതായി പൊലിസ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 2020 മുതല്‍ 2024 വരെയുള്ള കാലയളവില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായി. 8700 കേസുകളാണ് 2020ല്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് 2024ല്‍ എത്തിനില്‍ക്കുമ്പോള്‍ 12,000മായി ഉയര്‍ന്നു.   കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് 2024ലേത്. 11,897 കേസുകളാണ് 2024ല്‍ മാത്രം രജിസ്റ്റര്‍ ചെയ്തത്. വര്‍ഷം തിരിച്ചുള്ള കണക്കുകള്‍ ചുവടെ,   2021 9500 + 2022 11,259 2023…

    Read More

      എസ്എസ്എല്‍സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; മാര്‍ച്ച് 5ന് തുടങ്ങും, ഫലപ്രഖ്യാപനം മെയ് 8 ന്

      തിരുവനന്തപുരം: 2026 ലെ എസ്എസ് എല്‍ സി പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാര്‍ച്ച് 5 ന് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കും. മാര്‍ച്ച് 30 ന് പരീക്ഷ അവസാനിക്കുമെന്നും വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പരീക്ഷകള്‍ രാവിലെ 9.30 ന് തുടങ്ങും. ഐടി, മോഡല്‍ പരീക്ഷകള്‍ 2026 ജനുവരി 12 മുതല്‍ 22 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.   എസ്എസ്എല്‍സി ഐടി പരീക്ഷ 2026 ഫെബ്രുവരി 2 മുതല്‍ 13 വരെ നടക്കും. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ…

      Read More

        ജില്ലാ വികസന സെമിനാർ സംഘടിപ്പിച്ചു

        കൽപ്പറ്റ: ജില്ലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ത്രിതല പഞ്ചായത്തുകൾ നടപ്പാക്കിയ വിവിധ പദ്ധതികളിലൂടെ ജില്ല മികച്ച വികസന കുതിപ്പാണ് സാധ്യമാക്കിയതെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ജില്ലാ പ്ലാനിങ് ഓഫീസ് കളക്ട്രേറ്റ് ആസൂത്രണ ഭവൻ എ.പി.ജെ ഹാളിൽ സംഘടിപ്പിച്ച ആസൂത്രണ സമിതി ജില്ലാ വികസന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പൊതുജനങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച വിഷൻ 2031 വികസന സെമിനാറിലൂടെ കേരളത്തിന്റെ വികസന കാഴ്ചപ്പാട്…

        Read More

          മൂല്യനിര്‍ണയം പൂര്‍ത്തിയായി; സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ

          ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജൂക്കേഷന്‍ (സി.ബി.എസ്.ഇ) പത്താം ക്ലാസ് പരീക്ഷാഫലം ഏപ്രില്‍ പകുതിയോടെ പ്രസിദ്ധീകരിക്കുമെന്ന് റിപ്പോര്‍ട്ട്. ഉത്തരക്കടലാസുകളുടെ മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയതായും മാര്‍ക്കുകളുടെ പുനപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.   മേയില്‍ നടക്കുന്ന രണ്ടാം ബോര്‍ഡ് പരീക്ഷകള്‍ കണക്കിലെടുത്താണ് ഈ വര്‍ഷം നേരത്തേതന്നെ പരീക്ഷാഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപന തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫലം പ്രഖ്യാപിച്ചാല്‍ വിദ്യാര്‍ഥികള്‍ക്ക് cbse.gov.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളിലൂടെ അറിയാനാകും. കഴിഞ്ഞവര്‍ഷം സി.ബി.എസ്.ഇ 10,12 ക്ലാസുകളുടെ ഫലം മേയ്…

          Read More

            പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു

            കൽപറ്റ: പുളിയാർമല കെ എം എം ഗവ ഐ ടി ഐയിലെ ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് , ഫുഡ് & ബീവറേജ്‌സ് സർവീസ് അസിസ്റ്റന്റ് , ബേക്കർ & കോൺഫെക്ഷനെർ, ഫുഡ് പ്രൊഡക്ഷൻ (ജനറൽ) എന്നീ ട്രേഡുകളിലെ 150 ഇൽ പരം ട്രെയിനികൾക്കു കേരളത്തിനകത്തും പുറത്തുമായി 30 ഓളം സ്റ്റാർ ഹോട്ടലുകളിലും, റിസോർട്ടുകളിലുമായി പ്ലേസ്മെന്റ് നൽകി . പ്ലേസ്‌മെന്റ് കോഓർഡിനേറ്റർ റോയ് പി വി അധ്യക്ഷത വഹിച്ചു. ഐ ടി ഐ പ്രിൻസിപ്പൽ ജീവൻ ജോൺസ് ഉദ്ഘാടനം…

            Read More

              മീനങ്ങാടിയിൽ ബുള്ളറ്റിടിച്ച് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

              മീനങ്ങാടി: മീനങ്ങാടി 53-ൽ വെച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. മണങ്ങുവയൽ കൊന്നക്കോട്ടു വിളയിൽ സൈദലവി (57) ആണ് മരിച്ചത്.   കഴിഞ്ഞ ദിവസം നടന്നുപോകുന്നതിനിടെ ബുള്ളറ്റ് ഇടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

              Read More

              വയനാട് പുനരധിവാസം;രാവും പകലും അവധിയുമില്ലാതെലക്ഷ്യം പൂര്‍ത്തിയാക്കി സര്‍വ്വേ സംഘം

              കല്‍പ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സര്‍വേ വിഭാഗം പൂര്‍ത്തിയാക്കിയത്. അത്യന്താധുനിക സര്‍വേ ഉപകരണമായ ആര്‍ ടി കെ ഉപയോഗിച്ചാണ് 48 മണിക്കൂറിനുള്ളില്‍ ഏകദേശം 160 ഏക്കറിനുള്ളിലെ ടൗണ്‍ഷിപ്പിന് ഉപയോഗിക്കാന്‍ പറ്റുന്ന 100 ഏക്കറോളം വേര്‍തിരിച്ചെടുത്തത്. പാറക്കെട്ട്, വനഭൂമി, വനഭൂമിയുടെ ബഫര്‍ സോണ്‍, ഹൈ ടെന്‍ഷന്‍ വൈദ്യുതി ലൈനിന്റെ ബഫര്‍ സോണ്‍, കുത്തനെ ചരിവുള്ള സ്ഥലങ്ങള്‍, നിലവിലുള്ള റോഡുകള്‍, ചതുപ്പ് സ്ഥലങ്ങള്‍, പൊതുജനങ്ങള്‍ കൈവശം വെക്കുന്ന സ്ഥലം…

              Read More