20 ശതമാനം എഥനോള്‍ കലർത്തിയ പെട്രോള്‍ നിര്‍ബന്ധമാക്കി കേന്ദ്രം

ന്യൂഡല്‍ഹി: 20 ശതമാനം എഥനോള്‍ അടങ്ങിയതും എൻജിന്റെ കേടുപാട് കുറക്കാൻ മിനിമം റിസര്‍ച്ച് ഒക്ടെയ്ന്‍ നമ്പര്‍ (ആർ.ഒ.എൻ) 95 മാനദണ്ഡം പാലിച്ചതുമായ പെട്രോള്‍ മാത്രമേ രാജ്യത്ത് വില്‍ക്കാന്‍ പാടുള്ളൂവെന്ന് കേന്ദ്രം. ഏപ്രില്‍ ഒന്നുമുതലാണ് ഇത് ബാധകം. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് സ്‌പെസിഫിക്കേഷന്‍ അനുസരിച്ച്, സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും എണ്ണക്കമ്പനികള്‍ 20 ശതമാനം വരെ എഥനോള്‍ അടങ്ങിയ പെട്രോള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ. കരിമ്പ്, ചോളം അല്ലെങ്കില്‍ ധാന്യം എന്നിവയില്‍നിന്നാണ് എഥനോള്‍ ഉൽപാദിപ്പിക്കുന്നത്. ഇതിന് ശുദ്ധമായ പെട്രോളിനേക്കാള്‍…

Read More

അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിക്ക്

കൽപറ്റ: കൂത്താട്ടുകുളം സർഗാത്മക വിചാരവേദി എം.കെ.ഹരികുമാറിൻ്റെ “ആത്മായനങ്ങളുടെ ഖസാക്ക്‌” എന്ന കൃതിയുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള മുപ്പതാമത് അത്മായനങ്ങളുടെ ഖസാക്ക് അവാർഡ് ഷാജി പുൽപള്ളിയുടെ ലേഖന സമാഹാരമായ “ജാതിചോദിക്കുന്ന കാലം” എന്ന കൃതിക്ക് ലഭിച്ചു. നോവൽ, കഥ, കവിത, ലേഖന വിഭാഗങ്ങളിൽ മികവു പുലർത്തിയ കൃതികൾക്കാണ് പുരസ്കാരം നൽകിയത്. എറണാകുളം ചാവറ കൾച്ചറൽ സെൻ്ററിൽ നടന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ എം.കെ.ഹരികുമാർ പുരസ്കാര വിതരണം നിർവഹിച്ചു. ഫാ. അനിൽ ഫിലിപ്പ് അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ വേണു വി.ദേശം, ഡോ.എ.രാജഗോപാൽ…

Read More

കാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കാണാതായ ആളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെള്ളമുണ്ട കരിവണശ്ശേരി ഉന്നതിയിലെ ചന്ദ്രനെയാണ്(50) മംഗലശ്ശേരി കുരിശുമലയ്ക്ക് സമീപം മരിച്ച നിലയിൽ കണ്ടെത്തിയത്. ഫെബ്രുവരി 21 മുതൽ ഇദേഹത്തെ കാണ്മാനില്ല എന്ന പരാതിയിൽ വെള്ളമുണ്ട പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു.

Read More

ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

വൈത്തിരി :ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, വെറ്ററിനറി കോളേജ് പൂക്കോടിന്റെ ആഭിമുഖ്യത്തിൽ, World SPAY DAY (ഓമന മൃഗങ്ങളുടെ വന്ധീകരണം) ആചരണത്തിന്റെ ഭാഗമായി വൈത്തിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾക്കായി ‘നമ്മുടെ ലോകം – നായ്ക്കളുടെയും ” എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു . ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ പൂക്കോട് പ്രസിഡന്റ്‌, ഡോ. ബിന്ദ്യ ലിസ് എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഡോ. ഹർഷാദ് പട്കി സ്വാഗതമോതി. വൈത്തിരി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി.വി.രാജൻ ഉദ്ഘാടനം…

Read More

വാഹന പരിശോധനയ്ക്കിടെ പൊലീസുകാരനെ കാര്‍ ഇടിച്ചു തെറിപ്പിച്ചു; ബോണറ്റില്‍ കിടത്തി 20 മീറ്ററോളം പാഞ്ഞു; പ്രതികളെ കണ്ടെത്താനായില്ല

കൊച്ചി: വാഹന പരിശോധനയ്ക്കിടെ കൊച്ചിയില്‍ പൊലീസുകാരനെ കാര്‍ ഇടിപ്പിച്ചുകൊല്ലാന്‍ ശ്രമം. എറണാകുളം നോര്‍ത്ത് പൊലിസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാറിനാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ബോണറ്റിലേക്ക് വീണ സന്തോഷുമായി കാര്‍ ഇരുപത് മീറ്ററോളം മുന്നോട്ട് പാഞ്ഞു. റോഡിലേക്ക് തെറിച്ചുവീണ സന്തോഷിന് സാരമായി പരിക്കേറ്റു.     പൊലിസുകാരനെ ഇടിച്ചിട്ട് പോയ കാറും അതിനുള്ളിലുവരെയും കണ്ടെത്താനായിട്ടില്ല. രണ്ടുപേര്‍ കാറിലുണ്ടായിരുന്നതായാണ് വിവരം. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കൊച്ചിയില്‍ മയക്കുമരുന്ന് വ്യാപനം വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ പൊലീസ് നൈറ്റ് പട്രോളിങ് സജീവമാക്കിയിരുന്നു. അതിന്റെ ഭാഗമായി…

Read More

ഡോക്ടർ ഷഫീക്കിനെ ആദരിച്ചു

കോട്ടത്തറ : കോട്ടത്തറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ വിദ്യാർഥി എംബിബിഎസ് കരസ്ഥമാക്കിയ മുഹമ്മദ് ഷഫീക്കിന് സ്കൂൾ പിടിഎയുടെയും സ്റ്റാഫ് കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്വീകരണം നൽകി. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ സൽമ മോയിൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡൻ്റ് ടി ഷാജഹാൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ സുനിൽകുമാർ ഉപഹാര സമർപ്പണം നടത്തി. വാർഡ് മെമ്പർ റംല അസീസ്, എസ്എംസി ചെയർമാൻ വി മുഹമ്മദ് കുഞ്ഞി, പിടിഎ…

Read More

ബത്തേരി ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

ബത്തേരി: ശ്രീമാരിയമ്മൻ ക്ഷേത്ര മഹോത്സവത്തിന് തുടക്കമായി. ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് കെ.ജി ഗോപാലപിള്ള കൊടിയേറ്റിയതോടെയാണ് ഏഴ് നാൾ നീണ്ടുനിൽക്കുന്ന ഉത്സവത്തിന് തുടക്കമായത്. വെള്ളിയാഴ്ച രാവിലെ 9മണിക്ക് സർവ്വ ഐശ്വര്യപൂജ, ഞായാറാഴ്‌ച രാവിലെ 9.30ക്ക് വിദ്യാഗോപാല മന്ത്രാർച്ചന, വൈകിട്ട് 6.30ക്ക് സാംസ്കാരിക സമ്മേളനവും നടക്കും. സമാപദിവസമായ മാർച്ച് മൂന്നിന് വൈകിട്ട് ഏഴിന് ഗജവീരൻമാർ, ദേവവേഷങ്ങൾ, കരകം, കാവടി, പണ്ടിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ സംസ്ഥാനത്ത് തന്നെ ഏറ്റവും വലിയ മഹാതാലപ്പൊലി ഘോഷയാത്ര നടക്കും. നാലിന് പുലർച്ചെ കരകം…

Read More

പുസ്തക പ്രകാശനം സംഘാടക സമിതി രൂപീകരിച്ചു

മാനന്തവാടി : ഒന്നര പതിറ്റാണ്ടിലേറെ മാനന്തവാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മാവറ വർക്കിച്ചേട്ടന്റെ ഓർമ്മക്കുറിപ്പുകളുടെ പുസ്തകം മാർച്ച് 7 ന് ശനിയാഴ്ച്ച പ്രകാശനം ചെയ്യുന്ന ചടങ്ങിന്റെ സംഘാടക സമിതി രൂപികരിച്ചു. മാനന്തവാടി ഓഫീസേഴ്‌സ്‌ ക്ലബ്ബിൽ ചേർന്ന യോഗത്തിൽ സ്പന്ദനം പ്രസിഡണ്ട് ബാബു ഫിലിപ്പ് കുടക്കച്ചിറ അദ്ധ്യക്ഷത വഹിച്ചു. മാർച്ച് 7ന് 4 മണിക്ക് ബ.മന്ത്രി ഒ.ആർ. കേളുവാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. നഗരസഭാ ചെയർമാൻ ജേക്കബ്ബ് സെബാസ്റ്റ്യൻ അദ്ധ്യക്ഷം വഹിക്കും. പി.സുരേഷ് ബാബു പുസ്തകം പരിചയപ്പെടുത്തും. പ്രമുഖ…

Read More

കാണ്മാനില്ല

വെള്ളമുണ്ട: മംഗലശ്ശേരി, കരുവണശ്ശേരി ഉന്നതിയിലെ ചന്ദ്ര(50) നെ 21.02.2026 മുതല്‍ കാണ്മാനില്ലെന്ന് പരാതി. ഇരുനിറം, കാണാതാകുമ്പോള്‍ നീല നിറത്തിലുള്ള ടീഷര്‍ട്ടും കൈലിമുണ്ടുമാണ് വേഷം. ഇദ്ദേഹത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ വെള്ളമുണ്ട പോലീസുമായി ബന്ധപ്പെടുക.   വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍: 04935 230332, എസ് എച്ച് ഓ : 9497947248. എസ്.ഐ: 9497980825

Read More

ശ്രേയസ് യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണവും,പച്ചക്കറി തൈ വിതരണവും നടത്തി.

ശ്രേയസ് യൂണിറ്റ് ഡയറക്ടർക്ക് സ്വീകരണവും,പച്ചക്കറി തൈ വിതരണവും നടത്തി. വാകേരി യൂണിറ്റിന്റെ പുതിയ ഡയറക്ടർ ആയി ചുമതലയേറ്റ ഫാ.ജോൺ കവിയിലിന് സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ്‌ കെ. കെ.വർഗീസ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.മുഖ്യപ്രഭാഷണം നടത്തി.സെക്രട്ടറി ലിജി ജോർജ്, സി ഡി ഒ ഗിരിജ പീതാംബരൻ,സുനിൽ ടി.കെ.,വത്സല വിജയൻ എന്നിവർ സംസാരിച്ചു.പച്ചക്കറി തൈകളും വിതരണം ചെയ്തു.

Read More