കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മസേന പ്രവർത്തകരും മന്ത്രിമാർ പങ്കെടുക്കുന്ന വേദി നിറക്കാൻ ഉള്ളവരല്ല: മന്ത്രി കെ.എം.ഷാജി
മുട്ടിൽ: കുടുംബശ്രീ പ്രവർത്തകരും ഹരിത കർമ്മസേന പ്രവർത്തകരും മന്ത്രിമാർ പങ്കെടുക്കുന്ന വേദി നിറക്കാൻ ഉള്ളവരാകരുതെന്ന് ആർജ്ജവത്തോടെ തീരുമാനമെടുക്കണമെന്ന് മന്ത്രി കെ.എം ഷാജി പറഞ്ഞു. കുടുംബശ്രീ ജില്ലാ മിഷന്റെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്കുള്ള ഏക ദിന ശില്പശാല, മുട്ടിൽ എം.ആർ. ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീ വരുമാനം ഉണ്ടാക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്, ദാരിദ്യ നിർമ്മാർജ്ജനത്തിൽ നിന്നും അഭിവൃദിയിലേക്ക് നാം ചുവട് വെക്കേണ്ടത്. പഞ്ചായത്തുകളും കുടുംബശ്രീയും ഇഴ പിരിയാത്ത കണ്ണികളായി പ്രവർത്തിക്കണം, നല്ല രീതിയിൽ…
