മാനന്തവാടിയിൽ വിഖായ ഇഫ്താർ ടെന്റ്ന് തുടക്കമായി

മാനന്തവാടിയിൽ വിഖായ ഇഫ്താർ ടെന്റ്ന് തുടക്കമായി. skssf വിഖായയുടെ നേതൃത്വത്തിൽ വർഷങ്ങളായി സംഘടിപ്പിച്ചുവരുന്ന ഇഫ്താർ ടെന്റ്മാനന്തവാടിയിലും ആരംഭിച്ചു. എസ് കെ എസ് എസ് എഫ് വിഖായ സംസ്ഥാന ചെയർമാൻ മുഹ്‌യിദ്ദീൻ കുട്ടി യമാനി ടെന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. നൗഫൽ മാനന്തവാടി,ഉനൈസ് ഗസ്സാലി,ഇബ്രാഹിം തരുവണ ,മുജീബ് അഞ്ചുകുന്ന് തുടങ്ങിയവർ സംബന്ധിച്ചു. ജില്ലയിലെ പ്രധാന റോഡുകളും ടൗണുകളും കേന്ദ്രീകരിച്ചാണ് യാത്രക്കാർക്ക് നോമ്പുതുറക്കാനായി ഇഫ്താർ ടെന്റുകൾ സംഘടന സംവിധാനിക്കുന്നത്. കഴിഞ്ഞ വർഷം പതിനായിരത്തിലേറെ ആളുകൾക്ക് ഇഫ്താർ ടെന്റിലൂടെ നോമ്പ് തുറക്കാനുള്ള സംവിധാനം…

Read More

വയനാട് മെഡിക്കൽ കോളേജ്: ജീവനക്കാരുടെ ക്ഷാമം അടിയന്തിരമായി പരിഹരിക്കണം: എസ്‌ഡിപിഐ

മാനന്തവാടി: വയനാട് മെഡിക്കൽ കോളേജിൽ നിലനിൽക്കുന്ന ഗുരുതരമായ ജീവനക്കാരുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്ന് എസ്‌ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. 261 നഴ്സിംഗ് ഓഫീസർമാർ ആവശ്യമുള്ള സ്ഥാനത്ത് 127 പേർ മാത്രമാണ് നിലവിലുള്ളത്. കൂടാതെ 40 സീനിയർ നഴ്സുമാരിൽ 20 പേരും, 82 നഴ്സിംഗ് അസിസ്റ്റന്റ്സിൽ 43 പേരും, 110 ക്ലീനിംഗ് സ്റ്റാഫിൽ 58 പേരും മാത്രമാണ് നിലവിൽ സേവനമനുഷ്ഠിക്കുന്നത്. ഇത് ആശുപത്രിയുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ടെന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. തീവ്രപരിചരണ വിഭാഗത്തിൽ (ICU) ഒരു നഴ്സിന്…

Read More

ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം താമസം പുനരാരംഭിച്ചു

സുല്‍ത്താന്‍ ബത്തേരി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെത്തുടര്‍ന്ന് ബാങ്ക് കരസ്ഥപ്പെടുത്തിയ വീട്ടില്‍ കുടുംബം തിരികെ കയറി. മൂലങ്കാവ് ചാന്തിയം കവലയിലെ ഭിന്നശേഷിക്കാരനായ ചേനമൂല ജയനും കുടും ബവുമാണ് സര്‍ഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം വീട്ടില്‍ താമസം പുനരാരംഭിച്ചത്. 2018ലാണ് ജയന്‍ അഞ്ച് സെന്റ് സ്ഥലവും വീടും വാങ്ങുന്നതിന് സാലറി സര്‍ട്ടിഫിക്കറ്റ് ഈട് നല്‍കി യൂണിയന്‍ ബാങ്കിന്റെ ബത്തേരി ശാഖയില്‍നിന്ന് 18,30,000 രൂപ വായ്പയെടുത്തത്. ഇതില്‍ 1,65,846 രൂപ ഗഡുക്കളായി തിരിച്ചടച്ചു. അമ്മയും ഭാര്യയും രോഗികളായതോടെ…

Read More

സി.പി.എം നടത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കണം: മുസ്ലീം ലീഗ്

തിരുനെല്ലി പഞ്ചായത്തിലെ നരിക്കലിൽമുസ്ലിംലീഗ് ശിഹാബ് തങ്ങളുടെ പേരിൽ ഉണ്ടാക്കിയ വെയ്റ്റിംഗ് ഷെഡ് മായി ബന്ധപ്പെട്ടു സി.പി.എം നടത്തുന്ന ഗുണ്ടായിസം അവസാനിപ്പിക്കുന്നതാണ് നല്ലതെന്നു മാനന്തവാടി മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യോഗം മുന്നറിയിപ്പ് നൽകി.നോമ്പ് തുറന്നു പള്ളിയിലേക്ക് പോയ യൂത്ത്‌ ലീഗ് പ്രവർത്തകരെ അകാരണമായി സഖാക്കൾ മർദിക്കുകയായിരുന്നു.ക്ലബ്ബിന്റെ സ്ഥലം കയ്യേറി വെയ്റ്റിംഗ് ഷെഡ്ഡ് നിർമിച്ചു മുസ്ലിം ലീഗ് നിർമിച്ച മനോഹരമായ വെയ്റ്റിംഗ് ഷെഡ്ഡ് പൊളിക്കാനുള്ള നീക്കമാണ് ഭരണ സ്വാധീനം ഉപയോഗിച്ചു പഞ്ചായത്ത് ഭരണ സമിതി നടത്തിക്കൊണ്ടിരിക്കുന്നത്.ഇത് അനുവദിക്കില്ല.നാ നൂരിനും,അഞ്ഞൂറിനും…

Read More

ഏജന്റുമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു

ദേശീയ സമ്പാദ്യ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ എം.പി.കെ.ബി.വൈ ഏജന്റുമാരുടെ ജില്ലാ സംഗമം സംഘടിപ്പിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ആവര്‍ത്തന നിക്ഷേപ സമാഹരണത്തില്‍ മികച്ച പ്രകടനം കൈവരിച്ച ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസുകളിലെ എം.പി.കെ.ബി.വൈ ഏജന്റ്മാരെ അനുമോദിച്ചു. സ്റ്റുഡന്റ്‌സ് സേവിങ്‌സ് സ്‌കീം നടത്തിപ്പില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം നേടിയ ദ്വാരക എ.യു.പി സ്‌കൂളിന് അവാര്‍ഡ് നല്‍കി. വിവിധ പോസ്റ്റല്‍ സേവിങ്‌സ് പദ്ധതികളെ കുറിച്ച് പരിപാടിയില്‍ ക്ലാസ്സ് നല്‍കി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല സംഗമം കോഴിക്കോട് പോസ്റ്റല്‍ ഡിവിഷന്‍ സീനിയര്‍…

Read More

പഠനോത്സവം സംഘടിപ്പിച്ചു

പനമരം: പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ 2025-26 അധ്യയന വർഷത്തെ ‘പഠനോത്സവം’ ആവേശപൂർവ്വം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. പനമരം ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അജിഷ എൻ.എ പരിപാടി ഉദ്ഘാടനം ചെയ്തു. ഈ അധ്യയന വർഷം വിദ്യാർത്ഥികൾ ആർജ്ജിച്ചെടുത്ത വിജ്ഞാനവും കഴിവുകളും മികവുകളും അവതരിപ്പിക്കാനുള്ള വേദിയായി പഠനോത്സവം മാറി. സ്കൂൾ പ്രിൻസിപ്പൽ രമേഷ് കുമാർ, ഷിബു എം.സി, ലൈസ ജോൺ ,ജോസ്ന ജോസ്, സിമി വി.വി, മുഹമ്മദ് നവാസ് റ്റി എന്നിവർ ചടങ്ങിൽ…

Read More

പനങ്കണ്ടി മംഗലത്ത് ക്ഷേത്രത്തില്‍ തിറ മഹോത്സവം 26ന് തുടങ്ങും

കല്‍പ്പറ്റ: പനങ്കണ്ടി മംഗലത്ത് ശ്രീ പരദേവത ഭഗവതി ക്ഷേത്രത്തില്‍ തിറ മഹോത്സവം 26 മുതല്‍ മാര്‍ച്ച് ഒന്ന് വരെ ആഘോഷിക്കും. ക്ഷേത്രം ട്രസ്റ്റ് ബോര്‍ഡ് സെക്രട്ടറി എ.കെ. രാമചന്ദ്രന്‍, അംഗങ്ങളായ എം.പി. വിനോദ്, കെ.വി. നിഷീദ്, ആഘോഷക്കമ്മിറ്റി ട്രഷറര്‍ ഡി.ആര്‍. ദിനേശ്കുമാര്‍, മാതൃസമിതി സെക്രട്ടറി സതി രാഘവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് വിവരം. 26ന് രാവിലെ 11നാണ് കൊടിയേറ്റ്. തുടര്‍ന്ന് കലവറ നിറയ്ക്കല്‍.27ന് വൈകുന്നേരം 6.30ന് ദീപാരാധന. രാത്രി ഏഴ് മുതല്‍ കലാപരിപാടികള്‍. 28ന് രാത്രി 7.30ന്…

Read More

അമ്പിലേരി ഇൻഡോർ സ്‌റ്റേഡിയം ഉദ്ഘാടനം 27ന്

കൽപ്പറ്റ: അമ്പിലേരിയിൽ നിർമാണം പൂർത്തിയായ ഓംകാരനാഥൻ ഇൻഡോർ സ്റ്റേഡിയം 27ന് രാവിലെ 10ന് കായിക യുവജനകാര്യ മന്ത്രി വി.അബ്‌ദുറഹ്‌മാൻ നാടിന് സമർപ്പിക്കും. മുനിസിപ്പൽ ചെയർമാൻ പി. വിശ്വനാഥൻ, വൈസ് ചെയർപേഴ്‌സൺ എസ്. സൗമ്യ, സ്പോർട്‌സ് കൗൺസിൽ സംസ്ഥാന സമിതിയംഗം എം.മധു, ജില്ലാ പ്രസിഡൻ്റ് കെ.എം. ഫ്രാൻസിസ്, വൈസ് പ്രസിഡന്റ് കെ.പി. വിജയി വാർത്താസസമ്മളനത്തിൽ അറിയിച്ചതാണ് വിവരം. അമ്പിലേരിയിൽ നഗരസഭവിലയ്ക്കുവാങ്ങിയതും ധാരണാപത്രപ്രകാരം ജില്ലാ സ്പോർട്‌സ് കൗൺസിലിനു കൈമാറിയതുമായ അഞ്ച് ഏക്കറിൽ കിഫ്ബിയിലൂടെ 42 കോടി രൂപ ചെലവഴിച്ചാണ് ഇൻഡോർ…

Read More

വാഹനങ്ങളിൽ കൊണ്ട് വന്ന് നടത്തുന്ന അനധികൃത കച്ചവടങ്ങളെ വ്യാപാരികൾ ശക്തമായി നേരിടും

ടൗണുകൾ കേന്ദ്രീകരിച്ച് വ്യാപാരസ്ഥാപനങ്ങൾ ഉള്ള മെയിൻ കവലകളിൽ ഗുഡ്സ് വാഹനങ്ങളിലായി വിവിധ തരത്തിലുള്ള കച്ചവടങ്ങൾ കൂടി കൂടി വരികയാണ്. കഴിഞ്ഞദിവസം കൽപ്പറ്റ ടൗണിൽ ഇത്തരത്തിലുള്ള കച്ചവടം നടത്തുന്നതിന് അനുമതിയില്ലായെന്ന് ഭാരവാഹികൾ സൗമ്യമായി പറഞ്ഞപ്പോൾ യൂണിറ്റ് പ്രസിഡണ്ട് ഇ ഹൈദ്രുവിനേയും യൂത്ത് വിംഗ് പ്രസിഡണ്ട് ഷൈജലിനേയും എക്സിക്യൂട്ടീവ് അംഗം ബാവ എന്നിവരെ ധിക്കാരപരമായി പെരുമാറുകയും ക്രൂരമായി കയ്യേറ്റം ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത പ്രതിഷേധ പ്രകടനം കൽപ്പറ്റയിൽ…

Read More

ടി വി അഭിഷേകിനെ അനുസ്മരിച്ചു

മീനങ്ങാടി: ബൈക്ക് അപകടത്തിൽ മരണപ്പെട്ട മീനങ്ങാടി ഗവ.പോളിടെക്നിക് കോളേജിലെ രണ്ടാം വർഷ സിവിൽ എഞ്ചിനീയറിങ് വിദ്യാർഥിയും എൻഎസ്എസ് വളണ്ടിയർ സെക്രട്ടറിയുമായ ടി വി അഭിഷേകിനെ അനുസ്മരിച്ചു. പോളിടെക്നിക് എൻഎസ്എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലായിരുന്നു അനുസ്മരണയോഗം. പുനർജനി പദ്ധതിയുമായി ബന്ധപ്പെട്ട് ബത്തേരി താലൂക്ക് ആശുപത്രിയിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിൽ അമ്പത്തിനാലിൽ നിന്നാണ് ബസ്സുമായ് കൂട്ടിയിടിച്ച് അപകടമുണ്ടായത്. എൻഎസ്എസ് യൂണിറ്റിലെ സജീവ പ്രവർത്തകനും മീനങ്ങാടി ഫുട്ബോൾ അക്കാദമി, കോളേജ് ഫുട്ബോൾ ടീം അംഗവുമായിരുന്നു. വിശ്വശാന്തി ഫൗണ്ടേഷൻ സ്കോളർഷിപ്പ് ലഭിച്ച…

Read More