Headlines

    സിബിഎസ്ഇ സ്കൂളുകളിൽ മൂന്നു ഭാഷാ പഠനം നിർ‌ബന്ധം, ജൂലായ് ഒന്നുമുതൽ നടപ്പാക്കും

    സി.ബി.എസ്.ഇ സ്കൂളുകളിൽ ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് മൂന്നൂഭാശകളുടെ പഛനം നിർബന്ധമാക്കി,   ഇത് സംബന്ധിച്ച് ഭാഷാ പഠനക്രമത്തിൽ നിർണായക മാറ്റങ്ങൾ വരുത്തി സി.ബി.എസ്.ഇ ഉത്തരവിറക്കി. വിദ്യാർത്ഥികൾ മൂന്ന് ഭാഷകൾ പഠിക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഭാഷകളിൽ രണ്ടെണ്ണമെങ്കിലും ഇന്ത്യൻ പ്രാദേശിക ഭാഷകളാകണം. അതേസമയം പത്താം ക്ലാസിൽ മൂന്നാം ഭാഷയ്‌ക്ക് ബോർഡ് പരീക്ഷ ഉണ്ടാകില്ല. സ്കൂളുകളിൽ ആഭ്യന്തര മൂല്യനിർണ്ണയമായിരിക്കും നടത്തുക. ആദ്യ രണ്ടും ഇന്ത്യൻ ഭാഷകളാണെങ്കിലേ മൂന്നാമത് വിദേശ ഭാഷ തിരഞ്ഞെടുക്കാനാകൂ. അല്ലെങ്കിൽ അധിക ഭാഷയായി പഠിക്കണം. മൂന്നാം ഭാഷയ്‌ക്കായി…

    Read More

      കല്‍പ്പറ്റയില്‍ ഗ്ലോബല്‍ കണ്‍വര്‍ജന്‍സ് മീറ്റ് 21ന് NEWS TEAM news ,

      കല്‍പ്പറ്റ: വയനാട് ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ സ്‌പൈസസ് ബോര്‍ഡ്, ടി. സിദ്ദിഖ് കെയര്‍ കല്‍പ്പറ്റ, കനറ ബാങ്ക് എന്നിവയുടെ സഹകരണത്തോടെ കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ‘വയനാട് ടു ദി വേള്‍ഡ്’ എന്ന വിഷയത്തില്‍ കല്‍പ്പറ്റയില്‍ ഗ്ലോബല്‍ കണ്‍വര്‍ജന്‍സ് മീറ്റ്-2026 സംഘടിപ്പിക്കുന്നു. 21ന് രാവിലെ 10 മുതല്‍ വൈകുന്നേരം 5.30 വരെ ഹോട്ടല്‍ ഇന്ദ്രിയ ഹാളിലാണ് പരിപാടി. ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന കാര്‍ഷിക, മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കൂടുതല്‍ അവസരങ്ങള്‍ കണ്ടെത്തുന്നതിനും കയറ്റുമതിക്കാര്‍ക്ക് ആഗോള വ്യാപാര രംഗവുമായി…

      Read More

        ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു

        ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് കണ്‍ട്രോളര്‍ വാഹനാപകടത്തില്‍ മരണപ്പെട്ടു. ലീഗല്‍ മെട്രോളജി വയനാട് അസിസ്റ്റന്റ് കണ്‍ട്രോളര്‍ പി ഫിറോസ് (43) ഇന്ന് പുലര്‍ച്ചെ വെണ്ണിയോട് വാളലിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ മരണപ്പെട്ടു. ഭാര്യയേയും മക്കളെയും കുടുംബ വീട്ടിലേക്ക് യാത്ര അയക്കാന്‍ സഞ്ചരിച്ചിരുന്ന ജീപ്പ് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഭാര്യ: ജസ്‌ന, മക്കള്‍: അന്‍സിയ, അഷിന്‍ റെയ്ഹാന്‍ എന്നിവരെ പരിക്കുകളോടെ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയായിരുന്നു അപകടം.

        Read More

          പൊട്ടക്കിണറ്റിൽ അകപ്പെട്ട തെരുവുനായയെ രക്ഷപ്പെടുത്തി ദുരന്തനിവാരണ സേന.

          കമ്പളക്കാട്: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ക്രൈം ബ്രാഞ്ച് ഓഫീസിന് പിറകുവശത്തുള്ള ആളൊഴിഞ്ഞ വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ പൊട്ടക്കിണറ്റിൽ രണ്ട് ദിവസം മുമ്പ് അകപ്പെട്ട തെരുവുനായയെ ദുരന്തനിവാരണ സേനയുടെ പ്രവർത്തകർ രക്ഷപ്പെടുത്തി. ദുരന്തനിവാരണ സേന കൺവീനർ അബ്ദുൽ ഗഫൂർ ഊത്താലക്കലിന്റെ നേതൃത്വത്തിൽ ഷിബു കുറുമ്പേമഠം, റഹീം പന്നിയൻ, ജംഷീദ് കിഴക്കയിൽ, ജോൺ പച്ചിലക്കാട് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനത്തിനിടെ പ്രദേശവാസികളായ മോയിൻ ഉസ്താദ്, മുത്ത് എന്നിവരും സേനാംഗങ്ങൾക്കൊപ്പം സജീവമായി സഹകരിച്ചു. സംഭവസ്ഥലത്തെത്തിയ ദുരന്തനിവാരണ സേനാംഗങ്ങൾ ഉപയോഗശൂന്യമായ കിണർ…

          Read More

            ഹയർ സെക്കണ്ടറി അപേക്ഷ സമർപ്പണം ഉറപ്പ് വരുത്താൻ മിഷൻ +1 സംവിധാനവുമായി വയനാട്

            ഹയർ സെക്കണ്ടറി അപേക്ഷ സമർപ്പണം ഉറപ്പ് വരുത്താൻ മിഷൻ +1 സംവിധാനവുമായി വയനാട്   ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും സൗജന്യ അപക്ഷാ സഹായ കേന്ദ്രങ്ങളായ ഫോക്കസ് പോയൻ്റുകൾ   കൽപ്പറ്റ : ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽ പത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ഓൺ ലൈൻ രജിസ്ട്രേഷന് പിന്തുണയൊരുക്കുക, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ പ്രവേശനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ…

            Read More

              വ്യാപാരിയെ മർദ്ദിച്ചതിൽ പ്രതിക്ഷേധിച്ചു.

              കണിയാമ്പറ്റ മേലെ മില്ല് മുക്കിൽ കച്ചവടം ചെയ്യുന്ന ഐ ഡിയൽ സ്റ്റോർ ഉടമ ഇബ്രാഹിമിനെ ക്രൂരമായി മർദ്ധിച്ച വർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യാ പാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി. ഒരു കാരണവുമില്ലാതെ ലഹരി ഉപയോഗിച്ചുവന്ന ഒരുകൂട്ടം ആളുകളാണ് കടയിൽ കയറി ആക്രമിച്ചത്.ഇബ്രാഹി മിന് ഗുരുതര പരിക്കേറ്റു.നിരന്തരം ശല്യക്കാരായ സാ മൂഹ്യ വിരുദ്ധരെ ഉടൻതന്നെ അറസ്റ്റ് ചെയ്യണമെന്ന് വ്യാ പാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റി ആ വശ്യപ്പെട്ടു.

              Read More

                ആഹ്ലാദ പ്രകടനം നടത്തി

                തരുവണ: മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട വി.ഡി.സതീശന് അഭിവാദ്യം അർപ്പിച്ചു കൊണ്ട് യു.ഡി.എഫ്. പ്രവർത്തകർ വെള്ളമുണ്ടയിൽ പ്രകടനം നടത്തി. മോയി ആറങ്ങാടൻ ഷാജി ജേക്കബ് പി മുഹമ്മത് ഖമർ ലൈ എം കെ പുഷ്പലത ലതിക മമ്മൂട്ടി പാക്ക ടി നാസർ സക്കീന കുടുവഇസ്മായിൽ കെ കെ റംല മുഹമ്മത് സത്താർ മായൻ ഉനൈസ് ഒ.ടി മുനീനു ദ്ധീൻ റഷീദ് ആക്കാം പറമ്പിൽ പ്രകാശൻ അസീസ് ടി തുടങ്ങിയവർ പങ്കെടുത്തു

                Read More

                  മഴക്കാല പൂർവ്വ ശുചീകരണം നടത്തി.

                  തരുവണ: ആരോഗ്യമുള്ള നാടിനായി നമുക്ക് കൈ കോർക്കാം എന്ന ആശയവുമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് എല്ലാ വാർഡുകളിലും മഴക്കാല പൂർവ ശുചീകരണം നടത്തി. തരുവണയിൽ വാർഡ് മെമ്പർ കെ.കെ.മമ്മൂട്ടി മദനി ഉൽഘാടനം ചെയ്തു.മഴുവനൂർ വാർഡ് മെമ്പർ എസ്.നാസർ,ഉസ്മാൻ പള്ളിയാൽ,പി.കെ.മുഹമ്മദ്,കമ്പ അബ്ദുള്ള ഹാജി,പി.മമ്മൂട്ടി മാസ്റ്റർ,വി.അബ്ദുള്ള,പി.ടി.അമ്മദ് ഹാജി,പി.അമ്മദ് ഹാജി,പി.ടി.ചെക്കു സി.നിസാർ,തുടങ്ങിയവർ നേതൃത്വം നൽകി

                  Read More

                    പെട്രോള്‍ ഡീസല്‍ വില വര്‍ധിപ്പിച്ചു; ലിറ്ററിന് മൂന്ന് രൂപ വീതമാണ് വര്‍ധിപ്പിച്ചത്

                    ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവില്‍ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 108.74 രൂപയായി, 97.63 രൂപയാണ് കൊച്ചിയില്‍ ഒരു ലിറ്റർ ഡീസലിന് നല്‍കേണ്ടത്. പെട്രോള്‍ ഡീസല്‍ വർധനവിന് പിന്നാലെ അവശ്യ സാധനങ്ങളുടെ വിലയും വർധിക്കും. പശ്ചിമേഷ്യൻ സംഘർഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇന്ധന വില ഉയർത്തിയേക്കുമെന്ന അഭ്യൂഹങ്ങള്‍ കുറച്ച്‌ ദിവസങ്ങളായി ഉണ്ടായിരുന്നു. ഇന്ധന ഉപയോഗം കുറക്കണമെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവത്തെ പ്രഖ്യാപനം വിലവർധിപ്പിക്കുന്നതിന്റെ…

                    Read More

                      കുടുംബശ്രീ സൂക്ഷ്മ സംരംഭക അവാർഡ് നിശ ശനിയാഴ്ച കൽപ്പറ്റയിൽ

                      കൽപ്പറ്റ: വയനാട് കുടുംബശ്രീയും കേരളവിഷനും സംയുക്തമായി സംഘടിപ്പിച്ചിട്ടുള്ള കുടുംബശ്രീ മൈക്രോ എന്റർപ്രൈസസ് അവാർഡ് വിതരണചടങ്ങ് മെയ് 16 ശനിയാഴ്ച കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 4 ന് ആരംഭിക്കുന്ന പരി പാടിയുടെ ഉദ്ഘാടനം അഡ്വ. ടി.സിദ്ദിഖ് എം എൽ.എ. നിർവ്വഹിക്കും. സംഘാടക സമിതി ചെയർമാൻ കെ.ഗോവിന്ദൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എ.മാരായ ഉഷ വിജയൻ (മാനന്തവാടി) ഐ. സി.ബാലകൃഷ്‌ണൻ (ബത്തേരി) ചന്ദ്രിക കൃഷ്‌ണൻ (ജില്ലാപഞ്ചയാത്ത് പ്രസിഡൻ്റ്), പി.വിശ്വനാഥൻ (ചെയർപേഴ്‌സൺ,കൽപ്പറ്റ നഗരസഭ), ഡി.ആർ.മേഘശ്രീ (വയനാട് ജില്ലാ കലക്ട‌ർ),കേരള വിഷൻ ന്യൂസ്…

                      Read More