ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു.

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് 2025 26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഭിന്നശേഷിക്കാർക്ക് അനുവദിച്ച സഹായ ഉപകരണങ്ങളുടെ വിതരണം ഉദ്ഘാടനം പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ അസ്മ നിർവഹിച്ചു. വൈസ് പ്രസിഡണ്ട് ജോസഫ് പുല്ലുമാരിയിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹാരിസ് കണ്ടിയൻ. വികസന ചെയർപേഴ്സൺ സാജിത നൗഷാദ് . മെമ്പർമാരായ പിസി മമ്മൂട്ടി.ജോണി എം വി. മുഹമ്മദ് പോള. സുഹറ പാലോളി. സൗമ്യ റെനീഷ്. ശില്പ ആന്റണി. ബീന പഞ്ചായത്ത് സെക്രട്ടറി…

Read More

ഫിറ്റ്നസ് ഇല്ലാത്ത കാലപ്പഴക്കം ചെന്ന ബിൽഡിംഗ്‌കൾ പൊളിച്ചു നീക്കണം. ആം ആദ്മി പാർട്ടി.

കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടം തകർന്നുവീണു ആളുകൾ മരിക്കാൻ ഇടയായ സംഭവം അങ്ങേയറ്റം സങ്കടകരവും അധികൃതരുടെ അനാസ്ഥയും ആണ് സൂചിപ്പിക്കുന്നത്. മാനന്തവാടി ടൗണിലും പഴകി ദ്രവിച്ച കെട്ടിടങ്ങൾ ഇപ്പോഴും പ്രവർത്തനനിരതമാണ് ബന്ധപ്പെട്ട അധികാരികൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് പരിശോധിച്ചു അടിയന്തിര നടപടികൾ സ്വീകരിക്കാൻ തയ്യാറായില്ലെങ്കിൽ വലിയ ദുരന്തങ്ങൾക്ക് ഇടയാക്കും എന്ന് ആം ആദ്മി പാർട്ടി മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മനോജ് കുമാർ, അജി കൊളോണിയ, മനു മത്തായി പി എ ജെയിംസ്, ബേബി ഇ…

Read More

ഭൂമിയുടെ നായവില നിർണ്ണയത്തിലെ അപാകത പരിഹരിക്കണം: ഐ.എൻ.ടി.യു.സി

മാനന്തവാടി:-ജില്ലയിലെ ഭൂമിയുടെ ന്യായവില നിർണയിച്ചതിൽ വ്യാപകമായി ഉണ്ടായിട്ടുള്ള അപാകതകൾ പരിഹരിക്കുവാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേരള റിയൽ എസ്റ്റേറ്റ് ഏജൻസ് അസോസിയേഷൻ ഐഎൻടിയൂസി ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു.അശാസ്ത്രീയമായ വില നിർണയം മൂലം ഭൂമിയുടെ കൊടുക്കൽ വാങ്ങലുകൾ ജില്ലയിൽ നിലച്ചിരിക്കുകയാണ്.ഈ മേഖലയിൽ പ്രവർത്തിക്കുന്ന വലിയൊരു വിഭാഗത്തെ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്ന പ്രശ്നത്തിന് പരിഹാരം ഉണ്ടാവണം.ഭൂമി സംബന്ധമായ നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ പരിഷ്കാരങ്ങൾ കൊണ്ടുവരികയും ഇടപാടുകൾ ലളിതമാക്കുകയും ചെയ്യണമെന്നും പട്ടയ അപ്രക്ഷകളിൽ വേഗത്തിൽ തിരുമാനമെടുക്കണമെന്നും കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.യൂണിയൻ പ്രസിഡണ്ട്…

Read More

മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു

ജി എച്ച് എസ് അതിരാറ്റുകുന്ന് സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രത്യേക മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ക്ലാസ് നയിച്ചത് ORC ട്രെയിനറും Neuronest, Centre for Counseling and Psychotherapyയുടെ സ്ഥാപകനും കൗൺസിലറുമായ റോബിൻ പി സന്തോഷ് ആയിരുന്നു. പരീക്ഷാഭീതിയെ മറികടക്കുന്നതിനുള്ള മാർഗങ്ങൾ, സമയനിയന്ത്രണം, ആത്മവിശ്വാസം വളർത്തൽ എന്നിവയെക്കുറിച്ച് വിദ്യാർത്ഥികൾക്ക് പ്രായോഗിക നിർദേശങ്ങൾ നൽകി. ക്ലാസ് വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസവും പ്രചോദനവും നൽകുന്നതായി മാറി. സ്കൂൾ അധികൃതർ പരിപാടിക്ക് നന്ദി രേഖപ്പെടുത്തി.

Read More

സംഘാടക സമിതി യോഗം നടന്നു

മാനന്തവാടി: പുരോഗമന കലാസാഹിത്യ സംഘം വയനാട് ജില്ലാ കലാജാഥ സ്വീകരണ സംഘാടക സമിതി രൂപീകരിച്ചു. യൂണിറ്റ് പ്രസിഡണ്ട് പ്രകാശൻ TB അധ്യക്ഷനായി, Dr. ഗോകുൽ ദേവ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മേഖല സെക്രട്ടറി ഒ.കെ രാജു കെ.ടി. വിനു എ.വി മാത്യു സി ജി രാധാകൃഷ്ണൻ K മോഹനൻ എന്നിവർ സംസാരിച്ചു. ചെയർമാനായി കെ.ടി വിനുവിനേയും കൺവീനർ ആയി പ്രകാശൻ TB യേയും തിരഞ്ഞെടുത്തു’

Read More

ഗവേഷണത്തില്‍ പുതുചരിത്രവുമായി നീലഗിരി കോളജ്; ഒരൊറ്റ ദിവസം പിഎച്ച്ഡി നേടിയത് 13 അധ്യാപകര്‍

താളൂര്‍: ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അത്യപൂര്‍വ്വ നേട്ടം കൈവരിച്ച് നീലഗിരി ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്. ഒരൊറ്റ ദിവസം കൊണ്ട് കോളജിലെ 13 അധ്യാപകര്‍ പിഎച്ച്ഡി ബിരുദം കരസ്ഥമാക്കിയാണ് ഗവേഷണത്തില്‍ പുതുചരിത്രം രചിച്ചത്. തമിഴ്‌നാട്ടിലെ പ്രശസ്തമായ ഭാരതിയാര്‍ സര്‍വ്വകലാശാലയുടെ കീഴിലാണ് എല്ലാവരും ഗവേഷണം പൂര്‍ത്തിയാക്കിയത്. കോളജ് സെക്രട്ടറിയും മാനേജിംഗ് ഡയറക്ടറായ ഡോ. റാശിദ് ഗസ്സാലി കരിയര്‍ ഗൈഡന്‍സില്‍ പി.എച്ച്.ഡി നേടിയപ്പോള്‍ ഇംഗ്ലീഷില്‍ ഡോ. ലീമ തോമസ്, ഡോ. റോഷ്മ പി. ആര്‍, ഡോ. ഇലാകിയ ആര്‍ എന്നിവരും കമ്പ്യൂട്ടര്‍…

Read More

വീണ്ടും ചികിത്സാപ്പിഴവ്?; തിരുവനന്തപുരത്ത് രണ്ടരവയസുകാരി മരിച്ചു; കേസ് എടുത്ത് പൊലീസ്

  തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ ചികിത്സപ്പിഴവുമൂലം രണ്ടര വയസുകാരി മരിച്ചതായി പരാതി. വെള്ളനാട് പുനലാല്‍ ചക്കിപ്പാറ ഷാനിമ മന്‍സിലില്‍ സിദ്ദീഖ് ഫാസില ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു. കാട്ടാക്കട മമല്‍ ആശുപത്രിയിലെ ചികിത്സപ്പിഴവാണ് മരണകാരണമെന്നു രക്ഷിതാക്കള്‍ ആരോപിച്ചു.   ശിശുരോഗ വിദഗ്ധനെ കാണിക്കാനായി 19ന് കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വസ്ത്രങ്ങളുടെ അലര്‍ജിയാണെന്നാണ് ഡോക്ടര്‍ പറഞ്ഞത്. കണ്ണാശുപത്രിയില്‍ കാണിക്കാന്‍ നിര്‍ദേശിച്ചതനുസരിച്ച് 20ന് സ്വകാര്യ കണ്ണാശുപത്രിയിലും ചികിത്സ തേടി. ഇന്നലെ ഉച്ചയ്ക്ക്…

Read More

അൾട്രാവയലറ്റ് രശ്മികളെ സൂക്ഷിക്കണം; സംസ്ഥാനത്ത് 8 ഇടത്ത് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണതോത് വർധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ യുവി ഇൻഡക്‌സ് കണക്ക് പ്രകാരം കൊട്ടാരക്കര(കൊല്ലം), ചെങ്ങന്നൂർ(ആലപ്പുഴ), ചങ്ങനാശ്ശേരി(കോട്ടയം), മൂന്നാർ(ഇടുക്കി), ഒല്ലൂർ(തൃശ്ശൂർ), തൃത്താല(പാലക്കാട്), പൊന്നാനി(മലപ്പുറം), മാനന്തവാടി(വയനാട്) എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മ‌ികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.   നിർദ്ദേശങ്ങൾ   പകൽ 10 മുതൽ 3 വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്….

Read More

ലഹരിയാവാം കളിയിടങ്ങളോട് ടൂർണമെൻറ് സംഘടിപ്പിച്ചു

“ലഹരിയാവാം കളിയിടങ്ങളോട്” *ലഹരിക്കെതിരെ ജനകീയ കവചം* ക്യാമ്പയിനിന്റെ ഭാഗമായി DYFI പിണങ്ങോട്, വെങ്ങപ്പള്ളി, ഹൈസ്കൂൾ കുന്ന് യൂണിറ്റുകൾ സംയുക്തമായി പിണങ്ങോട് വച്ച് സംഘടിപ്പിച്ച അഖില വയനാട് ക്രിക്കറ്റ് ടൂർണമെന്റിൽ KBZ കേണിച്ചിറ വിജയികളായി 16 ടീമുകൾ മത്സരിച്ച ടൂർണമെന്റിലെ വിജയികൾക്കുള്ള സമ്മാനം 10001 (പതിനായിരത്തി ഒന്ന്) രൂപയും വി.പി ഭാസ്കരൻ സ്മാരക വിന്നേഴ്സ് ട്രോഫിയും ടൂർണമെന്റിനുശേഷം നടന്ന ചടങ്ങിൽ DYFI വയനാട് ജില്ലാ സെക്രട്ടറി കെ എം ഫ്രാൻസിസ് വിതരണം ചെയ്തു ടൂർണമെന്റിലെ റണ്ണേഴ്സപ്പായ സി സി…

Read More

ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ്: സ്‌കൂള്‍ വിഭാഗത്തില്‍ പെരിക്കല്ലൂരിന് മൂന്നാം സ്ഥാനം

സംസ്ഥാനത്തെ അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ചീഫ് മിനിസ്റ്റേഴ്‌സ് മെഗാ ക്വിസ് മത്സരത്തില്‍ സ്‌കൂള്‍ വിഭാഗത്തില്‍ ജില്ലയിലെ പെരിക്കല്ലൂര്‍ സ്‌കൂളിന് മൂന്നാം സ്ഥാനം. പുൽപ്പള്ളി പെരിക്കല്ലൂര്‍ ഗവ ഹയർസെക്കൻഡറി സ്കൂളിലെ എ.എസ് ആസിം ഇഷാന്‍, എ.എസ് അന്‍സഫ് അമാന്‍, എന്നിവരാണ് സ്‌കൂള്‍ തലത്തില്‍ ജില്ലയ്ക്കായി നേട്ടം കരസ്ഥമാക്കിയത്. സഹോദരങ്ങളായ അന്‍സഫ് പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയും ആസിം 10-ാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. സംസ്ഥാനതല ക്വിസ് മത്സരത്തില്‍ മൂന്നാംസ്ഥാനം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ട് ലക്ഷം രൂപ ക്യാഷ് അവാര്‍ഡ്, ഫലകം, സര്‍ട്ടിഫിക്കറ്റ്…

Read More