ഉന്നതി ജല്‍ സുരക്ഷാ പദ്ധതി; ഭൂഗര്‍ഭ ജലസ്‌ഥിതി പഠനം നടത്തി

മാനന്തവാടി: വയനാട്‌ സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി തിരുനെല്ലി, നൂല്‍പ്പുഴ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ഉന്നതി ജല്‍ സുരക്ഷാ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിന്‌ വിവിധ ഉന്നതികളില്‍ ഭൂഗര്‍ഭ ജലസ്‌ഥിതി പഠനം നടത്തി. മൂന്നുവര്‍ഷം നീളുന്ന ഉന്നതി ജല്‍ സുരക്ഷാ പദ്ധതിയിലൂടെ തിരുനെല്ലി പഞ്ചായത്തിലെ കുനിക്കോട്‌, നാഗമന, ദംപട്ട, മധ്യപാടി, അഞ്ചുപൊതി, കുന്നിയൂര്‍, എടയൂര്‍കുന്ന്‌ ഉന്നതികളിലും നൂല്‍പ്പുഴ പഞ്ചായത്തിലെ മായിക്കര, മാടക്കുന്ന്‌, അബേദ്‌കര്‍ മണലിമൂല, മാടപ്പുര, ഓടാന്‍കൊല്ലി, കോളൂര്‍ ഉന്നതികളിലുമാണ്‌ കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നത്‌. ഓരോ പ്രദേശത്തെയും ഭൂഗര്‍ഭ…

Read More

റിപ്പബ്ലിക് സദസ്സ് ചിത്രരചന മത്സരം സംഘടിപ്പിച്ചു.

മാനന്തവാടി : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ആഹ്വാനം ചെയ്ത റിപ്പബ്ലിക് സദസ്സിന്റെ ഭാഗമായി പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയം ചിത്രരചന മത്സരം സംഘടിപ്പിച്ചു. ജൂനിയർ , സീനിയർ വിഭാഗങ്ങളായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ജൂനിയർ വിഭാഗത്തിൽ ഋഷികേശ് കെ.എസ് നിരഞ്ജന എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി ധനഞ്ജയ് , നീരജ് കൃഷ്ണ എന്നിവർ മൂന്നാസ്ഥാനം പങ്കിട്ടു. സീനിയർ വിഭാഗത്തിൽ മാധവ് എം ഒന്നാം സ്ഥാനവും , വിചിത്ര , അനന്തുമോഹനൻ എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി….

Read More

കളരിയാണ് ലഹരി; ലഹരിക്കെതിരെ കായിക ലഹരി സെമിനാർ സംഘടിപ്പിച്ചു

സുൽത്താൻ ബത്തേരി* : കടത്തനാട് ചോകോർ കളരി സംഘത്തിൻ്റെ നേതൃത്വത്തിൽ ആയുർ ജ്യോതി ഹെൽത്ത് ആൻ്റ് വെൽനസ്സ് സ്റ്റുഡിയോ മൂഴയിൽ കോപ്ലക്സിൽ വച്ച് നടക്കുന്ന സായാഹ്ന കളരി ക്ലാസ്സിൽ സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ “കളരിയാണ് ലഹരി ” ലഹരിക്കെതിരെ കായിക ലഹരി ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. വിമുക്തി മിഷൻ വയനാട് ജില്ല കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു. ഗുരുക്കൾ ജയ്ൻ മാത്യു അദ്ധ്യക്ഷത വഹിച്ചു.ഡോ.നിഖില പൗലോസ് സ്വാഗതം ആശംസിച്ചു….

Read More

റവന്യൂ അവാര്‍ഡ്: ജില്ലയിലെ മികച്ച വില്ലേജ് ഓഫീസ് കുപ്പാടി

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റവന്യൂ അവാര്‍ഡില്‍ മികച്ച വില്ലേജ് ഓഫീസിനുള്ള അവാര്‍ഡ് സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ കുപ്പാടി വില്ലേജിന്. സേവനമികവ്, വരുമാന ശേഖരണത്തിലെ നേട്ടങ്ങള്‍, ജനസൗഹൃദ സമീപനം അടിസ്ഥാനമാക്കിയാണ് വില്ലേജ് ഓഫീസ് അംഗീകാരം നേടിയത്. 2025- ല്‍ റവന്യൂ റിക്കവറി, അടിസ്ഥാന ഭൂനികുതി, കെട്ടിട-ആഡംബര നികുതികളില്‍ മികച്ച വരുമാന ശേഖരണമാണ് വില്ലേജ് നടത്തിയത്. പട്ടയ മിഷനിലൂടെ വില്ലേജ് പരിധിയിലെ 25 ലധികം കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. ജില്ലയില്‍ സംഘടിപ്പിച്ച തരംമാറ്റല്‍ അദാലത്തില്‍ നൂറിലേറെ അപേക്ഷകളാണ് തീര്‍പ്പാക്കിയത്….

Read More

സൈബർ തട്ടിപ്പ്: മൂന്ന് വർഷം ഒളിവിൽ കഴിഞ്ഞ എൽ.പി വാറണ്ട് പ്രതി പിടിയിൽ

കൽപ്പറ്റ: OLX വഴി മൊബൈൽ ഫോൺ നൽകാം എന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കുകയും തിരിച്ചറിയൽ രേഖകൾ ദുരുപയോഗം ചെയ്യുകയും ചെയ്ത കേസിലെ പ്രതിയെ വയനാട് സൈബർ പൊലീസ് പിടികൂടി. ബത്തേരി, മാടക്കര സ്വദേശിയായ ഫാസിൽ(30)നെയാണ് വയനാട് ജില്ലാ സൈബർ പോലീസ് മുക്കത്ത് നിന്നും ശനിയാഴ്‌ച രാത്രി അറസ്റ്റ് ചെയ്തത്. 2022 ൽ പിണങ്ങോട് സ്വദേശിയുടെ പരാതി പ്രകാരം പൊലീസ് കേസ് എടുത്ത വിവരം അറിഞ്ഞ പ്രതി ഒളിവിൽ പോകുകയും കേരളത്തിന്റെ വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു…

Read More

നിയന്ത്രണം വിട്ട ഗ്യാസ് ലോറി മതിലിലിടിച്ചു; ഒഴിവായത് വൻ ദുരന്തം

മീനങ്ങാടി: മീനങ്ങാടി ടൗണിൽ ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടു. ബസ് സ്റ്റാൻഡ് പരിസരത്തെ ഓട്ടോ സ്റ്റാൻഡിന് സമീപം റോഡരികിലെ മതിലിലിടിച്ചാണ് ലോറി നിന്നത്. രാത്രിയിൽ തിരക്കൊഴിഞ്ഞ സമയമായതിനാൽ വലിയൊരു ദുരന്തമാണ് ഒഴിവായത്. അപകടത്തിൽ ആളപായമില്ല. നിയന്ത്രണം വിട്ട ലോറി മതിലിലിടിച്ചു നിന്നതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ സംഭവിക്കാതെ രക്ഷപ്പെടുകയായിരുന്നു.

Read More

ഹൈബ്രിഡ് കഞ്ചാവും, എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയിൽ

മീനങ്ങാടിയിൽ നടത്തിയ പരിശോധനയിൽ ലോറിയുടെ ടൂൾ ബോക്സിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയും പിടികൂടി. 17.98 ഗ്രാം എം ഡി എം എ യും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി വയനാട് പള്ളിക്കുന്ന് ആനക്കുഴി വീട്ടിൽ ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട കാക്കശ്ശേരി വീട്ടിൽ നിഖിൽ തോമസ് (24) എന്നിവരാണു പിടിയിലായത്.

Read More

സീറോ മലബാർ മാതൃവേദി ഭാരവാഹികളുടെ സംഗമവും, സെമിനാറും നടത്തി

ദ്വാരക : മാനന്തവാടി രൂപതയിലെ സീറോ മലബാർ മാതൃവേദി ഭാരവാഹികളുടെ സംഗമവും സെമിനാറും ദ്വാരക പാസ്റ്ററൽ സെന്ററിൽ വച്ച് എ. കെ. സി.സി രൂപത ഡയറക്ടർ ഫാദർ ജോബി മുക്കാട്ടുകാവുങ്കൽ ഉദ്ഘാടനം ചെയ്തു. മാതൃവേദി രൂപത പ്രസിഡണ്ട് ശ്രീമതി. മേഴ്സി അമരികാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മാതൃവേദി മാനന്തവാടി രൂപത ഡയറക്ടർ ഫാദർ. ഇമ്മാനുവൽ വടക്കേൽ സ്വാഗത പ്രഭാഷണം നടത്തി. ശ്രീമതി ഗ്രേസി ചിറ്റിനപ്പള്ളി “നേതൃത്വവും മാതൃത്വവും” എന്ന വിഷയത്തിൽ സെമിനാർ നയിച്ചു. രൂപതാ ആനിമേറ്റർ സിസ്റ്റർഷോളി…

Read More

വ്യാപാരി നേതാക്കളെ മർദ്ദിച്ചതിൽ ശക്തമായി പ്രതിഷേധിക്കുന്നു: കെ ആർ എഫ് എ

കൽപ്പറ്റ : കൽപ്പറ്റ ടൗണിൽ അധനികൃതമായി ഗുഡ്സ് വാഹനങ്ങളിൽ വ്യാപാരം നടത്തുന്ന സംഘങ്ങൾ കഴിഞ്ഞദിവസം കടകളുടെ ഓരങ്ങളിൽ നിന്നും ടൗണുകളിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ വൈസ് പ്രസിഡന്ററും കൽപ്പറ്റ യൂണിറ്റ് പ്രസിഡന്റുമായ ഇ ഹൈദ്രുവിനേയും കെ ആർ എഫ് എ വയനാട് ജില്ലാ കമ്മിറ്റി അംഗവും കൽപ്പറ്റ മണ്ഡലം വൈസ് പ്രസിഡന്റും യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡന്റ്മായ സി എച്ച് ഷൈജൽ ഉൾപ്പെടെയുള്ള വ്യാപാരികളെ മർദ്ദിച്ചതിൽ…

Read More

മാനന്തവാടിയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ദിശാസൂചികയും ബൈക്കുകളും തകർന്നു

മാനന്തവാടി: മാനന്തവാടി ചെറുപ്പാലത്ത് നിയന്ത്രണം വിട്ട കാർ അപകടത്തിൽപ്പെട്ടു. നിയന്ത്രണം നഷ്ടപ്പെട്ട കാർ റോഡരികിലെ ദിശാസൂചികയിലും ഷോറൂമിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കുകളിലും ഇടിച്ച് തലകീഴായി മറിയുകയായിരുന്നു.   അപകടത്തിൽ കാർ തകരുകയും ബൈക്കുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. വലിയ അപകടമാണ് നടന്നതെങ്കിലും ആർക്കും പരിക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

Read More