ഡബ്ല്യു.എം.ഒ കോളേജ് ഇന്റർസോൺ കലോത്സവത്തിൽ ശ്രദ്ധേയ നേട്ടം നേടി

    മുട്ടിൽ : വയനാട് ജില്ലയിലെ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലെ അംഗീകൃത സ്ഥാപനമായ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജ്, ഏപ്രിൽ 16 മുതൽ 20 വരെ നടന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ കലോത്സവത്തിൽ ശ്രദ്ധേയമായ നേട്ടം സ്വന്തമാക്കി, വയനാട് ജില്ലയിൽ ഒന്നാം സ്ഥാനവും വയനാട്-കോഴിക്കോട് ജില്ലകളിലെ കോളേജുകളിൽ നാലാം സ്ഥാനവും നേടാൻ കോളേജിന് കഴിഞ്ഞു. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച കോളേജ് മൊത്തം 47 പോയിന്റ് നേടി 11-ാം സ്ഥാനം കരസ്ഥമാക്കി.   ഇതോടൊപ്പം, ഫിസിക്സ് വിഭാഗം ഒന്നാം…

    Read More

      ഭൂട്ടാനിൽ നിന്ന് വ്യാപക സിഗരറ്റ് കള്ളക്കടത്ത്; ഇന്ത്യയിലേക്കെത്തിയത് ആയിരം കോടിയിലധികം രൂപയുടെ വ്യാജ സിഗരറ്റ്

      ആഡംബരവാഹനങ്ങൾ മാത്രമല്ല, ഭൂട്ടാനിൽ നിന്ന് ആയിരം കോടി രൂപയിലധികം വില വരുന്ന വ്യാജ സിഗരറ്റും രാജ്യത്തേയ്ക്ക് കടത്തുന്നെന്ന് കണ്ടെത്തൽ. കള്ളക്കടത്ത് സംഘങ്ങളുടെ വിവരങ്ങൾ ഇന്തോ -ഭൂട്ടാൻ സംയുക്ത കസ്റ്റംസ് യോഗത്തിൽ പരസ്പരം കൈമാറി. സിഗരറ്റ് കടത്ത് തടയാൻ അതിർത്തികളിൽ സംയുക്ത പരിശോധന നടത്താൻ ധാരണയായി.   കഴിഞ്ഞമാസം നാലു കോടിയുടെ വ്യാജ സിഗരറ്റ് ബംഗാൾ കസ്റ്റംസ് പിടികൂടിയിരുന്നു. ഇതിനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് രാജ്യവ്യാപകമായി വ്യാജ സിഗരറ്റ് കള്ളക്കടത്ത് നടക്കുന്നതായി കണ്ടെത്തിയത്. ഭൂട്ടാനിൽ‌ നിന്ന് ആഡംബര വാഹനങ്ങൾ…

      Read More

        ഹജ്ജിനു പോകുന്നവർക്കുള്ള യാത്രയയപ്പ് സംഘടിപ്പിച്ചു

        തരുവണ ശാഖ എസ്. വൈ.എസ് കമ്മിറ്റി സംഘടിപ്പിച്ച ഹാജിമാർക്കുള്ള യാത്രയയപ്പ് സയ്യിദ് ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ പേരാൽ ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് പ്രസിഡന്റ് എം കെ ഇബ്രാഹിം മുസ്‌ലിയാർ അധ്യക്ഷ പദവും സെക്രട്ടറി ഹമീദ് സി എച്ച് സ്വാഗതവും പറഞ്ഞ പരിപാടിയിൽ മഹല്ല് പ്രസിഡണ്ട് കെ സി ആലി ഹാജി മുഖ്യപ്രഭാഷണം നടത്തി

        Read More

          നിതിൻ രാജിന്റെ മരണം; ഏപ്രിൽ 28ന് സംസ്ഥാന ഹർത്താൽ പ്രഖ്യാപിച്ച് ആക്ഷൻ കൗൺസിൽ

          തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് ഏപ്രിൽ 28ന് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്‌ത്‌ നിതിൻ രാജ് ആക്ഷൻ കൗൺസിൽ. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും അതിൽ കടുത്ത ദുരൂഹതയുണ്ടെന്നും ആരോപിച്ചാണ് 52 ദലിത് സംഘടനകൾ ചേർന്ന് ആക്ഷൻ കൗൺസിൽ രൂപീകരിച്ചത്. മെഡിക്കൽ കോളജിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചുവെന്ന് പറയുന്ന സ്ഥലത്ത് രക്തപ്പാടുകളോ ശരീരത്തിൽ വീഴ്ചയുടെ ആഘാതത്തിലുള്ള മുറിവുകളോ ഇല്ലെന്നത് മരണത്തിലെ അസ്വാഭാവികത വർധിപ്പിക്കുന്നുവെന്ന്…

          Read More

            പശ്ചിമേഷ്യയിൽ ആശങ്കയുടെ മണിക്കൂറുകൾ! ഇന്നും മാറ്റമില്ലാതെ സ്വർണ വില

            സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. 22 കാരറ്റ് 1 ഗ്രാം സ്വർണത്തിന് ഇന്ന് 14,235 രൂപയാണ് വില വരുന്നത്. 1 പവൻ സ്വർണത്തിന് 1,13,880 രൂപയാണ് ഇന്നത്തെയും വില. അക്ഷയ തൃതീയ ദിവസമായിരുന്ന ഏപ്രിൽ 19 ന് ആയിരുന്നു ഈ മാസം കേരളത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയിരുന്നത്. അന്ന് ഒരു പവൻ സ്വർണത്തിന് 1,14,240 രൂപയായിരുന്നു വില. അതേ സമയം സംസ്ഥാനത്തെ വെള്ളി വിലയിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് 1 ഗ്രാം വെള്ളിക്ക് 265…

            Read More

              അവധിക്കാല കളരി പരിശീലന ക്യാമ്പുകൾക്ക് തുടക്കമായി.

              കൽപറ്റ:കടത്തനാടൻ കളരി ഫൗണ്ടേഷനും ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ അവധിക്കാല കളരി പരിശീലന ക്യാമ്പുകൾക്ക് തുടക്കമായി. പുതുപ്പണം, ചോമ്പാല, കൽപറ്റ, കമ്മന, മഞ്ഞപ്പാറ എന്നീ അഞ്ച് കേന്ദ്രങ്ങളിലായി നടക്കുന്ന ക്യാമ്പുകളുടെ ഉദ്ഘാടനം കൽപറ്റയിൽ പത്മശ്രീ മീനാക്ഷി അമ്മ നിർവഹിച്ചു. ബ്യൂമെറിക് ഇന്ത്യ ഫൗണ്ടേഷന്റെ പൂർണമായ സാമ്പത്തിക സഹായത്തോടെയാണ് ഒന്നരമാസം നീണ്ടുനിൽക്കുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ കൽപറ്റ നഗരസഭ കൗൺസിലർ ചിത്ര അധ്യക്ഷയായി. ജില്ലാ വനിതാ സംരക്ഷണ ഓഫിസർ എൻ പി ഗീത, കടത്തനാടൻ കളരി…

              Read More

                ‘ജീവിത നൈപുണ്യ വികസനം’ സെമിനാർ സംഘടിപ്പിച്ചു.

                കാര്യമ്പാടി : വെല്ലുവിളികളെ അതിജീവിക്കാനും ആത്മവിശ്വാസത്തോടെ വളരാനും കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കാര്യമ്പാടി സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി ഒ.വി.ബി.എസ്.വേദിയിൽ എക്സൈസ് വിമുക്തി മിഷൻ്റെ ‘ജീവിത നൈപുണ്യ വികസനം’ സെമിനാർ സംഘടിപ്പിച്ചു. ലഹരിയുടെ ചതിക്കുഴികളിൽ വീഴാതെ, വ്യക്തിത്വം എങ്ങനെ കെട്ടിപ്പടുക്കാം എന്നതിലൂന്നിയായിരുന്നു ക്ലാസ്സുകൾ. വ്യക്തിബന്ധങ്ങൾ മെച്ചപ്പെടുത്തുക, കൃത്യമായ തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് വളർത്തുക, സമ്മർദങ്ങളെ അതിജീവിക്കുക തുടങ്ങിയ ജീവിത നൈപുണ്യങ്ങൾ കുഞ്ഞുവിദ്യാർഥികൾക്ക് ലളിതമായ രീതിയിൽ ഈ സെമിനാറിൽ പരിചയപ്പെടുത്തി. ‘ലഹരി വിമുക്തമായ സുന്ദര ബാല്യം’ എന്ന…

                Read More

                  മാനന്തവാടിയില്‍ പിടികൂടിയത് 25 മൂര്‍ഖൻ കുഞ്ഞുങ്ങളേയും തള്ളയേയും

                  മാനന്തവാടി: പയ്യംപള്ളി പടമല മണിയില ബിജീഷിന്റെ വീടിന് സമീപം മാളം പൊളിച്ച്‌ പിടിച്ചത് 26 പാമ്പുകളെ. റോഡരികില്‍ കാല്‍നടയാത്രക്കാർ മാളത്തില്‍ നിന്നും തലവെളിയിലിട്ടിരിക്കുന്ന മൂർഖനെ കണ്ടതോടേ പാമ്പിനെ പിടിക്കാനായി വടക്കേ വയനാട് വനം വകുപ്പിന്റെ പാന്പുസംരക്ഷകൻ സുജിത്ത് വയനാടിനെ വിളിച്ചുവരുത്തി. പ്രദേശവാസികളുടെ സഹായത്തോടേ മാളം പൊളിച്ചു നോക്കിയെങ്കിലും ആദ്യം പാമ്പിനെ കണ്ടെത്താനായില്ല. പിന്നീട് മാളത്തില്‍ വെള്ളം നിറച്ചപ്പോള്‍ പുറത്തേക്ക് വന്നത് ഒന്നിനു പുറകേ ഒന്നായി 25 മൂർഖൻ കുഞ്ഞുങ്ങള്‍. എല്ലാത്തിനേയും പിടിച്ച്‌ ബോട്ടിലിലാക്കി. അവസാനം തള്ളപ്പാന്പും പുറത്തുവന്നു….

                  Read More

                    വയനാട് എക്യുമെനിക്കല്‍ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

                    ബത്തേരി : വയനാട് എക്യുമെനിക്കല്‍ ഫോറത്തിന്റെ ജനറല്‍ ബോഡി യോഗം പ്രസിഡന്റ് ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. നിർധനരായ രോഗികള്‍ക്ക് സഹായം നല്‍കുന്നതിന് ഫോറം മുൻഗണന നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് ഫാ. ബേബി ഏലിയാസ് കാരക്കുന്നേല്‍, സെക്രട്ടറി സിബിച്ചൻ കരിക്കേടം, ട്രഷറർ ഫാ. അനീഷ് പൂമല, വൈസ് പ്രസിഡന്റ് പ്രഫ.എ.വി. തര്യത്, ജോയിന്റ് സെക്രട്ടറി റോയ് കയ്യാലത്ത്, പിആർഒ ബില്ലിഗ്രഹാം എന്നിവരാണ് ഭാരവാഹികള്‍. വിവിധ സഭകളില്‍ നിന്നുള്ള…

                    Read More

                      അശാസ്ത്രീയ മാലിന്യസംസ്ക്കരണം: മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

                       പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പരിധിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ മൂന്ന് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ജി എം വയനാട്, ആമിസ് വില്ല, വിമല മേരി ആയുർവേദ ഹോസ്പിറ്റൽ എന്നീ സ്ഥാപനങ്ങൾക്കെതിരെയാണ് അശാസ്ത്രീയമായ മാലിന്യസംസ്ക്കരണത്തിന് നടപടി സ്വീകരിച്ചത്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിലാണ് മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുന്നില്ലെന്ന് കണ്ടെത്തിയത്. മാലിന്യസംസ്ക്കരണത്തിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും എതിരെ വരുംദിവസങ്ങളിലും കർശന നടപടികൾ തുടരുമെന്ന് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

                      Read More