വയനാട് ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാര പരിശോധന ആരംഭിച്ചു; മെയ് മാസത്തോടെ കൈമാറും

    വയനാട് ടൗൺഷിപ്പിൽ പട്ടയം ലഭിച്ച 178 കുടുംബങ്ങൾക്കായി നിർമ്മിച്ച വീടുകളുടെ താമസയോഗ്യത ഉറപ്പാക്കുന്നതിനായുള്ള വിദഗ്ധ പരിശോധന ആരംഭിച്ചു. സർക്കാർ ഏജൻസിയായ കിഫ്കോണിന്റെയും, നിർമ്മാണ കരാറുകാരായ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെയും (ULCCS) സംയുക്ത വിദഗ്ധ സംഘമാണ് തിങ്കളാഴ്ച പരിശോധനകൾക്ക് തുടക്കം കുറിച്ചത്.   നിർമ്മാണത്തിന്റെ അവസാന ഘട്ടത്തിൽ ആകെ മൂന്ന് പരിശോധനകളാണ് വീടുകളിൽ നടത്തുന്നത്. ഇതിൽ കരാറുകാരായ യു.എൽ.സി.സി.എസ്. ആദ്യ പരിശോധന പൂർത്തിയാക്കിയിരുന്നു. നിലവിൽ കിഫ്കോണും യു.എൽ.സി.സി.എസ്. എൻജിനീയർമാരും ചേർന്ന് നടത്തുന്ന രണ്ടാം ഘട്ട പരിശോധനയാണ് ഇപ്പോൾ…

    Read More

      ഐക്കൺ ഓഫ് ഇന്ത്യ ഫാഷൻ ഷോയിലെ കിഡ് ഷൈൻ സ്റ്റാർ: എറിക് ഷിജോ ജോൺ

      പുൽപ്പള്ളി: ഫാഷൻ ഷോ റാംമ്പുകളിലെ മിന്നും കുട്ടിതാരം എറിക് ഷിജോ ജോൺ എന്ന മൂന്ന് വയസുകാരൻ ഷോ ആംമ്പാസിഡറായി ഫാഷൻ ഷോയിലെ അഭിമാന നേട്ടത്തിലൂടെ വീണ്ടും ചരിത്രമെഴുകുതിരിക്കുകയാണ്.   വയനാട്, മുള്ളൻ കൊല്ലി, മഠത്തിൽ ഷിജോ ജോൺ, ദൃശ്യ ദമ്പതികളുടെ മകൻ എറിക് ഷിജോ ജോൺ ചെറു പ്രായത്തിൽ തന്നെ ഫാഷൻ രംഗത്ത് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച് ജൈത്ര യാത്ര തുടരുകയാണ് .   ബെംഗളൂരുവിൽ നടന്ന ‘ഐക്കൺ ഓഫ് ഇന്ത്യ ഫാഷൻ ഷോ’, ഫാഷൻ ദിവ…

      Read More

        മക്കിയാട് സ്വദേശിനിക്ക് എൻ.ബി.ഇ.എം.എസ് സ്വർണ്ണ മെഡൽ

        കൽപ്പറ്റ: നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസിന്റെ (എൻ.ബി.ഇ.എം.എസ്.) സ്വർണ മെഡലിന് അർഹയായി വയനാട്ടിൽ നിന്നൊരു ഡോക്ടർ. മക്കിയാട് സ്വദേശിനിയായ ഡോ.അഷ്മിത ഇബ്രാഹിമാണ് എൻ.ബി.ഇ.എം.എസിന്റെ ഡോ.ആർകോട് ഗജരാജ് മെഡലിന് അർഹത നേടിയത്.   റേഡിയോ ഡയഗ്നോസിസ് മേഖലയിലാണ് നേട്ടം. 2024 മെയ് സെഷനിലെ പുരസ്കാരമാണ് പ്രഖ്യാപിച്ചത്. മേയ് 23ന് എൻ.ബി.ഇ.എം.എസ്. ഡൽഹിയിൽ സംഘടിപ്പിക്കു ന്ന 23-ാമത് കോൺവൊക്കേ ഷൻ സെറിമണിയിൽ മെഡൽ കൈമാറും.   2016ൽ തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്. നേടിയ…

        Read More

          വയനാടിന് അഭിമാന നിമിഷം; ദേശീയതലത്തിൽ സ്വർണ്ണമെഡൽ തിളക്കവുമായി ഡോ. വിന്നി ജോയ്

          മാനന്തവാടി: ദേശീയ മെഡിക്കൽ സയൻസ് പരീക്ഷാ ബോർഡിന്റെ (എൻബിഇഎംഎസ്) അഭിമാനകരമായ സ്വർണ്ണമെഡൽ നേട്ടവുമായി വയനാട് സ്വദേശിനി. വെള്ളമുണ്ട സ്വദേശിയായ ഡോ.വിന്നി ജോയ് ആണ് നേത്രരോഗ വിഭാഗത്തിൽ ‘ഡോ. ജി. വെങ്കടസ്വാമി ഗോൾഡ് മെഡലിന്’ അർഹയായത്. 2024 മെയ് സെഷനിലെ മികവിനാണ് ഈ ദേശീയ അംഗീകാരം പ്രഖ്യാപിച്ചിരിക്കുന്നത്.   മെയ് 23ന് ഡൽഹിയിൽ നടക്കുന്ന എൻ.ബി.ഇ.എം.എസ്. 23-ാമത് ബിരുദദാന ചടങ്ങിൽ വെച്ച് പുരസ്‌കാരം കൈമാറും. 2016ൽ പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. പൂർത്തിയാക്കിയ ഡോ. വിന്നി 2019ൽ…

          Read More

            പ്ലാവില പുരസ്കാര സമർപ്പണം നടത്തി.

            മാനന്തവാടി : പഴശ്ശിരാജ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ പയ്യോളി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്ലാവില സാംസ്കാരിക വേദിയുടെ 2026 പ്ലാവില സാഹിത്യ പുരസ്കാരം മാനന്തവാടി ഗവൺമെൻറ് യുപി സ്കൂളിൽ വച്ച് ജേതാക്കൾക്ക് നൽകി. മികച്ച നാടകകൃത്തും പ്രഭാഷകനുമായ ശ്രീ ചന്ദ്രശേഖരൻ തിക്കോടി അവാർഡുകൾ വിതരണം ചെയ്തു. മനീഷ് മുഴക്കുന്നിന്റെ കീളുവാരങ്ങൾ എന്ന നോവലിനും എസ് പുഷ്പമ്മ യുടെ കൊളുക്കൻ എന്ന നോവലിനും ഡോക്ടർ രവീന്ദ്രൻ ചേടമ്പത്തിന്റെ പെരുന്തട്ടകോട്ട എന്ന ആത്മകഥയ്ക്കും ആണ് പ്ലാവില സാഹിത്യ പുരസ്കാരം ലഭിച്ചത്. ശ്രീ…

            Read More

              ഹജ്ജിന് പോകുന്നവർക്ക് യാത്രയയപ്പ് നൽകി.

              തരുവണ…..തരുവണയിൽ നിന്നും ഈ വർഷം ഹജ്ജിന് പോകുന്ന ഹാജിമാർക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് യാത്രയയപ്പു നൽകി.യാത്രയയപ്പു യോഗത്തിൽ പ്രസിഡന്റ് കമ്പ അബ്ദുള്ള ഹാജി അദ്ധ്യക്ഷം വഹിച്ചു.സെക്രട്ടറി എസ്.റഹ്‌മാൻ സ്വാഗതം പറഞ്ഞു.ട്രെഷറർ ഉസ്മാൻ പള്ളിയാൽ,ശ്രീധരൻ യദുപുത്ര,കെ.ടി.ഖാലിദ്,പി.കെ.നവാസ്,കരീം മലബാർ,പി.അമ്മദ്,മജീദ് മുസ്ലിയാർ,ഉസ്മാൻ മുസ്ലിയാർ,കമ്പ ഉസ്മാൻ,ഉസ്മാൻ.കെ,ബഷീർ എരുതുവയൽ,തുടങ്ങിയവർ സംസാരിച്ചു

              Read More

                താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്: എട്ടാം വളവിൽ ലോറി തകരാറിലായി.

                താമരശ്ശേരി ചുരത്തിലെ എട്ടാം വളവിൽ ട്രക്ക് യന്ത്ര തകരാരിൽ ആയതിനെത്തുടർന്ന് കനത്ത ഗതാഗതക്കുരുക്ക് . വാഹനത്തിന് ഉണ്ടായ സാങ്കേതിക തകരാർ മൂലം നിലവിൽ ഒന്നാം വളവ് വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. . പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുന്നുണ്ട് . വലിയ വാഹനമായതിനാൽ നീക്കം ചെയ്യാൻ കൂടുതൽ സമയമെടുക്കുമെന്നാണ് സൂചന. ഈ വഴി പോകുന്ന യാത്രക്കാർ ചുരുങ്ങിയത് അരമണിക്കൂറിലധികം വൈകാൻ സാധ്യതയുള്ളതിനാൽ യാത്ര നേരത്തെ പ്ലാൻ ചെയ്യേണ്ടതാണ്.   ചുരം ഇറങ്ങാൻ വാഹനങ്ങളുടെ നീണ്ട നിര ലക്കിടി…

                Read More

                  കാലിക്കറ്റ്‌ ഇന്റർസോൺ കലോത്സവത്തിലെ മിന്നും താരം: നിവേദ് ഷാജി.

                  പുൽപ്പള്ളി : കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റർസോൺ കലോത്സവത്തിൽ കുച്ചിപ്പുടിയിൽ, “എ “ഗ്രേഡും , കേരളനടനത്തിൽ രണ്ടാം സ്ഥാനവും” എ “ഗ്രേഡും , നാടോടി നൃത്തത്തിൽ “എ ” ഗ്രേഡും നേടി കലോത്സവ വേദിയിലെ നിറ സാനിധ്യമായ് നിവേദ് ഷാജി.   പുൽപ്പള്ളി ചിലങ്ക നാട്ട്യ കലാക്ഷേത്രയിൽ നിന്നും കലാമണ്ഡലം : ഡോ : റെസിഷാജി ദാസിന്റെ കീഴിൽ നിവേദ് നൃത്തപഠനമാരംഭിചിച്ചിട്ട് 18 വർഷമായി.  കല്പറ്റ എൻ.എം.എസ് ഗവ :കോളേജിലെ എം കോം രണ്ടാം വർഷ വിദ്യാർത്ഥിയാണ് നിവേദ്….

                  Read More

                    സെൻസസ് 2027: ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് തുടക്കമായി

                    2027ലെ ദേശീയ സെൻസസിന് മുന്നോടിയായി ജില്ലാതല ഉദ്യോഗസ്ഥരുടെ പരിശീലനത്തിന് തുടക്കമായി. കളക്ടറേറ്റ് എ.പി.ജെ ഹാളിൽ ആരംഭിച്ച ത്രിദിന പരിശീലന പരിപാടി പ്രിൻസിപ്പൽ സെൻസസ് ഓഫീസറായ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ഫലപ്രദമായ പദ്ധതി ആസൂത്രണത്തിന് കൃത്യമായ ജനസംഖ്യാ കണക്കുകൾ അത്യാവശ്യമാണെന്നും വിവിധ വകുപ്പുകളിൽ ഉദ്യോഗസ്ഥരുടെ പ്രത്യേക ടീമിനെ നിയോഗിച്ച് സെൻസസ് നടപടികൾ വിജയകരമായി പൂർത്തിയാക്കണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.   സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച സെൻസസ് പരിശീലനത്തിന് ശേഷമാണ് ജില്ലാതല സെൻസസ് ഓഫീസർമാർക്കും അനുബന്ധ ഉദ്യോഗസ്ഥർക്കുമുള്ള…

                    Read More

                      എം ഡി എം എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

                      കൽപ്പറ്റ : താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക്‌ (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച്‌ ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കല്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 40 ഗ്രാമോളം (സിപ് ലോക്ക് കവറുകൾ അടക്കം)എം.ഡി.എം.എ യാണ് പിടിച്ചെടുത്തത്. ഇരു കാലുകളിലും ടേപ്പ് ചെയ്ത നിലയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിക്കുകയായിരുന്നു. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

                      Read More