കാറ്റും മഴയും: കൃഷി നാശത്തിന് നഷ്ടപരിഹാരം വൈകരുത്-സ്വതന്ത്ര കർഷക സംഘം
കൽപ്പറ്റ: കനത്ത മഴയിലും കാറ്റിലും, കഠിന വേനലിലെ വരൾച്ചയിലുമുണ്ടായ കൃഷിനാശത്തിന് അർഹമായ നഷ്ടപരിഹാരം ഉടനെ നൽകണമെന്ന് സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. അടുത്ത കാലത്തൊന്നും അനുഭവപ്പെടാത്ത വിധം കഴിഞ്ഞാഴ്ച വീശി അടിച്ച കാറ്റിൽ ലക്ഷങ്ങളുടെ വാഴകൃഷിയാണ് നശിച്ചത്. കുരുമുളക്, തെങ്ങ്, മറ്റു കൃഷികൾക്കും കാറ്റും മഴയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. കെടുതിയുടെ നാശനഷ്ടങ്ങൾ കണക്കാക്കി കർഷകർക്ക് ആനുകൂല്യം നൽകാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഫിബ്രവരിയിൽ സംഭരണം നടത്തിയ നെല്ലിന്റെ…
