ശസ്ത്രക്രിയകളിൽ പിഴവ് ഒഴിവാക്കാൻ കർശന മാർഗരേഖയുമായി ആരോഗ്യവകുപ്പ്

    തിരുവനന്തപുരം: ആശുപത്രികളിലെ ശസ്ത്രക്രിയയ്ക്ക് മാർഗരേഖയുമായി ആരോഗ്യവകുപ്പ്. രോഗികൾക്ക് ശസ്ത്രക്രിയ വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് ധരിപ്പിക്കണമെന്ന് നിർദേശം.   ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി അടയാളപ്പെടുത്തണം. ഓപ്പറേഷൻ തിയേറ്ററിൽ മൊബൈൽഫോൺ ഉപയോഗിക്കരുത്. ശസ്ത്രക്രിയ ഉപകരണങ്ങൾ, നശിപ്പിക്കുന്ന വസ്തുക്കൾ എന്നിവയുടെ കണക്കെടുപ്പ് നടത്തണമെന്നും മാർഗരേഖയിൽ. ചെറുതും വലുതുമായ എല്ലാ ശസ്ത്രക്രിയകൾക്കും മാർഗനിർദേശം ബാധകം.   ശസ്ത്രക്രിയയ്ക്ക് മുമ്പ് ഡോക്ടറും നഴ്‌സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കണം. വാർഡ് ഡോക്ടറും നഴ്സ് ഇൻ ചാർജ്ജും പ്രീ…

    Read More

      കനത്ത കാറ്റിലും മഴയിലും വയനാട്ടിൽ വൻ നാശ നഷ്ടം

      കനത്ത കാറ്റിലും മഴയിലും വയനാട്ടിൽ വൻ നാശ നഷ്ടം ബത്തേരി പാപ്ലശേരി കിഴെക്കേടത് തങ്കപ്പൻ എന്നയാളുടെ വീടിനു മുകളിൽ മരം വീണു അദ്ദേഹത്തിന്റെ ഭാര്യ ശാന്ത (72)പരിക്കുകളോടെ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു, സുൽത്താൻ ബത്തേരി അഗ്നിരക്ഷാസേന മരം മുറിച്ചു മാറ്റി. കനത്ത കാറ്റിലും മഴയിലും പൂതാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത നാശം. വീടുകൾക്ക് മുകളിലേക്കും റോഡുകളിലേക്കും നിരവധി മരങ്ങൾ കടപുഴകി വീണു. വിവിധ ഇടങ്ങളിൽ വൈദ്യുതി ലൈനുകൾ തകർന്നു. ആർക്കും പരിക്കില്ല.   വൈകുന്നേരം നാലുമണിയോടെയായിരുന്നു…

      Read More

        ‘ഊര് ഉണര്‍വ്’ ബോധവത്കരണം സംഘടിപ്പിച്ചു

        സുല്‍ത്താന്‍ ബത്തേരി: കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി നടപ്പാക്കുന്ന സേഫ് വിതിന്‍ പദ്ധതിയുടെ ഭാഗമായി പൊന്‍കുഴി പണിയ ഉന്നതിയില്‍ ‘ഊര് ഉണര്‍വ്’എന്ന പേരില്‍ ബോധവത്കരണം സംഘടിപ്പിച്ചു. ലോക പൈതൃക ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പരിപാടിയില്‍ ഗോത്രവിഭാഗങ്ങളുടെ തനത് സംസ്‌കാരം അടുത്തറിയാനും ജീവിതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുമാണ് ഊന്നല്‍ നല്‍കിയത്. സൊസൈറ്റി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഫാ.ജിനോജ് പാലത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. കുടിവെള്ളക്ഷാമം അനുഭവിക്കുന്ന പ്രദേശവാസികള്‍ക്ക് ഡബ്ല്യുഎസ്എസ്എസ് നടപ്പാക്കുന്ന ‘ഉന്നതി ജല്‍ സുരക്ഷ’ പദ്ധതിയുടെ ഭാഗമായ കിണറിന്റെ…

        Read More

          “ലഹരിമുക്ത നവകേരളം; എൻ.സി.സി കേഡറ്റുകളുടെ പങ്ക്” സെമിനാർ സംഘടിപ്പിച്ചു.

          ലക്കിടി : ജവഹർ നവോദയ വിദ്യാലയത്തിൽ നടത്തുന്ന ഫിഫ്ത് കേരള ബെറ്റാലിയൻ എൻ.സി.സി ആനുവൽ ട്രെയിനിങ് ക്യാമ്പിൽ സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ “ലഹരിമുക്ത നവകേരളം; എൻ.സി.സി കേഡറ്റുകളുടെ പങ്ക്” സെമിനാർ സംഘടിപ്പിച്ചു. കമാൻ്റിങ് ഓഫിസർ കേണൽ മുകുന്ദ ഗുരുരാജ് അധ്യക്ഷത വഹിച്ചു. വയനാട് വിമുക്തി മിഷൻ മാനേജരും, അസിസ്റ്റൻ്റ് എക്സൈസ് കമ്മിഷണറുമായ സജിത് ചന്ദ്രൻ സെമിനാർ ഉദ്ഘാടനം ചെയ്തു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം സെമിനാർ നയിച്ചു.”ഒരു എൻ.സി.സി…

          Read More

            മൃഗസംരക്ഷണ വകുപ്പ് ജീവനക്കാര്‍ക്കുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു.

            കല്‍പ്പറ്റ: വയനാട്ടില്‍ മൃഗസംരക്ഷണ വകുപ്പിനു കീഴിലുള്ള വിവിധ സ്ഥാപനങ്ങളിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്കുള്ള 2025ലെ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെയും കന്നുകാലികളിലെ കൃത്രിമ ബിജാധാന പരിപാടിയുടെയും ഭാഗമായി ജില്ലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍/അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ തസ്തികയിലെ ജീവനക്കാര്‍ക്കാണ് അവാര്‍ഡ് നല്‍കിയത്. ആര്‍ട്ടിഫിഷല്‍ ഇന്‍സെമിനേഷന്‍ ടെക്‌നീഷ്യന്‍ വിഭാഗത്തില്‍ സെക്‌സ് സോര്‍ട്ട് ബീജമാത്രകള്‍ ഉള്‍പ്പെടെ മികച്ച രീതിയില്‍ കൃത്രിമ ബീജാധാന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഭാരത് പശുധന്‍ പോര്‍ട്ടലില്‍ ഡാറ്റ രേഖപ്പെടുത്തുകയും ചെയ്ത പള്ളിക്കുന്ന്…

            Read More

              കളരിപ്പയറ്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി

              പുല്‍പ്പള്ളി: വയനാട് കളരിപ്പയറ്റ് അസോസിയേഷന്‍ വാര്‍ഷിക പൊതുയോഗം നടത്തി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം എം. മധു ഉദ്ഘാടനം ചെയ്തു. മയക്കുമരുന്ന് ഉപയോഗം പോലുള്ള മാരകവിപത്തുകളില്‍നിന്ന് കുട്ടികളെയും യുവാക്കളെയും സംരക്ഷിക്കാന്‍ കളരിപ്പയറ്റ് സംഘങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കളരിപ്പയറ്റിന്റെ ചിട്ടയായ അഭ്യസനം കുട്ടികളില്‍ ശാരീരികക്ഷമതയോടൊപ്പം അച്ചടക്കവും വിനയവും സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് യു.പി. ജോസഫ് ഗുരുക്കള്‍ അധ്യക്ഷത വഹിച്ചു.കെ.സി. കുട്ടിക്കൃഷ്ണന്‍ ഗുരുക്കള്‍, ഡോ.കെ. പി. സാജു, ജോബി വര്‍ഗീസ്, നിഖില ജോസ്, അനു മാത്യു…

              Read More

                ചുരത്തിലെ അപകട സാധ്യതസ്ഥലങ്ങളിൽ പാർശ്വഭിത്തി അടിയന്തിരമായി നിർമ്മിക്കണം: കെ പി സി സി സംസ്ക്കാര സാഹിതി

                കൽപ്പറ്റ: താമരശ്ശേരി ചുരത്തിലെ ലെക്കിടി മുതൽ അടിവാരം വരെയുള്ള ഭാഗത്ത് പാർശ്വഭിത്തി ഇല്ലാത്ത സ്ഥലങ്ങളിൽ അടിയന്തിരമായി അവ നിർമ്മിക്കണമെന്ന് കെ പി സി സി സംസ്ക്കാര സാഹിതി ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.ചുരത്തിലെ കൊടുംവളവുകളിൽ വാഹനങ്ങൾ ഇടിച്ചിട്ടും അല്ലാതെയും സുരക്ഷാ ഭിത്തി തകർന്നിട്ട് മാസങ്ങളായി.വലിയ വാഹനങ്ങൾ വളവുകൾ തിരിയുന്നത് വളരെയധികം അപകടകരമായ സാഹചര്യത്തിലൂടെയാണ്.ജീവൻ പണയം വെച്ചു കൊണ്ടുള്ള യാത്രയാണ് വാഹനമോടിക്കുന്നവരും യാത്രക്കാരും നടത്തുന്നത്.രാത്രി കാലത്ത് ജനം ഭീതിയോടെയാണ് ഇതുവഴി സഞ്ചരിക്കുന്നത്. വൻ ദുരന്തങ്ങൾ ഒഴിവാക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തിൽ ആവശ്യമായ…

                Read More

                  സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു.

                  കൽപറ്റ:ജില്ലാ സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ സമ്പൂർണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ മുപ്പത്തിയഞ്ചാം വാർഷികാഘോഷം സംഘടിപ്പിച്ചു. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. സമ്പൂർണ ആദിവാസി സാക്ഷരതാ പദ്ധതി, പഠനാ ലിഖ്നാ അഭിയാൻ, ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാം തുടങ്ങിയ പദ്ധതികളിലൂടെ ജില്ലയിലെ സാക്ഷരത നിരക്ക് 94 ശതമാനത്തിൽ എത്തിക്കഴിഞ്ഞു. സാക്ഷരതാ പദ്ധതികൾക്ക് പുറമെ സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ നാലാം തരം, ഏഴാം തരം, പത്താം തരം, ഹയർ സെക്കൻഡറി തുല്യതാ…

                  Read More

                    വയൽക്കര ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രം കാട്ടിക്കുളം പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് കൈകൊട്ടികളി മത്സരംസംഘടിപ്പിക്കുന്നു.

                    കാട്ടിക്കുളം : വയൽക്കര ശ്രീ ഓലിയോട് ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ പ്രതിഷ്ഠാദിന മഹോത്സവം മെയ്6,7,8 ആഘോഷിക്കുകയാണ്. ഉത്സവത്തോടനുബന്ധിച്ച് മെയ് 5-ാം തീയതി വൈകുന്നേരം 6:00 മണിക്ക് ക്ഷേത്രാങ്കണത്തിൽ വെച്ച് ഭക്തിസാന്ദ്രമായ കൈകൊട്ടിക്കളി മത്സരം സംഘടിപ്പിക്കുന്നു രജിസ്ട്രേഷൻ ഫീസ് അടച്ച് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ് കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി ആഘോഷ കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെടുക ആഘോഷ കമ്മിറ്റി ചെയർമാൻ എ എൻ നിഷാന്ത് mob:9747161713 ജനറൽ കൺവീനർ സി കെ മനോജ് mob: 949682 9905

                    Read More

                      കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് ഇവന്റ് മാനേജ്മെന്റ് പരിശീലനം പൂർത്തിയായി

                      കൽപ്പറ്റ:കുടുംബശ്രീ മിഷൻ്റെ നേതൃത്വത്തിൽ കൽപ്പറ്റ, ബത്തേരി ബ്ലോക്കുകളിലെ അയൽക്കൂട്ട അംഗങ്ങൾക്കായി സംഘടിപ്പിച്ച ഇവന്റ് മാനേജ്മെന്റ് പരിശീലനം പൂർത്തിയായി. വയനാട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്കിൽ എക്സലൻസ് നൽകിയ പരിശീലനം വിജയകരമായി പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി.   സർട്ടിഫിക്കറ്റ് വിതരണം കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ കെ.പി. ജയചന്ദ്രൻ നിർവഹിച്ചു. ചടങ്ങിൽ അസ്സി.മിഷൻ കോർഡിനേറ്റർ സലീന കെ.എം, ഡി പി എം ഹുദൈഫ് പി, ശ്രുതി രാജൻ, എം.ഇ.സി ധന്യ എന്നിവർ പങ്കെടുത്തു. കിരൺ, ധനുഷ എന്നിവരാണ് പരിശീലനം…

                      Read More