കുട്ടികളുടെ വിവരങ്ങൾ സ്വകാര്യ കോച്ചിംഗ് സ്ഥാപനത്തിന് ചോർത്തി നൽകി; ജില്ലാ പഞ്ചായത്തിന്റെ ‘വിജയോത്സവ’ത്തിൽ വൻ അഴിമതിയെന്ന് രാഷ്ട്രീയ യുവജനതാദൾ
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ‘വിജയോത്സവം 2026’ അനുമോദന പരിപാടിയുടെ മറവിൽ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും വ്യക്തിഗത വിവരങ്ങൾ സ്വകാര്യ എൻട്രൻസ് കോച്ചിംഗ് ലോബികൾക്ക് ചോർത്തി നൽകിയതായും ഔദ്യോഗിക വേദി കച്ചവട പരസ്യത്തിനായി ദുരുപയോഗം ചെയ്തതായും രാഷ്ട്രീയ യുവജനതാദൾ വയനാട് ജില്ലാ പ്രസിഡണ്ട് പി പി ഷൈജൽ ആരോപിച്ചു. രാവിലെ 9 മണിക്ക് തുടങ്ങിയ പരിപാടിയുടെ ആദ്യത്തെ മൂന്ന് മണിക്കൂറിലധികം സമയവും സ്വകാര്യ കോച്ചിംഗ് സെന്ററിന്റെ കച്ചവട ക്യാൻവാസിംഗിനായി…
