കുറ്റ്യാടിയിൽ അമ്മയോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു

    പേരാമ്പ്ര പാലേരിയിൽ കുറ്റ്യാടിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. തിരുവള്ളൂർ പാലോളിപ്പറമ്പ് ബാലന്റെയും ഷിജിയുടെയും മകൻ സിദ്ധാർഥ് (15) ആണ് പാലേരി കൂനിയോട് താന്തോന്നിക്കടവ് ഭാഗത്തു അപകടത്തിൽപ്പെട്ടത്.   ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. സിദ്ധാർത്ഥിന്റെ അമ്മയുടെ വീടായ പാലേരിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു അപകടം. അമ്മയുടെയും മറ്റു രണ്ടു കുട്ടികളുടെയും കൂടെ പുഴയിൽ ഇറങ്ങിയ സിദ്ധാർഥ് കയത്തിൽ പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാർ സിദ്ധാർത്ഥിനെ പുറത്തെടുത്തപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.   തിരുവള്ളൂർ ശാന്തിനികേതൻ…

    Read More

      വാല്‍പ്പാറ അപകടം: പരുക്കേറ്റ് ചികിത്സയിലുള്ള മൂന്നുപേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി

      കേരളത്തെ നടുക്കിയ വാല്‍പാറ അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതി. അപകടത്തില്‍ പരുക്കേറ്റ് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന 3 പേരുടെ ആരോഗ്യസ്ഥിതിയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മരിച്ച പാങ്ങ് കളത്തില്‍തൊടി സാജിതയുടെ മകന്‍ ഷഹദിന്‍ (10), വാന്‍ ഡ്രൈവര്‍ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ് (22), പാങ്ങ് ഗവ. എല്‍പി സ്‌കൂളിലെ ബസ് ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണു പരുക്കേറ്റ് ചികിത്സയിലുള്ളത്.   ഷഹദിനു തലയ്ക്കാണു പരുക്ക്. മുഹമ്മദ് ഫായിസിനും നൗഷാദിനും നട്ടെല്ലിനാണ്…

      Read More

        ഉയര്‍ന്ന ചൂട്: 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്

        *ഉയര്‍ന്ന ചൂട്: 11 മണി മുതല്‍ 3 മണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്*   *ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ആരോഗ്യത്തെ ബാധിക്കും*   *ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം*   *ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍*   തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ചൂട് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെയുള്ള സമയങ്ങളില്‍ ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക…

        Read More

          അനധികൃത എൽ.പി.ജി സിലിണ്ടർ സംഭരണം: അഞ്ച് സിലിണ്ടറുകൾ പിടിച്ചെടുത്തു

          വൈത്തിരി: വൈത്തിരി താലൂക്കിലെ ഹോട്ടലിൽ നടത്തിയ മിന്നൽപരിശോധനയിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന അഞ്ച് എൽ.പി.ജി സിലിണ്ടറുകൾ പിടിച്ചെടുത്തതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള വയനാട് – കോഴിക്കോട് സ്പെഷ്യൽ എൻഫോഴ്സസ്മെൻ്റ് സംഘം നടത്തിയ പരിശോധനയിലാണ് സിലിണ്ടറുകൾ കണ്ടെത്തിയത്. അനധികൃതമായി സിലിണ്ടറുകൾ സംഭരിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നവർക്കെതിരെ അവശ്യസാധന നിയമ പ്രകാരം കർശന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സമാനമായ പരിശോധനകൾ ജില്ലയിലുടനീളം തുടരുമെന്നും അധികൃതർ വ്യക്തമാക്കി

          Read More

            അവധിക്കാല ഹോക്കി പരിശീലന പരിശീലന ക്യാമ്പിന് തുടക്കമായി

            പനമരം: വയനാട് ജില്ലാ ഒളിമ്പിക് അസോസിയേഷനും, വയനാട് ഹോക്കിയും, പനമരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന അവധിക്കാല ഹോക്കി പരിശീലന ക്യാമ്പിന് തുടക്കമായി. പനമരം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം ഒളിമ്പിക് അസോസിയേഷൻ ജില്ലാ സെക്രട്ടറി സലിം കടവൻ നിർവഹിച്ചു. വിദ്യാർത്ഥികളിൽ കായിക സംസ്കാരം വളർത്തുന്നതിനും ഹോക്കിയിൽ മികച്ച താരങ്ങളെ വാർത്തെടുക്കുന്നതിനുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ചടങ്ങിൽ സ്കൂൾ എച്ച് എം ഷീജ ജെയിംസ്. കോച്ച് സുമിത്ത് പി, കായിക അധ്യാപകൻ മുഹമ്മദ് നവാസ്…

            Read More

              മെയ് 1 തൊഴിലാളി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കും: ഐഎൻടിയുസി

              കൽപറ്റ: മെയ് 1 തൊഴിലാളി ദിനം യുദ്ധവിരുദ്ധ ദിനമായി ആചരിക്കാൻ തീരുമാനിച്ചതിന്‍റെ ഭാഗമായി വയനാട് ജില്ലയിലും തൊഴിലാളി ദിനം മൂന്നു നിയോജകമണ്ഡലം തലങ്ങളിലും തൊഴിലാളി റാലികളോടു കൂടി യുദ്ധവിരുദ്ധ ദിനമായി ആചരിക്കുമെന്ന് ഐഎൻടിയുസി വയനാട് ജില്ലാ കമ്മിറ്റി അറിയിച്ചു. നാലു വർഷമായി തുടരുന്ന റഷ്യ ഉക്രൈൻ യുദ്ധവും, രണ്ടര വർഷമായി തുടരുന്ന ഇസ്രായേൽ പാലസ്തീൻ യുദ്ധവും, രണ്ടു വർഷമായി തുടരുന്ന പാകിസ്ഥാൻ അഫ്ഗാനിസ്ഥാൻ സംഘർഷങ്ങൾ അടക്കം ഇറാൻ ഇസ്രായേൽ അമേരിക്ക ലബനൻ യുദ്ധങ്ങളും സുഡാൻ മ്യാൻമർ എത്യോപ്യ…

              Read More

                മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ്: ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു

                മാനന്തവാടി: എഡ്‌ബെൽ സ്‌കിൽ സെന്ററിൽ പഠനം പൂർത്തിയാക്കിയ മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് വിദ്യാർഥികളുടെ സനദ് ദാന ചടങ്ങ് സംഘടിപ്പിച്ചു. സംഗമം മാനന്തവാടി നഗരസഭ ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യയിലും വിദേശത്തും ഏറെ തൊഴിൽ സാധ്യതയുള്ള മൊബൈൽ ടെക്‌നീഷ്യൻ കോഴ്‌സ് നിലവിൽ രണ്ട് ബാച്ച് വിദ്യാർഥികൾ പഠനം കഴിഞ്ഞ് പുറത്തിറങ്ങി. സംഗമത്തിൽ എഡ്‌ബെൽ മാനേജിങ് ഡയറക്ടർ അഡ്വ. ആരിഫ് വാഫി അധ്യക്ഷനായി. എഡ്‌ബെൽ ഡയറക്ടർമാരായ സകരിയ വാഫി, അബ്ദുറഹീം, മുഹമ്മദ് റാഷിദ്, ലിബിത മനോജ്, ഷിഫ,…

                Read More

                  മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ സുല്‍ത്താന്‍ ബത്തേരിയിലെ നവീകരിച്ച ഷോറൂം പ്രവര്‍ത്തനം ആരംഭിച്ചു.

                  സുല്‍ത്താന്‍ബത്തേരി: കൂടുതല്‍ സൗകര്യങ്ങളോടെ നവീകരിച്ച മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഷോറൂം സുല്‍ത്താന്‍ ബത്തേരിയില്‍ പ്രവര്‍ത്തനം തുടങ്ങി. കല്‍പ്പറ്റ എം.എല്‍.എ അഡ്വ. ടി സിദ്ദീഖ് നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ റസീനാ അബ്ദുള്‍ ഖാദര്‍, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഷറീജ് വി എസ്, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, ഹെഡ് മാനേജ്മെന്റ് സുബൈര്‍ എം പി, സോണല്‍ ഹെഡ് (നോര്‍ത്ത് കേരള) ജാസിര്‍…

                  Read More

                    സംസ്ഥാനത്ത് ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്

                    കേരളത്തിൽ ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളില്‍ യല്ലോ മുന്നറിയിപ്പ്. ചൂട് അതികഠിനമായതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സര്‍വ്വകാല റെക്കോര്‍ഡില്‍ എത്തി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വൈദ്യുതി ഉപഭോഗം ഇന്നലെ രേഖപ്പെടുത്തി..   സാധാരണയെക്കാള്‍ 2 മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ഞായറാഴ്ച വരെയാണ് 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയത്. പാലക്കാട് ഉയര്‍ന്ന താപനില…

                    Read More

                      അടവ് മുടങ്ങി, ലോണ്‍ ആപ്പ് സംഘം മോര്‍ഫ് ചെയ്ത നഗ്ന ഫോട്ടോകള്‍ പ്രചരിപ്പിച്ചു; കോഴിക്കോട് 25കാരനെ കാണാതായി

                      കോഴിക്കോട്: വടകരയില്‍ 25കാരനെ കാണാതായി. ആയഞ്ചേരി സ്വദേശി വിഷ്ണു പ്രകാശിനെ (25) ആണ് കാണാതായത്. ബാങ്കിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് വിഷ്ണു വീട്ടില്‍ നിന്നിറങ്ങിയത്. ഇക്കഴിഞ്ഞ 13ാം തീയതി മുതലാണ് യുവാവിനെ കാണാതായത്.   വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. വിഷ്ണു ലോണ്‍ ആപ്പില്‍ നിന്നും 10,000 രൂപ ലോണ്‍ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതിനാല്‍ നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി കുടുംബം പറയുന്നു.   വിഷ്ണുവിന്റെ മോര്‍ഫ് ചെയ്ത നഗ്‌ന ഫോട്ടോകള്‍ ലോണ്‍ ആപ്പ് കമ്പനി…

                      Read More