മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി.

    മാനന്തവാടിയിൽ വ്യാജ അരിഷ്ടം കുടിച്ച് ആദിവാസി യുവാവ് മരിച്ചതായി പരാതി. മാനന്തവാടി ചേര്യം കൊല്ലിയിലെ കല്ലുമൊട്ടന്‍ കുന്ന് ഉന്നതിയിലെ പ്രസാദ് (38) ആണ് മരിച്ചത്. ചേര്യംകൊല്ലിയിലെ ശ്രീ വിനായകാ ഫാർമസ്യൂട്ടിക്കൽസിൽ നിന്നാണ് യുവാവ് ലഹരി കലർന്ന അരിഷ്ടം വാങ്ങിയിരുന്നത്. അർജുനാരിഷ്ടം എന്ന പേരിൽ വന്നിരുന്ന അരിഷ്ടത്തെ ഇവർ ധാത്ര്യാരിഷ്ടം എന്ന പേരിലാണ് വിറ്റിരുന്നത്.   അമിതമായി അരിഷ്ടം കുടിച്ചതിനെ തുടർന്ന് രക്തം ഛർദിച്ച പ്രസാദ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കരളിനെ ഗുരുതരമായി രോഗം ബാധിച്ചതിന് പിന്നാലെ…

    Read More

      90 ഗ്രാമോളം മെത്തംഫിറ്റാമിനുമായി മൂന്ന് പേർ പിടിയിൽ

      മാനന്തവാടി: പതിനാറാം നിയമസഭ ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തോൽപ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ കടത്തുകയായിരുന്ന 88.141 ഗ്രാം മെത്തംഫിറ്റാമിൻ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ അലിയുൾ താഹിർ (29), സൈഫുദ്ദീൻ വി.പി (35), കണ്ണൂർ സ്വദേശി സഫനിദ് എം (32) എന്നിവരെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.  

      Read More

        എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ അക്കാദമി വിഭവ സമാഹരണം മെയ് 2 ന്

        കൽപ്പറ്റ: എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഷത്തിൽ നടത്തിവരുന്ന അക്കാദമി വിഭവ സമാഹരണം മെയ് 2 ന് ജില്ലയിലെ മുഴുവൻ യൂണിറ്റുകളിലും സംഘടിപ്പിക്കാൻ ജില്ലാ സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. എസ് കെ എസ് എസ് എഫ് വയനാട് ജില്ലാ കമ്മിറ്റിയുടെ മേൽനോട്ടത്തിൽ വെങ്ങപ്പള്ളിയിൽ പ്രവർത്തിക്കുന്ന ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമിയിലും അഞ്ച് സഹസ്ഥാപനങ്ങളിലുമായി ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വിദ്യാർഥികളാണ് പഠനം നടത്തിക്കൊണ്ടിരിക്കുന്നത്. നൂറുകണക്കിന് വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി വിവിധമേഖലകളിൽ സേവനംചെയ്തുകൊണ്ടിരിക്കുന്നു….

        Read More

          പൂർവ്വ വിദ്യാർത്ഥി സംഗമം ഏപ്രിൽ 19ന്

          വൈത്തിരി ഗവ.ഹൈസ്കൂളിൽ 1953 മുതൽ പഠിച്ചവരുടെ മെഗാ സംഗമം ഏപ്രിൽ 19 ഞായറാഴ്ച വൈത്തിരി സ്കൂൾ അങ്കണത്തിൽ വിപുലമായ പരിപാടികളോടെ നടത്തുന്നു.” Once upon a time” “അന്നൊരിക്കൽ” എന്ന് ആണ് ഈ പരിപാടിയുടെ പേര്.1885ൽ പ്രവർത്തനം ആരംഭിച്ച വിദ്യാലയം വയനാട്ടിലെ ആദ്യകാല വിദ്യാലയങ്ങളിൽ ഒന്നാണ്.ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ പി. എം. എ. ഗഫൂർ മുഖ്യാഥിതി ആയിരിക്കും.പൂർവ്വ അധ്യാപകരെ ആദരിക്കുകയും മറ്റ് കലാപരിപാടികളും നടക്കും.3മണി മുതൽ സർഗ്ഗ സായാഹ്നം എന്ന…

          Read More

            കാറിടിച്ച് കാൽനടയാത്രികന് ഗുരുതര പരിക്ക്

            കാക്കവയൽ സുധിക്കവലയിൽ കാറിടിച്ച് കാൽനടയാത്രികനായ മധ്യവയസ്കന് ഗുരുതരമായി പരിക്കേറ്റു. സുധിക്കവല കളത്തിൽ അജിത്കുമാറിനാണ് (50) അപകടത്തിൽ പരിക്കേറ്റത്. അപകടത്തെ തുടർന്ന് ഇദ്ദേഹത്തെ ഉടൻതന്നെ കൽപറ്റ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

            Read More

              എയ്മി സാറ ബാബുവിന് ജില്ലയിൽ രണ്ടാം സ്ഥാനം

              കൽപ്പറ്റ: സിബിഎസ്ഇ പത്താം ക്ലാസിൽ ൽ 99% മാർക്ക് നേടി എയ്മി സാറാ ബാബു ജില്ലയിൽ രണ്ടാം സ്ഥാനം നേടി. കൽപ്പറ്റ ഡീപോൾ സ്കൂൾ വിദ്യാർത്ഥിനിയാണ്. കൈനാട്ടി റൈറ്റ് ഡോർ ഉടമ പറളിക്കുന്ന് തെറ്റിക്കാട്ടിൽ ബാബു – ലീ ബഎന്നിവരുടെ മകളാണ്

              Read More

                മുള്ളന്‍ പന്നിയെ വേട്ടയാടി ഒളിവില്‍ പോയ പ്രതികൾ കീഴടങ്ങി

                സൗത്ത് വയനാട് ഡിവിഷനിലെ ചെതലയം റേഞ്ചിലെ ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിൽപ്പെട്ട ബീനാച്ചി എസ്റ്റേറ്റ് ഭാഗങ്ങളില്‍ നിന്നും സ്ഥിരമായി വന്യജീവി വേട്ട നടത്തുന്ന സംഘത്തില്‍പ്പെട്ട കൊളഗപ്പാറ വാരിയത്ത് പറമ്പില്‍ ബിജു, വിനീഷ് എന്നിവർ ബത്തേരി ജെ. എഫ്.സി.എം. കോടതി മുമ്പാകെ കീഴടങ്ങി. കീഴടങ്ങിയ പ്രതികളെ ചെതലയം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എം.കെ രാജീവ് കുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ വാങ്ങി ബീനാച്ചി എസ്റ്റേറ്റിലും പ്രതികളുടെ വീട്ടിലും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. ബീനാച്ചി എസ്റ്റേറ്റ് ഭാഗങ്ങളില്‍ സ്ഥിരം വന്യജീവി വേട്ട…

                Read More

                  ബസ് ഇടിച്ചു ചികിത്സയിലായിരുന്ന ആശുപത്രി ജീവനക്കാരി മരിച്ചു

                  ബസ്സിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രി ജീവനക്കാരി മരിച്ചു. കൽപ്പറ്റ ലിയോ ആശുപത്രി ജീവനക്കാരി പിണങ്ങോട് ശ്രീനിലയം പ്രമീള ( 52) ആണ് മരിച്ചത്. ഏപ്രിൽ 9 ന് രാവിലെ കൽപ്പറ്റ പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചായിരുന്നു പ്രമീളയെ ബസിടിച്ചത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. ശ്രീനിലയം വീട്ടിൽ ശ്രീമാൻ ഉണ്ണിയാണ് ഭർത്താവ്. മഞ്ജു, അഞ്ജു എന്നിവർ മക്കളുംസത്യൻ, സെന്തിൽ എന്നിവർ മരുമക്കളുമാണ്.

                  Read More

                    പത്താംതരം തുല്യത പാസ്സായവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു

                    പത്താംതരം തുല്യത നേടിയ കല്‍പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ പി വിശ്വനാഥനും വൈസ് ചെയര്‍ പേഴ്‌സണ്‍ എസ് സൗമ്യയും പ്ലസ് വണ്‍ പഠനത്തിന് ഒരുങ്ങുന്നു. കല്‍പറ്റ എസ്.കെ.എം.ജെ. സ്‌കൂളില്‍ നിന്നായി 56 പേരാണ് ഇവര്‍ക്കൊപ്പം പരീക്ഷയെഴുതിയത്. പഠിതാക്കള്‍ സ്‌കൂളില്‍ ഒത്തുചേര്‍ന്ന് അനുഭവങ്ങള്‍ പങ്കുവച്ചു. പഠനം ഇടവിട്ടുപോയവര്‍ക്ക് വീണ്ടും വിദ്യാഭ്യാസ രംഗത്തേക്ക് മടങ്ങിയെത്താന്‍ തുല്യത സംവിധാനം സഹായകരമാകുന്നതിന്റെ ഉദാഹരണമാണ് ഈ വിജയമെന്ന് സാക്ഷരത മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പ്രശാന്ത് കുമാര്‍ പറഞ്ഞു.   ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, പനമരം, മാനന്തവാടി, കല്‍പറ്റ…

                    Read More

                      സ്വീപ് അംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

                      നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ സംഘടിപ്പിച്ച സ്വീപ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ അംഗങ്ങൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ വോട്ടർ ബോധവത്കരണ പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാൻ കഴിഞ്ഞതായി കളക്ടർ പറഞ്ഞു.   സബ് കളക്ടർ അതുൽ സാഗർ, അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന ഡെപ്യൂട്ടി കളക്ടർമാരായ നിജു കുര്യൻ, എം.കെ ഇന്ദു ,കെ.കെ ബിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,…

                      Read More