പനമരം പുഴയിൽ മുങ്ങി മരിച്ച രണ്ടാമത്തെ ആളെയും തിരിച്ചറിഞ്ഞു

    കോഴിക്കോട് സ്വദേശി കുറുങ്ങരുകണ്ടി ഉന്നതിയിലെ ഷരുൺ കെ കെ [24] ആണ് മരിച്ചത്. ഒരു വർഷത്തോളമായി ഭാര്യ വീടായ നെല്ലിയമ്പം ഉന്നതിയിലാണ് താമസം. പുഴയിൽ നീന്തുന്നതിനിടെ പെട്ടെന്ന് തളർന്നുപോയതാണ് അപകട കാരണം എന്ന് കരുതുന്നു. പനമരം പുഴയിൽ ഇന്നലെ മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ടിടങ്ങളിലായി രണ്ടുപേരാണ് മുങ്ങിമരിച്ചത്.

    Read More

      വാല്‍പ്പാറയില്‍ വൻ അപകടം, മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് മലപ്പുറം സ്വദേശികളായ 8 അധ്യാപകര്‍ക്ക് ജീവൻ നഷ്ടം, 7 പേരും സ്ത്രീകള്‍; 5 പേര്‍ക്ക് ഗുരുതര പരിക്ക്

      പൊള്ളാച്ചി-വാല്‍പ്പാറ റോഡിലെ 13 -ാം ഹെയർപിൻ വളവില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് മലയാളികള്‍ മരിച്ചു.   മലപ്പുറത്തുനിന്ന് വിനോദയാത്രയ്ക്കെത്തിയ അധ്യാപക സംഘമാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരില്‍ ഏഴ് സ്ത്രീകളും ഒരു പുരുഷനും ഉള്‍പ്പെടുന്നു. മലപ്പുറം പാങ് ചേണ്ടി പാറമ്മല്‍ എല്‍ പി സ്കൂളിലെ അധ്യാപകരാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് വാഹനത്തില്‍ ഡ്രൈവർ ഉള്‍പ്പെടെ 13 പേരുണ്ടായിരുന്നു എന്നാണ് വിവരം. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ പൊള്ളാച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം വിട്ട മിനിവാൻ…

      Read More

        പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

        പനമരം: പനമരം പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. നീരുട്ടാടി വട്ടപ്പോയിൽ സ്വദേശി ശരത്തിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മാനന്തവാടി അഗ്നിരക്ഷാ സേനയിലെ സ്പെഷ്യൽ സ്കൂബ ടീം പുഴയിൽ നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. നാട്ടുകാരുടെയും പോലീസിന്റെയും സഹകരണത്തോടെയായിരുന്നു മണിക്കൂറുകൾ നീണ്ട തെരച്ചിൽ. തുടർ നടപടികൾക്കായി പനമരം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.

        Read More

          വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

          ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക് നിർദ്ദേശം നൽകി.   സംഭരണ കേന്ദ്രങ്ങൾ, മൊത്തവ്യാപാര കേന്ദ്രങ്ങൾ, വിതരണക്കാർ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുക. അനുവദനീയമല്ലാത്ത മറ്റ് കൃത്രിമ വസ്തുക്കൾ, മെഴുക്, സിന്തറ്റിക് നിറങ്ങൾ എന്നിവയുടെ നിയമവിരുദ്ധ ഉപയോഗം തടയാൻ പ്രത്യേക എൻഫോഴ്‌സ്മെന്റ്റ് ഡ്രൈവുകൾ നടപ്പിലാക്കും. പഴപ്പെട്ടികൾക്കുള്ളിലോ സമീപത്തോ കാൽസ്യം കാർബൈഡിൻ്റെ…

          Read More

            ടൗണ്‍ഷിപ് നിര്‍മാണത്തിലെ മന്ദഗതി ദുരന്തബാധിതരെ ആശങ്കയിലാക്കുന്നു.

            കല്‍പ്പറ്റ: വയനാട് പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിനുള്ള ടൗണ്‍ഷിപ്പിന്റെ നിര്‍മാണം സര്‍ക്കാര്‍ വിചാരിച്ചതുപോലെ നീങ്ങുന്നില്ല. ടൗണ്‍ഷിപ്പില്‍ 410 വീടുകളുടെയും പ്രവൃത്തി ഏപ്രില്‍ 30 നകം പൂര്‍ത്തിയാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ജൂണില്‍ പോലും നിര്‍മാണം പൂര്‍ത്തിയാകാത്ത സ്ഥിതിയാണുള്ളത്. ടൗണ്‍ഷിപ്പില്‍ ഭവന നിര്‍മാണവും മറ്റു പ്രവൃത്തികളും നടത്താന്‍ ഏതാനും തൊഴിലാളികള്‍ മാത്രമാണ് നിലവിലുള്ളത്. ടൗണ്‍ഷിപ്പില്‍ ഉണ്ടായിരുന്നതില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ അവരവരുടെ നാടുകളിലാണ്. പശ്ചിമബംഗാളിലുള്ളതടക്കം തൊഴിലാളികള്‍ തിരിച്ചെത്തുന്നമുറയ്‌ക്കേ പ്രവൃത്തികള്‍ക്ക് വേഗമാകൂ. അടുത്ത മഴക്കാലത്തിന് മുമ്പ്…

            Read More

              തിരുവനന്തപുരം മെഡിക്കൽ കോളജ് ഐസിയു പ്രവർത്തിക്കുന്നത് തുണി കെട്ടി മറച്ച്

              തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറൽ സർജറി വിഭാഗം മേധാവി കത്ത് അയച്ചു. ഐസിയു ഉടൻ പ്രവർത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്   മാർച്ച് 17ന് ആയിരുന്നു തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി വിഭാഗത്തിൽ തീപിടുത്തം ഉണ്ടായത്. ഇതിനു പിന്നാലെ രോഗികളെ താൽക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു….

              Read More

                കേരള മുസ്ലിം ജമാഅത്ത് വയനാട് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു.

                കൽപറ്റ: കേരള മുസ്ലിം ജമാ അത്ത് വയനാട് ജില്ലാ പ്രസിഡന്റായി കെ.ഒ. അഹമ്മദ് കുട്ടി ബാഖവിയെയും ജനറൽ .സെക്രട്ടറിയായി എസ്. ശറഫുദ്ദീനെയും വീണ്ടും തിരഞ്ഞെടുത്തു. കെ.കെ. മുഹമ്മദലി ഫൈസിയാണ് ഫിനാൻസ് സെക്രട്ടറി. സയ്യിദ് മുത്തുക്കോയ തങ്ങൾ, സയ്യിദ് വി.എസ്.കെ. തങ്ങൾ, കെ. അബ്ദുസലാം ഫൈസി, ഇ.പി. അബ്‌ദുല്ല സഖാഫി, കെ.സി. സയ്ദ് ബാഖവി എന്നിവരെ വൈസ് പ്രസിഡന്റുമാരായും കെ.എസ്. മുഹമ്മദ് സഖാഫി, എസ്. അബ്ദുല്ല, സി.എച്ച്. നാസർ മാസ്റ്റർ, എൻജിനീയർ അന്ത്രു ഹാജി, ഉമർ സഖാഫി കല്ലിയോട്,…

                Read More

                  സംസ്ഥാനത്ത് കൊടും ചൂട്; 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്, പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം

                  തിരുവനന്തപുരം: സംസ്ഥാനത്ത് കൊടും ചൂട് തുടരുന്നു. പലയിടത്തും ഉഷ്ണതരംഗ സമാനസാധ്യത. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം എന്നാണ് അറിയിപ്പ്. രണ്ട് ദിവസം കൂടി കൊടുംചൂട് തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.   അതേസമയം, സംസ്ഥാനത്ത് ചില ജില്ലകളില്‍ ഇന്ന് നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് മഴയ്ക്ക് സാധ്യതയുളളത്. സംസ്ഥാനത്തെ ശരാശരി പകൽ അന്തരീക്ഷതാപനില…

                  Read More

                    സിഐടിയു പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി.

                    മാനന്തവാടി: നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ദേശീയ തലസ്ഥാന പ്രദേശം (എന്‍സിആര്‍) എന്നിവിടങ്ങളിലെ വ്യവസായ മേഖലയിലെ കരാര്‍ തൊഴിലാളികള്‍ നടത്തിവരുന്ന തൊഴിലാളി പ്രക്ഷോഭത്തെ ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളിലെ ബിജെപി സര്‍ക്കാരുകള്‍അടിച്ചമര്‍ത്തുന്നതില്‍ പ്രതിഷേധിച്ച് സിഐടിയു മാനന്തവാടി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനവും വിശദീകരണ യോഗവും നടത്തി. യോഗം സിഐടിയു വയനാട് ജില്ലാ പ്രസിഡന്റ് പി.വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. ബാബു ഷജിൽ കുമാൻ അദ്ധ്യക്ഷനായിരുന്നു. ടി.കെ പുഷ്പൻ, സി.പി മുഹമ്മദാലി, കെ.ജി ജോയി, അബ്ദുൾ ആസിഫ്, എം.റജീഷ്,…

                    Read More

                      വേനലവധിക്കാലത്തെ സ്പെഷ്യല്‍ ക്ലാസുകള്‍ അനുവദിക്കില്ല; നിയമലംഘനം നടത്തുന്ന വിദ്യാലയങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

                      തിരുവനന്തപുരം : സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ വേനലവധിക്കാലത്ത് സ്‌പെഷ്യല്‍ ക്ലാസുകള്‍ സംഘടിപ്പിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി.കേരള വിദ്യാഭ്യാസ ചട്ടങ്ങളിലെ വ്യവസ്ഥകള്‍ പ്രകാരം മാര്‍ച്ച് മാസത്തിലെ അവസാന പ്രവൃത്തിദിവസം മുതല്‍ മേയ് മാസം വരെ കുട്ടികള്‍ക്ക് വേനലവധി അനുവദിച്ചിട്ടുള്ളതാണ്. ഇത് കൃത്യമായി പാലിക്കപ്പെടേണ്ടതുണ്ടെന്നും ചട്ടവിരുദ്ധമായി ക്ലാസുകള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.   ചുട്ടുപൊള്ളുന്ന വേനല്‍ചൂട് കണക്കിലെടുത്ത് തൊഴിലാളികള്‍ക്ക് ഉള്‍പ്പെടെ സര്‍ക്കാര്‍ പുതുക്കിയ തൊഴില്‍ സമയക്രമം നിശ്ചയിച്ചിരിക്കുന്ന സാഹചര്യത്തില്‍, കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നത്…

                      Read More