ശമ്പളത്തിന്റെ 50 ശതമാനം വരെ പെൻഷൻ, അഡ്വേർഡ് പെൻഷൻ പദ്ധതി ഏപ്രിൽ 1 ന് യാഥാർഥ്യമാകും, ഉത്തരവിറങ്ങി

    തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാർക്ക് നൽകിയ വാഗ്‌ദാനം പാലിച്ച് പുതിയ ‘അഡ്വേർഡ് പെൻഷൻ പദ്ധതി’ നടപ്പിലാക്കാൻ പിണറായി സർക്കാർ ഉത്തരവിറക്കി. ജീവനക്കാർക്ക് മിനിമം പെൻഷൻ ഉറപ്പാക്കുന്ന അഡ്വേർഡ് പെൻഷൻ സ്‌കീം 2026 ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന നിലയിലാണ് ഉത്തരവ്. ജീവനക്കാരൻ വിരമിക്കുമ്പോഴുള്ള അടിസ്ഥാന ശമ്പളത്തിൻ്റെ 50 ശതമാനമായിരിക്കും അഡ്വേർഡ് പെൻഷൻ സ്‌കീമിലെ പരമാവധി പെൻഷൻ തുക. ഈ വർഷം ഏപ്രിൽ ഒന്ന് മുതൽ സർവീസിൽ പ്രവേശിക്കുന്നവർക്ക് പുതിയ പദ്ധതി ബാധകമായിരിക്കും. നിലവിൽ നാഷണൽ പെൻഷൻ…

    Read More

    കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു

    മാനന്തവാടി: ജി വി എച്ച് എസ് എസ് മാനന്തവാടി നാഷണൽ സർവീസ് സ്കീം സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പി. ടി എ പ്രസിഡന്റ്‌ ഷജിത്ത് എൻ. ജെ അധ്യക്ഷത വഹിച്ചു.സുരേഷ്കുമാർ കെ. കെ,ജിജി കെ. കെ, നവാസ് സി.കെ, അർച്ചന കെ തുടങ്ങിയവർ സംസാരിച്ചു. ‘കേരളം കേരളമായതെങ്ങനെ’ എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്കായി ചർച്ചയും സംഘടിപ്പിച്ചു

    Read More

      ജി.എച്ച്.എസ്.എസ്. തരുവണയിൽ വിജയോത്സവം സംഘടിപ്പിച്ചു

      തരുവണ: ജി.എച്ച്.എസ്.എസ്. തരുവണയിൽ വിജയോത്സവം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് തരുവണ ഡിവിഷൻ മെമ്പർ ശ്രീമതി മുഫീദ തസ്‌നി അധ്യക്ഷത വഹിച്ചു.  വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഖമർ ലൈല ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. വാർഡ് മെമ്പർ ശ്രീ മമ്മൂട്ടി മദനി ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവഹിച്ചു. എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെയും എസ്.പി.സി., എൻ.എം.എം.എസ്., യു.എസ്.എസ്., രാജ്യാപുരസ്കാർ ജേതാക്കളെയും വിവിധ അക്കാദമിക, പാഠ്യേതര, കായിക മേഖലകളിൽ മികവ് പുലർത്തിയ…

      Read More

      ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു.

      കൽപ്പറ്റ: ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പൊഴുതന ആറാം മൈലിലെ വളപ്പിൽ ലത്തീഫ് (50) ആണ് മരണപ്പെട്ടത്. മൃതദേഹം കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ.

      Read More

        പള്ളിക്കുന്ന് റോഡുപണി തടഞ്ഞ സി പി എം നടപടിയിൽ പ്രതിഷേധം

        വെണ്ണിയോട്: ടി സിദ്ധിഖ് എം എൽ എ 49 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് രണ്ട് ഘട്ടങ്ങളിലായി 38 ലക്ഷം രൂപയും അനുവദിച്ച് പണി ആരംഭിച്ച റോഡുപണി രാഷ്ട്രീയ കാരണങ്ങളാൽ തടഞ്ഞ് ജനങ്ങളെ കഷ്ടപ്പെടുത്തുന്ന സി പി എം ന്റെയും ഇടതുപക്ഷക്കാരുടെയും നടപടിയിൽ യു ഡി എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. റോഡുപണി നടക്കുമ്പോൾ ഒളിഞ്ഞ് തടസ്സം സൃഷ്ടിച്ചവർഇന്ന് പ്രത്യക്ഷത്തിൽ ഇറങ്ങിയത് ജനംപ്രതിഷേധത്തോടെയാണ് കാണുന്നത്. വികസന വിരോധികളെ ജനം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. അബ്ദുള്ള…

        Read More

        റിപബ്ലിക് ദിന പരേഡ് വര്‍ണാഭമായി ആഘോഷിച്ചു

        കല്‍പ്പറ്റ: രാജ്യത്തിന്റെ 76-മത് റിപബ്ലിക് ദിനം ജില്ലയില്‍ വര്‍ണാഭമായി ആഘോഷിച്ചു. ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ പതാക ഉയര്‍ത്തി. പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് അദ്ദേഹം റിപബ്ലിക് ദിന സന്ദേശവും നല്‍കി. ജില്ലാ കലക്ടര്‍ ഡോ. മേഘശ്രീ ഐ.എ.എസ്, ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി ഐ.പി.എസ്, മറ്റു വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. തുടര്‍ന്ന് ദേശഭക്തിഗാനം, ഫോക്ക് ഡാന്‍സ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറി. പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്,…

        Read More

          വയനാട് ജില്ലയിൽ ഗോത്രമേഖലയിൽ രൂപീകരിച്ചത് 60 ഓക്‌സിലറി ഗ്രൂപ്പുകൾ ;കുടുംബശ്രീ ജെൻ സിങ്ക് ഓക്സിലറി ജില്ലാതല യോഗം നടത്തി

          കൽപ്പറ്റ: കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളുടെ രൂപീകരണവും വ്യാപനവും ലക്ഷ്യമാക്കി ജെൻ സിങ്ക് ഓക്സിലറി ജില്ലാതല യോഗം സംഘടിപ്പിച്ചു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടന്ന ഓക്‌സിലറി മീറ്റ് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. പഠനം പാതിവഴിയിൽ മുടങ്ങിയ ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ വിദൂര വിദ്യാഭ്യാസത്തിലൂടെയോ, തുടർച്ചയായ പഠനത്തിലൂടെയോ അത് പൂർത്തിയാക്കണമെന്നും ഓക്‌സിലറി ഗ്രൂപ്പുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുവാനും, വരുമാനം വർധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങളിൽ വ്യാപ്തരാകുവാനും, കുടുംബശ്രീ പ്രവർത്തനങ്ങളുടെ ഭാഗമായി ലഭിക്കുന്ന പിന്തുണ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും ഗോത്ര വിഭാഗങ്ങളിലെ…

          Read More

            സംസ്ഥാന സ്കൂൾ കലോത്സവം : സ്വർണ്ണക്കപ്പ് പ്രയാണ ജാഥക്ക് ജില്ലയിൽ സ്വീകരണം നൽകി

            സംസ്ഥാന സ്കൂൾ കലോത്സവം സ്വർണ്ണക്കപ്പ് പ്രയാണ ജാഥക്ക് ജില്ലയിലെ മുട്ടിൽ ഓർഫനേജ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ ജനുവരി ഏഴിന് വൈകിട്ടോടെയാണ് മുട്ടിലിൽ എത്തിയത്. ജനപ്രതിനിധകൾ, ഉദ്യോഗസ്ഥർ, നാട്ടുകാർ, വിദ്യാർത്ഥികൾ ഉൾപ്പെട്ട ജനാവലി ശബ്ദഘോഷങ്ങളുടെയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ ആഘോഷപൂർവ്വം ജാഥയെ വരവേറ്റു. സ്കൗട്ട്, ഗൈഡ്സ്, എൻ.സി.സി കേഡറ്റുകൾ, എൻ. എസ്. എസ് വളണ്ടിയർമാർ ജാഥയെ അനുഗമിച്ചു. ജില്ലയിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം…

            Read More

              നല്ലൂർനാട് കാൻസർ സെന്ററിൽ പുതിയ കെട്ടിട നിർമാണം ഉദ്ഘാടനം ചെയ്തു

              നല്ലൂർനാട് അംബേദ്കർ മെമ്മോറിയൽ ജില്ലാ കാൻസർ സെന്ററിനുള്ള പുതിയ കെട്ടിട നിർമാണം സംസ്ഥാന ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. കാൻസർ സെന്ററിനായി 10 കോടി രൂപയുടെ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും ഇതിൽ അഞ്ച് കോടി രൂപ ഫണ്ട് ലഭിച്ചിട്ടുണ്ട്. പുതിയ എസ്റ്റിമേറ്റ് പ്രകാരം അഞ്ച് കോടി രൂപ കൂടി കണ്ടെത്തി വികസന പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കൂട്ടായ പരിശ്രമത്തിലൂടെ ജില്ലയിലെ ഷിഗല്ല രോഗബാധ നിയന്ത്രിക്കാൻ കഴിഞ്ഞത് അഭിനന്ദനാർഹമാണെന്നും പൊതുജന പങ്കാളിത്തത്തോടെ കൊതുകുജന്യ…

              Read More

                മുത്തങ്ങയിൽ 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരൻ പിടിയിൽ

                ബത്തേരി: 72 ഗ്രാം എംഡിഎംഎ യുമായി കാൽനട യാത്രക്കാരനെ മുത്തങ്ങയിൽ നിന്ന് പിടികൂടി കോഴിക്കോട്, നടുവണ്ണൂർ, കുഞ്ഞോട്ട് വീട്ടിൽ, കെ ഫിറോസി(28) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 16.10.2025 വൈകീട്ടോടെ മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കർണാടക ഭാഗത്തു നിന്നും മുത്തങ്ങ ഭാഗത്തേക്ക് നടന്നു പോകുകയായിരുന്ന ഇയാളെ സംശയാസ്പദമായ സാഹചര്യത്തിൽ കകണ്ടപ്പോൾ പരിശോധിക്കുകയുമായിരുന്നു. ഇയാൾ ധരിച്ച പാന്റിന്റെ പോക്കറ്റിൽ നിന്നാണ് പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ…

                Read More