മലബാർ ഭദ്രാസന സംയുക്ത സമ്മേളനം സംഘടിപ്പിച്ചു.

    പുൽപള്ളി :പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ മലബാർ ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘ദർശന ദീപം’ സംയുക്ത സമ്മേളനം സർവമത തീർഥാടന കേന്ദ്രമായ ചീയമ്പം മോർ ബസേലിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ സമാപിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 4.30 വരെയായിരുന്നു പരിപാടി. ഭദ്രാസന സെക്രട്ടറി ഫാ. ബേസിൽ പോൾ കരനിലത്ത് സമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തി. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി.തുടർന്ന് ബിജു എം….

    Read More

    ദീപ്തി ബ്രെയില്‍ സാക്ഷരത; ഡിജിറ്റില്‍ സര്‍വ്വേ തുടങ്ങി

    കൽപ്പറ്റ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് അധ്യാപക ഫോറവുമായി ചേര്‍ന്ന് കാഴ്ച്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടിയുള്ള ദീപ്തി ബ്രെയില്‍ സാക്ഷരത സര്‍വ്വേ ജില്ലയില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ അടിസ്ഥാന വിദ്യാഭ്യാസം ഒരുക്കുക, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക,…

    Read More

    നൂല്‍പ്പുഴയില്‍ 1.43 കോടിയുടെ സിക്കിള്‍ സെല്‍ കെട്ടിടം അരിവാള്‍ രോഗബാധിതര്‍ക്കായി മൊബൈല്‍ മെഡിക്കല്‍ ക്യാമ്പ്

    ‏നൂല്‍പ്പുഴ: അരിവാള്‍ കോശ രോഗം നിര്‍മ്മാര്‍ജനം ലക്ഷ്യമാക്കി നൂല്‍പ്പുഴ ആരോഗ്യ കേന്ദ്രത്തില്‍ 1.43 കോടി ചെലവില്‍ സിക്കിള്‍ സെല്‍ കെട്ടിടം പ്രാവര്‍ത്തികമാവും. 2022-23 എന്‍.എച്ച്.എം ആര്‍.ഒ.പിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടം ഈ മാസത്തോടെ തുറന്ന് പ്രവര്‍ത്തിക്കും. നാഷണല്‍ സിക്കിള്‍ സെല്‍ അനീമിയ എലിമിനേഷന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ അരിവാള്‍ രോഗബാധിതര്‍ക്കായി മൊബൈല്‍ മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിക്കുന്നു. സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് ജില്ലയ്ക്ക് അനുവദിച്ചവാഹനം ഉപയോഗിച്ച് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ നേതൃത്വത്തില്‍ ആഴ്ചയില്‍ മൂന്നു ദിവസം മൊബൈല്‍…

    Read More

      വേൾഡ് ടാലന്റ് റെക്കോർഡിൽ ഇടംനേടി നീരജ റോസ്

      കൽപ്പറ്റ: ലോക മാതൃദിനത്തോടനുബന്ധിച്ച് എറണാകുളത്ത് നടന്ന അമ്മമാരുടെ സംഗമത്തിൽ ലോക ടാലന്റ് റെക്കോർഡ് സ്വന്തമാക്കി കൽപ്പറ്റ ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ നീരജ റോസ്. 14 ജില്ലകളിൽ നിന്നായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 550 അമ്മമാരെ ആദരിക്കുന്നതിനായി ‘ട്രൂത്ത് ഓഫ് മദേഴ്സ്’ എന്ന കൂട്ടായ്മ എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഈ നേട്ടം കൈവരിച്ചത്.   ‘മാതൃദിന സന്ദേശത്തിൽ അമ്മമാരുടെ ചൂണ്ടുവിരൽ അടയാളങ്ങൾ ശേഖരിച്ച ഏറ്റവും വലിയ ശേഖരം’ എന്ന വിഭാഗത്തിലാണ് നീരജ റോസ് ടാലന്റ്…

      Read More

        പള്ളി കൂദാശയും അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും നടത്തി.

        മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ അഞ്ചുകുന്ന് കുണ്ടാല ദേവാലയത്തിൻ്റെ മൂറോൻ അഭിഷേക കൂദാശയും പരിശുദ്ധനായ മോർ ഗ്രീഗോറിയോസ് അബ്ദുൾ ജലീൽ ബാവയുടെ തിരുശേഷിപ്പ് സ്ഥാപനവും നടന്നു. മലബാർ ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മോർ സ്തേഫാനോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു. നാരകത്ത്പുത്തൻപുര പൗലോസ് കോർഎപ്പിസ്കോപ്പയും വൈദിക ശ്രേഷ്ഠരും സഹകാർമികത്വം വഹിച്ചു. അബ്ദുൽ ജലീൽ ബാവയുടെ പേരിൽ നാമകരണം ചെയ്ത മലബാറിലെ ഏക ദേവാലയമാണിത്. വയനാട് ജില്ലയിൽ ആദ്യമായാണ് ബാവയുടെ തിരുശേഷിപ്പ് സ്ഥാപിച്ചത്.   ബാവ കബറടങ്ങിയ…

        Read More

          കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സുഗന്ധഗിരിയിൽ മ്യൂസിയം നിർമാണം വിലയിരുത്തി

          കൽപറ്റ: കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ സുഗന്ധഗിരിയിൽ ട്രൈബൽ ഫ്രീഡം ഫൈറ്റേഴ്സ് മ്യൂസിയം നിർമാണത്തിന്റെ പുരോഗതി വിലയിരുത്താൻ സന്ദർശിച്ചു. മ്യൂസിയം ബ്രിട്ടീഷ് കോളൊണിയൽ അധികാര വിരുദ്ധ പോരാട്ടത്തിൽ ജീവൻ സമർപ്പിച്ച ആദിവാസി സ്വാതന്ത്ര്യസമര പോരാളി തലക്കൽ ചന്തുവിനെ ആദരിക്കുന്നതാണ്.   കേന്ദ്ര മന്ത്രി കാർത്താഡ്സ് കോഴിക്കോട് ഓഫിസിൽ പ്രോജക്ട് സംബന്ധിച്ച അവലോകന യോഗം നടത്തി. തുടർന്നാണു നിർമാണ സ്ഥലം സന്ദർശിച്ചത്.   കേന്ദ്ര സർക്കാർ ആദ്യ പടിയായി 16.40 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള സർക്കാർ സഹകരണത്തോടെ…

          Read More

          ലഹരിക്കെതിരെ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു

          വാളൽ: ലഹരിയെ അകറ്റാം നാടിനെ നൻമയിലേക്ക് നയിക്കാം എന്ന പ്രമേയത്തിൽ വാളൽ യു.പി. സ്കൂൾ കോട്ടത്തറ നൻമ സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിയ വി. അബൂബക്കർ സ്മാരക എവർറോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള സ്കൂൾ പ്രീമിയർ ലീഗ് ഫുട്ബോൾ ടൂർണമെൻ്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കോട്ടത്തറ ഗ്രാമ പഞ്ചായത്ത് മെമ്പർ ആൻ്റണി ജോർജ്ജ് ട്രോഫി വിതരണം നടത്തി. പി. ടി. എ. പ്രസിഡണ്ട് സജിത്ത് കെ അധ്യക്ഷത…

          Read More

            തൃശ്ശിലേരി പെരുന്നാൾ: സർവ്വമത സമ്മേളനം നടത്തി

            മാനന്തവാടി:തൃശിലേരി മോർ ബസേലിയോസ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയിൽ പെരുന്നാളിൻ്റെ ഭാഗമായി സർവ്വമത – സാംസ്ക്കാരിക സമ്മേളനം നടത്തി.വയനാട് ജില്ലാപഞ്ചായത്ത് സ്ഥിരസമിതി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വികാരി ഫാ.ഷിൻസൺ മത്തായി മത്തോക്കിൽ അധ്യക്ഷത വഹിച്ചു. കാക്കവയൽ മഹല്ല് ഖത്തീബ് സ്വാദിക് ജൗഹരി , തൃശ്ലിലേരി ക്ഷേത്രം പ്രതിനിധി ഗോപിനാഥൻ, എടയൂർകുന്ന് മലങ്കര കത്തോലിക്കാ പള്ളി വികാരി ഫാ. തോമസ് ചമതയിൽ , തിരുനെല്ലി പഞ്ചായത്ത് അംഗങ്ങളായ വി.ബേബി, കെ.ജി.ജയ, വസന്തകുമാരി, സഭാ മാനേജിങ്ങ് കമ്മിറ്റി…

            Read More

              ടാലെന്റ്റ് നർച്ചർ പ്രോഗ്രാം നടത്തി.

              കാവുമന്ദം. പിന്നോക്ക വിഭാഗത്തിലെ വിദ്യാർഥികളുടെ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനു വേണ്ടിയും നടത്തപെടുന്ന ടാലന്റ് നർച്ചർ പ്രോഗ്രാം തരിയോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പടിഞ്ഞാറത്തറ ഡിവിഷൻ മെമ്പർ കമലരാമൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ രാധിക എം അധ്യക്ഷത വഹിച്ചു. എസ് എം സി ചെയർമാൻ വി മുസ്തഫ. മാത്യു എൻ പി. എൻ സജിന. മുഹമ്മദ് ബഷീർ എന്നിവർ പ്രസംഗിച്ചു. ദീപ മറിയാദാസ് ക്ലാസെടുത്തു.ശ്രീജ സി എഫ് സ്വാഗതവും എ ജാഫർ…

              Read More

              വൈത്തിരിയില്‍ ഹണി മ്യൂസിയം 14ന് പ്രവര്‍ത്തനം തുടങ്ങും

              കല്‍പ്പറ്റ: ഖാദി കമ്മീഷനു കീഴിലുള്ള കണ്ണൂര്‍, വയനാട് ബീ കീപ്പിംഗ് ക്ലസ്റ്ററുകള്‍ സംയുക്തമായി വൈത്തിരിയില്‍ ഹണി മ്യൂസിയം ആരംഭിക്കുന്നു. തേനീച്ച വളര്‍ത്തല്‍, തേന്‍ ഉത്പാദനം, സംസ്‌കരണം, മൂല്യവര്‍ധിത ഉത്പന്ന നിര്‍മാണം എന്നിവയില്‍ പൊതുജനങ്ങള്‍ക്കും വിദ്യാര്‍ഥികള്‍ക്കും അറിവ് പകരുകയെന്ന ലക്ഷ്യത്തോടെയാണ് മ്യൂസിയം ആരംഭിക്കുന്നതെന്ന് കണ്ണൂര്‍ ക്ലസ്റ്റര്‍ പ്രസിഡന്റ് ഷാജു ജോസഫ്, സെക്രട്ടറി സി. മനോജ്കുമാര്‍, വയനാട് ക്ലസ്റ്റര്‍ സെക്രട്ടറി ടി.എന്‍. ഷറഫുദ്ദീന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മ്യൂസിയം ഉദ്ഘാടനം 14ന് രാവിലെ 10ന് ടി. സിദ്ദിഖ് എംഎല്‍എ നിര്‍വഹിക്കും….

              Read More