തൃക്കൈപ്പറ്റ പള്ളിയിൽ തിരുനാൾ കൊടിയേറി

തൃക്കൈപ്പറ്റ : സെന്റ് ജോൺ രണ്ടാമൻ പള്ളിയിൽ തിരുനാളിന് തുടക്കമായി. വികാരി ഫാ. വിനോയി കളപ്പുരക്കൽ കൊടിയുയർത്തി. വിശുദ്ധ കുർബ്ബാനക്കും തിരുകർമ്മങ്ങൾക്കും ഫാ.സണ്ണി മഠത്തിൽ ,ഫാ.ജോൺസൺ പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി. തിരുനാൾ ദിനങ്ങളിൽ എല്ലാദിവസവും ദിവ്യബലിയും, വചനസന്ദേശവും, നൊവേനയും ഉണ്ടായിരിക്കും. പ്രധാന തിരുന്നാൾ ഫെബ്രുവരി 6, 7, 8 തിയ്യതികളിലാണ്.

Read More

കേരള സംസ്ഥാന ഭാഗ്യക്കുറി ഓഫീസ് മാർച്ച് നടത്തി

കൽപ്പറ്റ: ഓൾ കേരള ലോട്ടറി ഏജൻസ് & സെല്ലേഴ്സ് കോൺഗ്രസ്സ് (ഐ എൻ ടി യു സി ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോട്ടറി ജില്ലാ ഓഫീസ് മാർച്ച് നടത്തി. ലോട്ടറി തൊഴിലാളികളുടെ ക്ഷേമനിധി ഫണ്ടിൽ നിന്നും വകുപ്പിൻ്റെ മൗന സമ്മതത്തോടുകൂടി കോടികൾ തട്ടിയെടുത്ത ഉന്നത ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. കേവലം ഒരു ക്ലർക്കിൻ്റെ തലയിൽ അഴിമതി തട്ടിപ്പ് കെട്ടിവെച്ച് ഉന്നത ഉദ്യോഗസ്ഥൻമാരെ സംരക്ഷിക്കാനാണ് വകുപ്പിൻ്റെ ശ്രമം. ഇതിനെതിരെ ശക്തമായ സമരപരിപാടിയുമായി മുന്നോട്ടു…

Read More

വിജയ സ്കൂളിൽ ‘ടാലന്റ് നർച്ചർ’ പദ്ധതിക്ക് തുടക്കം

പുൽപ്പള്ളി: പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട കുട്ടികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും അവരെ പഠനപ്രവർത്തനങ്ങളിൽ മുൻനിരയിലേക്ക് കൊണ്ടുവരുന്നതിനുമായി നടപ്പിലാക്കുന്ന ടാലന്റ് നർച്ചർ പ്രോഗ്രാം പുൽപ്പള്ളി വിജയ ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ കൃഷ്ണൻ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് അൻസാജ് ആന്റണി അധ്യക്ഷത വഹിച്ച യോഗത്തിൽ പ്രിൻസിപ്പാൾ കെ.എസ്. സതി സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ഗീത കുഞ്ഞികൃഷ്ണൻ, എസ്.എം.സി വൈസ് ചെയർമാൻ പി.എം. കുര്യൻ, കരിയർ…

Read More

ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്ന്(ഡി എം വിംസ്) കോഴിക്കോടേക്ക് ബസ് അനുവദിച്ച് കെ എസ് ആർ ടി സി

മേപ്പാടി: മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ നിന്നും (ഡി.എം വിംസ്)കോഴിക്കോട്ടേയ്ക്കും തിരിച്ചും കെ.എസ്.ആർ.ടി.സി. ആരംഭിച്ച പുതിയ ബസ്സിന് മെഡിക്കൽ കോളേജ് അധികൃതരും യാത്രക്കാരും ചേർന്ന് സ്വീകരണം നൽകി. ചടങ്ങിൽ പ്രസ്തുത സർവ്വീസ് യാഥാർത്ഥ്യമാക്കാൻ മുൻകൈ എടുത്ത കെ.എസ്.ആർ.ടി.സി ജീവനക്കാരെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ അഡ്മിനിസ്ട്രേഷൻ മേധാവി സൂപ്പി കല്ലങ്കോടൻ, ഡോ. എ.പി. കാമത്, ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ്‌ പള്ളിയാൽ, കെ.എസ്….

Read More

കാപ്പി കർഷകർക്കായി കർഷക സെമിനാർ സംഘടിപ്പിച്ചു

പാപ്ലശ്ശേരി : പാപ്ലശ്ശേരി പത്താം വാർഡ് ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യയുമായി സഹകരിച്ച് കാപ്പി കർഷകർക്കായി കർഷക സെമിനാർ സംഘടിപ്പിച്ചു. പുനരുജ്ജീവന കാർഷിക രീതികളിൽ കർഷക താല്പര്യ ഗ്രൂപ്പുകളുടെ പരിശീലനമായാണ് പാപ്ലശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ കർഷക സെമിനാർ സംഘടിപ്പിച്ചത്. വാർഡ് മെമ്പർ സുമയ്യ ടീച്ചർ സെമിനാർ ഉത്ഘാടനം നിർവഹിച്ചു. ഇന്റർപ്രണർഷിപ്പ് ഡവലപ്പ്മെന്റ് സൊസൈറ്റി ജോയിന്റ് സെക്രട്ടറി സുപ്രിയ സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. അഗ്രിക്കൾച്ചർ എക്സ്പേർട്ട് ഗായത്രി ഫീൽഡ് കോഡിനേറ്റർ ശില്പ എസ് ,ഷമീൽ എന്നിവർ വിഷയാവതരണം നടത്തി.

Read More

കാട്ടാനശല്യം; വീട്ടുമുറ്റത്ത് ഉണക്കാനിട്ട കാപ്പിക്കുരു തിന്നുനശിപ്പിച്ചു

പനമരം: നീർവാരം പരിയാരത്ത് ജനവാസമേഖലയിലിറങ്ങിയ കാട്ടാന വീട്ടുമുറ്റത്ത് ഉണക്കാനിട്ട കാപ്പിക്കുരു തിന്നുനശിപ്പിച്ചു. ബോബിനിലയം ബബീഷ്, പങ്കജാക്ഷി എന്നിവരുടെ ഒന്നര ക്വിൻ്റലോളം വരുന്ന പകുതി ഉണങ്ങിയ കാപ്പിക്കുരുവാണ് വ്യാഴാഴ്ച രാത്രി പാതിരി സൗത്ത് വനത്തിൽ നിന്നിറങ്ങിയ ആന നശിപ്പിച്ചത്.   കാപ്പിക്കുരുവിന് പുറമെ വാഴ, തെങ്ങ് തുടങ്ങിയ കാർഷിക വിളകളും നശിപ്പിച്ചിട്ടുണ്ട്. കാപ്പി മൂടിയിട്ടിരുന്ന 3500 രൂപയോളം വിലവരുന്ന ടാർപോളിൻ ഷീറ്റുകളും ആന കുത്തിക്കീറി. സാധാരണയായി നെല്ലും മറ്റും തിന്നുന്ന ആനകൾ പകുതി ഉണങ്ങിയ കാപ്പിക്കുരു തിന്നുന്നത് ഈ…

Read More

വാളാട് എസ്.പി.സി.ക്യാമ്പിൽbസംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ഐസ്ബ്രേക്കിംഗ് സെഷൻ സംഘടിപ്പിച്ചു

വാളാട് :ജി.എച്ച്.എസ്.എസ്.വാളാട് എസ്.പി.സി. ത്രിദിന ക്യാമ്പിൻ്റെ ഭാഗമായി എക്സൈസ് വിമുക്തി മിഷൻ ഐസ്ബ്രേക്കിംഗ് സെഷൻ സംഘടിപ്പിച്ചു.ചടങ്ങിൽ പി.ടിഎ.പ്രസിഡൻറ് അസീസ് വാളാട് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് വിമുക്തി മിഷൻ വയനാട് ജില്ലാ കോർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം ഐസ് ബ്രേക്കിംഗ് സെഷൻ നയിച്ചു.പ്രിൻസിപ്പൾ രാജീവൻ പുതിയോടത്തിൽ, എച്ച്.എം.ബീഗം മഹജബീൻ,എ.ഡി.ഐ ചിഞ്ചു സുബ്രഹ്മണ്യൻ, സി.ആർ.പ്രകാശ്, സി.പി.ഒ.ശ്രീജിത്ത് ബാലചന്ദ്രൻ,എ.സി.പി.ഒ.ദർശന പോത്തൻ,എസ്.പി.സി.പി.ടി.എ.പ്രസിഡൻ്റ് സുമയ്യ,പി.അവിനാഷ്, സ്റ്റാഫ് സെക്രട്ടറി കെ.സ്മിത, വി.ഫൈസൽ മുതലായവർ സംസാരിച്ചു.

Read More

സംസ്ഥാന ബജറ്റ് അധ്യാപകരെയും ജീവനക്കാരെയും വഞ്ചിച്ചു: കെ പി എസ് ടി എ

മീനങ്ങാടി : സർക്കാർ ജീവനക്കാരെയും അധ്യാപകരെയും വഞ്ചിച്ച കേരള ബജറ്റിനെതിരെ കെ പി എസ് ടി എ വയനാട് ജില്ലാകമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. കാലാവധി അവസാനിക്കാറായ സർക്കാർ ശമ്പളപരിഷ്കരണ കമ്മീഷൻ പ്രഖ്യാപിച്ച് ജീവനക്കാരെ വഞ്ചിച്ചിരിക്കുകയാണ്. മുൻകാല പ്രാബല്യമില്ലാതെയാണ് ക്ഷാമബത്ത കുടിശ്ശിക പ്രഖ്യാപിച്ചിട്ടുളളത്. ജീവനക്കാരോടും അധ്യാപകരോടുമുള്ള സർക്കാറിൻ്റെ ശത്രുതാമനോഭാവം അവസാനിപ്പിക്കണം. കേരളാ ബജറ്റിനെതിരെ നടന്ന പ്രതിഷേധ പ്രകടനത്തിന് കെ പി എസ് ടി എ സംസ്ഥാന വൈസ്പ്രസിഡൻ്റ് പി എസ് ഗിരീഷ്കുമാർ, സംസ്ഥാന നിർവ്വാഹക സമിതി അംഗം…

Read More

ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്കൂളുകളിൽ സാനിറ്ററി പാഡ് സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണം’; സുപ്രീംകോടതി

ഡൽഹി: ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശമെന്ന് സുപ്രീംകോടതി. സ്വകാര്യ, സർക്കാർ സ്കൂളുകളിലെ പെൺകുട്ടികൾക്ക് സാനിറ്ററി പാഡ് സൗജന്യമായി നൽകുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും കോടതി. പൊതുതാൽപര്യ ഹർജിയിലാണ് വിധി. ആവശ്യമായ ആരോഗ്യ സുരക്ഷിതത്വവും ഉൽപ്പന്നങ്ങളും ലഭ്യമാകുക എന്നത് ഓരോ പെൺകുട്ടിയുടെയും അവകാശമാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്.   പെൺകുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് സുപ്രധാന വിധി. ജയ താക്കൂർ സമർപ്പിച്ച പൊതു താൽപര്യ…

Read More

യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ല: മാധ്യമപ്രവർത്തക അഞ്ജന ശങ്കർ

യുദ്ധവും ദുരന്തവും മത്സര റിപ്പോർട്ടിങ്ങിനുള്ള വേദിയല്ലെന്നും അത്തരം വാർത്തകൾ നൽകുമ്പോൾ ധാർമ്മികത പാലിക്കണമെന്നും സെൻസേഷണലിസം ഒഴിവാക്കണമെന്നും രാജ്യാന്തര മാധ്യമപ്രവർത്തക അഞ്ജന ശങ്കർ. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തിരുവനന്തപുരം മസ്‌കോട്ട് ഹോട്ടലിൽ സംഘടിപ്പിച്ച സംസ്ഥാന മാധ്യമ ദിനാഘോഷത്തിൽ ‘സംഘർഷ ഭൂമിയിൽ നിന്നുള്ള റിപ്പോർട്ടിങ്’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അവർ.   യുക്രൈൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സിറിയ, ഇസ്രയേൽ തുടങ്ങിയ സംഘർഷഭരിതമായ സ്ഥലങ്ങളിൽ റിപ്പോർട്ട് ചെയ്ത അനുഭവങ്ങൾ മലയാളിയായ അഞ്ജന ശങ്കർ മാധ്യമ വിദ്യാർത്ഥികളുമായി പങ്കുവെച്ചു. യുദ്ധമുഖത്ത്…

Read More