ടാലൻറ് സേർച്ച് പരീക്ഷയിൽ ഐസക്ക് കെ വിൽസൺ ഒന്നാം സ്ഥാനം

2025-26 ലെ കേരള സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായുള്ള, വയനാട് ജില്ലാ തല സോഷ്യൽ സയൻസ് ടാലൻറ് സേർച്ച് പരീക്ഷയിൽ ഐസക്ക് കെ വിൽസൺ ഒന്നാം സ്ഥാനം നേടി. മാനന്തവാടി ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിയാണ്. അടുത്തമാസം നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ ഐസക്ക് കെ വിൽസൺ ഹയർസെക്കൻഡറി വിഭാഗത്തിൽ വയനാട് ജില്ലയെ പ്രതിനിധീകരിക്കും. ക്വിസ്, ഡിബേറ്റ്, ന്യൂസ് റിപ്പോർട്ടിംഗ്, റോൾപ്ലേ എന്നിങ്ങനെയുള്ള വിവിധ റൗണ്ടുകൾ ഉൾപ്പെടുന്നതായിരുന്നു മത്സരം…

Read More

സഹകരണ പെൻഷൻകാരോടുള്ള അനീതിക്കെതിരെ പ്രക്ഷോഭം തുടങ്ങും

കൽപ്പറ്റ: സഹകരണ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവരുടെ പെൻഷൻ വർദ്ധനവ് നടപ്പിലാക്കാത്ത സർക്കാർ നടപടിക്കെതിരെ കേരള ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പെൻഷൻകാരുടെ ഡി.എ പുനസ്ഥാപിക്കുക, പെൻഷൻ പരിഷ്കരിക്കുക, മെഡിസെപ്പ് സഹകരണ പെൻഷൻകാർക്കും ബാധകമാക്കുക, മെഡിക്കൽ അലവൻസ് വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സമരത്തിൻറെ ഭാഗമായി നടത്തുന്ന പ്രചരണ ജാഥ നാളെ വയനാട്ടിൽ എത്തും. രാവിലെ മാനന്തവാടിയിലും 11 മണിക്ക് പുൽപ്പള്ളിയിലും മൂന്നുമണിക്ക് ബത്തേരിയിലും സ്വീകരണം നൽകും.  വൈകുന്നേരം അഞ്ചുമണിക്ക്…

Read More

ടൂറിസം മേഖലയിലെ വനിതകളുടെ ബി ടു ബി ഇവോൾവ് 2026 നാളെ ബത്തേരിയിൽ.

കൽപ്പറ്റ:ടൂറിസം മേഖലയിലെ സംരംഭകരുടെ ഏറ്റവും വലിയ പരിപാടികളിലൊന്നായ ബി ടു ബി മീറ്റിന് വയനാട് വേദിയാകുന്നു. വിമൺ ടൂറിസം ഫ്രറ്റേർണിറ്റി ഓഫ് കേരളയുടെ നേതൃത്വത്തിൽ ഇവോൾവ് 2026 എന്ന പേരിൽ നാളെ ബത്തേരി സപ്ത റിസോർട്ടിലാണ് പരിപാടി.       ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന 19 വയസ്സുകാരിയായ ഡബ്ല്യൂ. ടി. എഫ്. കെ പ്രസിഡണ്ട് ഹുസ്ന മുഹമ്മദിൻ്റെ നേതൃത്വത്തിൽ നടത്തി വരുന്ന ഇവോൾവിൻ്റെ രണ്ടാം പതിപ്പാണ് നാളെ നടക്കുന്നത്.         150…

Read More

യാത്രയയപ്പ് നൽകി.

കൽപ്പറ്റ: വയനാട് ജില്ലയിൽ നിന്നും ട്രാൻസ്ഫറായി കണ്ണൂർ റൂറലിലേക്ക് പോകുന്ന അഡീഷണൽ എസ്.പി ശ്രീ.എൻ. ആർ ജയരാജിന് യാത്രയയപ്പ് നൽകി. വയനാട് ജില്ലാ പോലീസിന്റെയും പോലീസ് സംഘടനകളുടെയും ഉപഹാരം ബഹു. ജില്ലാ പോലീസ് മേധാവി ശ്രീ.തപോഷ് ബസുമതാരി ഐ.പി.എസ് കൈമാറി. സ്പെഷ്യൽ ബ്രാഞ്ച്‌ ഡി.വൈ.എസ്.പി ശ്രീ.കെ.കെ. അബ്ദുൾ ഷെരീഫ്, മാനന്തവാടി ഡി.വൈ.എസ്.പി. ശ്രീ. വി.കെ. വിശ്വംഭരൻ, കൽപ്പറ്റ ഡി.വൈ.എസ്.പി ശ്രീ. പി.എൽ ഷൈജു, ഡി.സി.ആർ.ബി ഡി.വൈ.എസ്.പി ശ്രീ. പി.സി. ചാക്കോ KPOA ജില്ലാ പ്രസിഡണ്ട് ശ്രീ. എം.എ….

Read More

പ്രിയങ്കാ ഗാന്ധി എം.പി നിര്‍ദേശിച്ച 5 കോടിയുടെ 34 പദ്ധതികള്‍ക്ക് ഭരണാനുമതി

 പ്രിയങ്കാ ഗാന്ധി എം.പി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നിര്‍ദേശിച്ച 5 കോടി ചെലവ് പ്രതീക്ഷിക്കുന്ന 34 പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. 2024-25 ല്‍ നിര്‍ദേശിച്ച 15 പദ്ധതികളില്‍ 2.22 കോടി പെലവ് വരുന്ന 13 പദ്ധതികള്‍ക്കും 2025-26 ല്‍ നിര്‍ദേശിച്ച 47 പദ്ധതികളില്‍ 21 പദ്ധതികള്‍ക്കുമാണ് ഭരണാനുമതി. 2025 ല്‍ മാത്രം നടപ്പാക്കാന്‍ നിര്‍ദേശിച്ചത് 4.9 കോടിയുടെ 47 പദ്ധതികളാണ്. 2024 ലെ 1.62 കോടിയുടെ എട്ട് പദ്ധതികള്‍ പൂര്‍ത്തിയാക്കി. പൂര്‍ത്തീകരിച്ച മുഴുവന്‍ പ്രവൃത്തികളുടേയും റിപ്പോര്‍ട്ട്…

Read More

ജില്ലയിലെ സമസ്ത മേഖലകള്‍ സ്പര്‍ശിച്ച ജനകീയ ബജറ്റ്: ഒ.ആര്‍ കേളു

കേരളത്തിന്റെ സമസ്ത മേഖലകളേയും ജനവിഭാഗങ്ങളെയും ചേര്‍ത്തുപിടിച്ച ജനകീയ ബജറ്റാണ് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിച്ചതെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. അടിസ്ഥാന ജനവിഭാഗങ്ങളുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതോടൊപ്പം നവകേരള നിര്‍മ്മിതിക്ക് വേഗം കൂട്ടുന്ന വിവിധ പദ്ധതികള്‍ പ്രഖ്യാപിച്ച ബജറ്റിന് ജനകീയ മുഖം കൈവന്നിട്ടുണ്ട്.   ജില്ലയെ സംബന്ധിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍ താരതമ്യേന കൂടുതല്‍ പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി ജില്ലാ പഞ്ചായത്ത് തലത്തില്‍ പ്രത്യേക വികസന ഫണ്ട് അനുവദിച്ചത് നേട്ടമാണ്. വയനാട് വികസന പാക്കേജിന്…

Read More

ജനജാഗ്രതസമിതി യോഗം ചേർന്നു

പേരിയ റേഞ്ച് തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ജനജാഗ്രതസമിതി യോഗം പഞ്ചായത്ത് കോൺഫെറൻസ് ഹാളിൽ വച്ച് ചേർന്നു.പ്രസ്തുത യോഗം തവിഞ്ഞാൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ജോസഫ് മറ്റത്തിലാനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റാബിയ അബ്ബാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിന് വരായാൽ ഡെപ്യൂട്ടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ ബി വി രാജഗോപാലൻ സ്വാഗതം ചെയ്തു.തുടർന്ന് പെരിയ റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ ഡി ഹരിലാൽ തവിഞ്ഞാൽ പഞ്ചായത്തിന്റെ ലാൻഡ്‌സ്‌കേപിനെ കുറിച്ചും ജനജാഗ്രത സമിതിയുടെ പ്രവർത്തനത്തെ…

Read More

പുതുശ്ശേരിക്കടവ് പള്ളി പെരുന്നാൾ നാളെ തുടങ്ങും

പുതുശ്ശേരിക്കടവ്: സെൻ്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയിൽ ദൈവമാതാവിൻ്റെ ഓർമ്മ പെരുന്നാൾ നാളെ ആരംഭിക്കും.വൈകിട്ട് 5: 30 വികാരി ഫാ.ബാബു നീറ്റുംകര കൊടി ഉയർത്തും. 6 :30 ന് സന്ധ്യ പ്രാർത്ഥന, ഭക്തസംഘടനകളുടെ വാർഷികവും, സമ്മാനദാനവും, നേർച്ച എന്നിവയുമുണ്ടാകും.  ഫെബ്രുവരി ഒന്നിന് രാവിലെ7:15 ന് പ്രഭാത പ്രാർത്ഥനയും 8 :15 ന് വിശു ദ്ധകുർബാന,മധ്യസ്ഥ പ്രാർത്ഥന, പ്രസംഗം എന്നിവയുമുണ്ടാകും. തുടർന്ന് ടൗൺ കുരിശുപള്ളയിലേക്ക് പ്രദക്ഷിണം നടക്കും. ആശീർവാദം,  ലേലം,  നേർച്ച ഭക്ഷണം എന്നിവയോടെ പെരുന്നാൾ സമാപിക്കും.

Read More

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാതല മത്സരം നടത്തി

ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാതല മത്സരം നടത്തി മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്‍ഡറിയും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജും ഒന്നാമത് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത് 303 വിദ്യാര്‍ത്ഥികള്‍ ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ജില്ലാതല മത്സരത്തില്‍ സ്‌കൂള്‍തലത്തില്‍ മാനന്തവാടി എം.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളും കോളെജ് തലത്തില്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളെജും ഒന്നാമത്. മുട്ടില്‍ ഡബ്ല്യൂ.എം.ഒ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ജില്ലാതല മത്സരത്തില്‍ സ്‌കൂള്‍- കോളെജ് തലത്തില്‍ നിന്നും 152…

Read More

സമസ്ത നൂറാം വാർഷിക പ്രചരണം വാഹനപ്രചരണ ജാഥ നടത്തി

മീനങ്ങാടി :സമസ്ത ശതാബ്ദി സന്ദേശ മീനങ്ങാടി തല പ്രചാരണ വാഹന ജാഥ രാവിലെ 9 30 ന് കൊളഗപ്പാറ മഖാമിൽ വെച്ച് പ്രാരംഭം കുറിച്ച് രാത്രി 7 മണിക്ക് വാകേരി യിൽ സമാപിച്ചു. ജാഥാ ക്യാപ്റ്റൻ നൂറുദ്ദീൻ ഫൈസി. ഉപനായകന്മാർ : മുബാറക്കലി മിസ്ബാഹി , അലി ദാരിമി ,കെ കെ സൈതലവി ഹാജി,ബീരാൻ സാഹിബ് കൊളഗപ്പാറ, മുഹമ്മദാലി സാഹിബ് ബീനാച്ചി. ഡയറക്ടർ: അബ്ദുൽ മജീദ് അൻസ്വരി. കോഡിനേറ്റർമാർ : അനീസ് വാഫി, നൗഷാദ് ഇർഷാദി,റിയാസ് ദാരിമി,…

Read More