കുഷ്‌ഠരോഗം: വിവേചനം അവസാനിപ്പിക്കാൻ സ്പർശ് ക്യാമ്പയിൻ
വിവേചനം അവസാനിപ്പിക്കുക, അന്തസ്സ് ഉറപ്പാക്കുക എന്ന സന്ദേശവുമായി ആരോഗ്യ വകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും ആഭിമുഖ്യത്തിൽ സ്പർശ് – കുഷ്‌ഠരോഗ ബോധവൽക്കരണ ക്യാമ്പയിനിന് ജില്ലയിൽ തുടക്കമായി. കുഷ്ഠരോഗ ലക്ഷണങ്ങൾ നേരത്തേ തിരിച്ചറിയാൻ ജനങ്ങളെ പ്രാപ്തരാക്കുക, പരിശോധനയും ശാസ്ത്രീയ ചികിത്സയും ഉറപ്പാക്കുക , പകർച്ചാ സാധ്യതകൾ ഇല്ലാതാക്കുക, കുഷ്ഠ രോഗ ബാധിതരോടുള്ള വിവേചനങ്ങൾ അവസാനിപ്പിച്ച് സാമൂഹ്യ പിന്തുണ ഉറപ്പ് വരുത്തുക എന്നിവയാണ് ലക്ഷ്യങ്ങൾ. കുഷ്ഠരോഗ ബാധിതരോടുള്ള വിവേചനങ്ങൾക്കെതിരെ മുന്നിൽ നിന്ന് പ്രവർത്തിച്ച മഹാത്മാ ഗാന്ധിയോടുള്ള ആദരസൂചകമായി രക്തസാക്ഷി ദിനമായ ജനുവരി…
