35 ദിവസത്തിൽ 433.81 കോടി; ഓണക്കാലത്ത് സപ്ലൈക്കോയ്ക്ക് റെക്കോർഡ് വിറ്റുവരവ്, കഴിഞ്ഞ വർഷത്തേക്കാൾ 48 കോടിയുടെ വർധന
തിരുവനന്തപുരം: ഓണക്കാലത്തെ 35 ദിവസത്തെ വിൽപ്പനയിൽ റെക്കോർഡ് വിറ്റുവരവുമായി സപ്ലൈക്കോ. ജൂലൈ 22 മുതൽ ഓഗസ്റ്റ് 25 വരെയുള്ള കാലയളവിൽ 433.81 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ നേടിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ രേഖപ്പെടുത്തിയ 385 കോടി രൂപയെ അപേക്ഷിച്ച് 48 കോടിയിലധികം രൂപയുടെ വർധനയാണ് ഇത്തവണ ഉണ്ടായത്. (Supplyco Onam sales) ഉത്രാട ദിനത്തിലാണ് ഏറ്റവും കൂടുതൽ വിൽപ്പന നടന്നത്. അന്നേദിവസം മാത്രം 27.85 കോടി രൂപയുടെ വിറ്റുവരവാണ് സപ്ലൈക്കോ രേഖപ്പെടുത്തിയത്. ഓണം…
