‘ഒറ്റക്കെട്ടായി അതിജീവിക്കാം; ‘ഒപ്പം ചിരിക്കാം’ പദ്ധതിയുമായി വയനാട് പോലീസ്.

കല്‍പ്പറ്റ: ഉറ്റവരില്ലാതെ, പിറന്ന നാടും നാട്ടുകാരുമില്ലാതെ ഉള്ളുരുകുന്നവര്‍ക്ക് ആശ്വാസമേകാന്‍ ‘ഒപ്പം ചിരിക്കാം’ എന്ന പദ്ധതിയുമായി വയനാട് പോലീസ്. ചൂരല്‍മല, മുണ്ടക്കൈ പ്രദേശങ്ങളിലെ ദുരന്തത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് സാന്ത്വനമേകുകയാണ് വയനാട് പോലീസ്. അതിജീവന പാത തേടുന്ന ഇവർ പുതുതായി താമസിക്കുന്ന വാടക വീടുകളിലും ബന്ധു വീടുകളിലുമെത്തി കുട്ടികൾക്കും മറ്റു കുടുംബാംഗങ്ങൾക്കും അതിജീവന കരുത്ത് പകരുകയാണ് പൊലീസ്. മാനസികാഘാത ലഘൂകരണമാണ് ലക്ഷ്യം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി…

Read More

ആരോഗ്യ മേഖലയിൽ ജില്ലയെ സ്വയം പര്യാപ്തമാക്കും: മന്ത്രി വീണാ ജോർജ്

വൈത്തിരി :ആരോഗ്യ മേഖലയിൽ ജില്ലയെ സ്വയംപര്യാപ്തമാക്കുമെന്നും സാധാരണക്കാരായ ജനവിഭാഗം ആശ്രയിക്കുന്ന സർക്കാർ ആശുപത്രികളിൽ വിവിധ ആധുനിക ചികിത്സാ സംവിധാനങ്ങൾ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി വീണാ ജോർജ്. വൈത്തിരി താലൂക്ക് ആശുപത്രിയിൽ നിർമിച്ച സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, നവീകരിച്ച പി.പി യൂണിറ്റ്, ലാബ്, ഒ. പി ട്രാൻസ്‌ഫോർമേഷൻ യൂണിറ്റുകളുടെ ഉദ്ഘാടനം എന്നിവ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാനന്തവാടി ഗവ. മെഡിക്കൽ കോളെജ് ആശുപത്രിയിൽ ന്യൂറോ സർജന്റെ സേവനം ഉറപ്പാക്കും. വന്യമൃഗങ്ങളുടെ ആക്രമണത്തെ തുടർന്ന് ചികിത്സയ്ക്ക് എത്തുന്നവർക്ക് ചികിത്സാ…

Read More

അമൃത വിശ്വവിദ്യാപീഠം വയനാട്ടില്‍ 14 കേന്ദ്രങ്ങളില്‍ ഉരുള്‍പൊട്ടല്‍ മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നു

കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ എളമ്പിലേരിമല, വെള്ളരിമല, അട്ടമല, അരണമല, കള്ളാടി, എരുമക്കൊല്ലി, ചെമ്പ്രമല, കല്ലുമല, മണിക്കുന്നുമല, പൊഴുതന പഞ്ചായത്തിലെ മേല്‍മുറി, കുറിച്യര്‍മല, തൊണ്ടര്‍നാട് പഞ്ചായത്തിലെ വാളാരംകുന്ന്, വൈത്തിരി പഞ്ചായത്തിലെ സുഗന്ധഗിരി, മുട്ടില്‍ പഞ്ചായത്തിലെ മുട്ടില്‍മല എന്നിവിടങ്ങളിലാണ് നിര്‍മിതബുദ്ധി ഉപയോഗപ്പെടുത്തിയുള്ള മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കുന്നത്. മേപ്പാടി പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അമൃത വിശ്വവിദ്യാപീഠം വയനാടിനുവേണ്ടി സംസ്ഥാന സര്‍ക്കാരിന് ദുരിതാശ്വാസ പാക്കേജ് സമര്‍പ്പിച്ചിരുന്നു. ഉരുള്‍ ദുരന്തം അതിജീവിച്ചവര്‍ക്കു പിന്തുണ നല്‍കുന്നതിനു വിഭാവനം ചെയ്ത 15 കോടി രൂപയുടെ പദ്ധതി…

Read More

കുടുംബ സംഗമവും പ്രാർത്ഥനാ സദസ്സും നടത്തി

കമ്പളക്കാട്: ഇസ്സത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്പളക്കാട് ടൗൺ ജുമാമസ്ജിദ് കമ്മിറ്റിയുടെ 10 ഡിവിഷനുകളിലായി നടക്കുന്ന കുടുംബ സംഗമത്തിന്റെ ഉസ്താദ് നഗർ ഡിവിഷൻ കുടുംബ സംഗമവും പ്രാർത്ഥനാ സദസ്സും ടൗൺ ജുമാമസ്ജിദ് പ്രസിഡന്റ് വി പി യൂസഫ് ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ ടൗൺ ജുമാ മസ്ജിദ് ഖത്തീബ് സലീം മാഹിരി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തി ഹാരിസ് ബാക്കഫി പ്രാർത്ഥനക്ക് നേതൃത്വം നൽകി സൗത്ത് സോണൽ ജനറൽ സെക്രട്ടറി പി ടി അഷ്റഫ് ഹാജി ആശംസ പ്രസംഗം…

Read More

സ്കൂൾ ബസിന് നേരെ കാട്ടുപോത്തിന്റെ ആക്രമണം: വനം വകുപ്പ് അനാസ്ഥ വെടിയണം: എസ്ഡിപിഐ.

പഞ്ചാരക്കൊല്ലി: വിദ്യാർത്ഥികളുമായി സഞ്ചരിച്ച കണിയാരം ടി.ടി.ഐ. സ്കൂൾ ബസിന് നേരെ കാട്ടുപോത്ത് ആക്രമണം നടത്തിയ സംഭവം അതീവ ഗൗരവമുള്ളതാണെന്ന് SDPI മാനന്തവാടി മുനിസിപ്പൽ കമ്മിറ്റി. വിദ്യാർത്ഥികളുടെയും പൊതുജനങ്ങളുടെയും ജീവന് ഭീഷണിയാകുന്ന തരത്തിൽ വന്യമൃഗശല്യം രൂക്ഷമായിട്ടും ഫലപ്രദമായ പ്രതിരോധ നടപടികൾ സ്വീകരിക്കാത്ത വനം വകുപ്പിന്റെ അനാസ്ഥ പ്രതിഷേധാർഹമാണെന്നും കമ്മിറ്റി വ്യക്തമാക്കി.   വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള മേഖലകളിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ശക്തിപ്പെടുത്തുകയും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തര സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും വേണം. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനും ജനങ്ങളുടെ ജീവനും…

Read More

    സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു.

    അമ്പലവയൽ: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. കടൽമാട് കമ്പാളകൊല്ലി,  കൊച്ചുപുരക്കൽ വീട്ടിൽ വെട്ടാളൻ എന്ന അബിൻ കെ. ബോബാസ്(29) നെയാണ് ജയിലിടച്ചത്. നിരന്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടുവരുന്ന ഇയാൾക്കെതിരെ ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കലക്ടർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാപ്പ പ്രകാരം ഒരു വർഷം തടവിൽ കഴിയണം. ചൊവ്വാഴ്ച രാത്രി മീനങ്ങാടി 54 ൽ വെച്ചാണ് അമ്പലവയൽ പോലീസ് ഇയാളെ പിടികൂടിയത്.   അമ്പലവയൽ സ്റ്റേഷൻ പരിധിയിലെ വളശ്ശേരിയിൽ വീട്…

    Read More

    സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍, കൂട്ട ഉപവാസം ഇന്നു മുതല്‍.

    തിരുവനന്തപുരം: ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നിലെ സമര കേന്ദ്രത്തില്‍ സമരം ശക്തമാക്കാനൊരുങ്ങി ആശ വര്‍ക്കര്‍മാര്‍. ആശാവര്‍ക്കര്‍മാരുടെ കൂട്ട ഉപവാസം ഇന്ന് മുതല്‍ തുടങ്ങുമെന്ന് നേരത്തെ അറിയിച്ചിരുന്നു. സമരപ്പന്തലിലെ ആശമാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച്‌ വീടുകളിലും ഉപവാസമിരിക്കുമെന്ന് ആശമാര്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ വീതമാണ് ഉപവാസമിരിക്കുന്നത്. നിരാഹാരമിരിക്കുന്നവര്‍ക്ക് പിന്തുണയുമായിട്ടാണ് മറ്റുള്ളവരും ഉപവാസം ഇരിക്കുക. ഓണറേറിയം വര്‍ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി ആശാ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം നാല്‍പ്പത്തിമൂന്നാം ദിവസവും തുടരുകയാണ്. മൂന്നാം ഘട്ടമായി ആശമാര്‍ തുടങ്ങിയ അനിശ്ചിതകാല…

    Read More

    ഏകദിന പരിസ്ഥിതി ശില്പശാലയും, ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു

    മാനന്തവാടി : വിവിധ സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെയും ഒയിസ്ക ഇന്റർനാഷണലിന്റേയും സഹകരണത്തോടുകൂടി മാനന്തവാടി ഹയർ സെക്കൻഡറി സ്കൂൾ NSS വളണ്ടിയർമാർക്കായി ഏകദിന പരിസ്ഥിതി ശില്പശാലയും ആയുർവേദ ദിനാചരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടന കർമ്മം ഒയിസ്ക കണ്ണൂർ ജില്ലാ സെക്രട്ടറി കക്കോത്ത് പ്രഭാകരന്റെ അധ്യക്ഷതയിൽ മാനന്തവാടി എംഎൽഎ ഉഷാ വിജയൻ ശില്പശാലയുടെയും ആയുർവേദ ദിനാചരണം മുൻസിപ്പൽ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യനും നിർവഹിച്ചു . പ്രിൻസിപ്പൽ പിസി തോമസ് .ഡി എഫ് .ഒ R സന്തോഷ് കുമാർ IFS പരിസ്ഥിതി സന്ദേശം…

    Read More

    സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്.

    തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത 4 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച്‌ കേന്ദ്ര കാലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ആലപ്പുഴ, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളില്‍ യെല്ലോ അലർട്ടാണ്. 21ന് ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥാവകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്…

    Read More

    നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം, പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

    കൊച്ചി: നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്നും പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. അന്വേഷണത്തോട് സഹകരിക്കുമെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് പ്രതികളുടെ ആവശ്യം. വാഹനത്തിന്റെ വേഗത ഉൾപ്പെടെയുള്ള കാര്യങ്ങൾ സൂചിപ്പിച്ച് പൊലീസ് ജാമ്യാപേക്ഷയെ എതിർക്കും. അപകടസമയത്ത് വാഹനം 160 കിലോമീറ്ററിലധികം വേഗതയിലായിരുന്നു സഞ്ചരിച്ചതെന്നാണ്…

    Read More