Headlines

വയനാട് ജില്ല സീനിയർ ചെസ്: വി.ആർ. സന്തോഷ് ചാമ്പ്യൻ

കൽപറ്റ:കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ രൂപീകരിച്ച ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ നേതൃത്യത്തിൽ നടത്തിയ വയനാട് ജില്ല സീനിയർ ചെസ് ചാമ്പ്യൻഷിപ്പ് ജിഎച്ച്എസ്എസ് മീനങ്ങാടിയിൽ സമാപിച്ചു. ടൂർണമെന്റിൽ ഫിഡേ റേറ്റഡ് താരം വി. ആർ. സന്തോഷ് ചാമ്പ്യനായി .അനുരാഗ് എം എസ് , പ്രനീഷ് കുമാർ സി എസ് ,ആബേൽ എം എസ് എന്നിവർ രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടി തൃശൂരിൽ നടക്കുന്ന സംസ്ഥാന സീനിയർ ചാമ്പ്യൻഷിപ്പിലേക്ക് യോഗ്യത നേടി. 47 കളിക്കാർ പങ്കെടുത്ത ടൂർണമെന്റിൽ വിജയികൾക്ക്…

Read More

    വിദ്യാർത്ഥികളുടെ ബസ് ചാർജ് വർദ്ധിപ്പിച്ച നടപടി പ്രതിഷേധാർഹം. സിഎംപി

    Lപനമരം. സ്കൂൾ തുറന്ന ഇന്നലെ സ്വകാര്യ ബസ്സിലെ ജീവനക്കാർ വിദ്യാർത്ഥികളോട് ബസ് ചാർജ് വർദ്ധിപ്പിച്ചിട്ടുണ്ട് എന്നും നാളെ മുതൽ വർദ്ധിപ്പിച്ച പൈസ കൊണ്ടുവരണമെന്നും പറഞ്ഞത് അങ്ങേയറ്റത്തെ പ്രതിഷേധാർഹമാണെന്ന് സിഎംപി ജില്ല സെൻട്രൽ കൗൺസിൽ വ്യക്തമാക്കി. സർക്കാർ വിദ്യാർഥികളുടെ ബസ്ചാർജ് വർധിപ്പിക്കാതെ സ്വകാര്യ ബസ് ഉടമകൾ സ്വന്തം നിലയിൽ ചാർജ് വർദ്ധിപ്പിക്കാൻ പറഞ്ഞ നടപടി വിദ്യാർത്ഥി സമൂഹത്തോട് ചെയ്യുന്ന ക്രൂരതയാണെന്നും സ്വകാര്യ ബസ് ഉടമകളുടെ നടപടി അപലപനീയം ആണെന്നുംകമ്മിറ്റി വ്യക്തമാക്കി. യോഗത്തിൽ ശ്രീധരൻ അമ്മാനി അധ്യക്ഷത വഹിച്ചു. ജില്ലാ…

    Read More

    ലോക മണ്ണ് ദിനാചരണം നടത്തി

    മാനന്തവാടി : മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ലോക മണ്ണ് ദിനം ആചരിച്ചു. ഒ.ആര്‍ കേളു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എരുമത്തെരുവ് മില്‍ക്ക് സൊസൈറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. മണ്ണ് ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ വിവിധ മത്സര വിജയികള്‍ക്ക് നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി സമ്മാനദാനം നടത്തി. ജില്ലാ മണ്ണുസംരക്ഷണ ഓഫീസര്‍ താര മനോഹരന്‍ മണ്ണ് ദിന സന്ദേശം നല്‍കി. റിസര്‍ച്ച് അസിസ്റ്റന്റ് കെ.അഖില മണ്ണ്…

    Read More

      ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു

      ബത്തേരി: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തില്‍ എഫ് എൻ എച്ച് ഡബ്ലിയു-എ എച്ച് പദ്ധതിയുടെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി സി.ഡി.എസുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് പാലും പാലുത്പന്നങ്ങളും പോഷകഹാരവും എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തി. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീല പാല്‍പ്പാത്ത് ഉദ്ഘാടനം ചെയ്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബാബു ക്ലാസെടുത്തു. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ രാജലക്ഷ്മി അധ്യക്ഷയായി. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ആര്‍ പ്രസന്ന കുമാരി വിഷയാവതരണം…

      Read More

        ചീരാൽ വീണ്ടും വന്യമൃഗ ആക്രമണം;പശുവിനെ ആക്രമിച്ചു.

        ചീരാൽ വീണ്ടും വന്യമൃഗ ആക്രമണം;പശുവിനെ ആക്രമിച്ചു. ചീരാൽ പ്രദേശത്ത് വീണ്ടും വന്യജീവി ആക്രമണം. വെണ്ടോൽ സ്വദേശി പ്രമോദ്ൻ്റെ പശുവിനെ ഇന്നലെ രാത്രി 1.30 ഓടെ വന്യമൃഗം ആക്രമിച്ചു. തൊഴുത്തിൻ്റെ ചെറിയ ചുമർ ഇടിഞ്ഞു വീണതിനാൽ പശുക്കുട്ടി മുറിവുകളോടെ രക്ഷപ്പെട്ടു. കടുവയാണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. അതേസമയം പ്രദേശത്ത് മാസങ്ങളായി ഭീതി പരത്തുന്ന കടുവനെയും പുലിനെയും ഇതുവരെ പിടികൂടാൻ ആയിട്ടില്ല.

        Read More

        കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു.

        കൽപ്പറ്റ വെങ്ങപ്പള്ളിയിൽ വാഹന അപകടത്തിൽ പടിഞ്ഞാറത്തറ സ്വദേശി മരിച്ചു. വെങ്ങപ്പള്ളിയിൽ ഇന്ന് വൈകിട്ട് ഉണ്ടായ വാഹന അപകടത്തിൽ യുവാവ് മരിച്ചു. പടിഞ്ഞാറത്തറ പതുങ്ങൽ ഉസ്മാൻ ഉസ്താദിൻറെ മകൻ തമീം ദാരിമി ആണ് മരിച്ചത്. പിക്കപ്പും സ്കൂട്ടിയും കൂട്ടിയിടിച്ച് ആയിരുന്നു അപകടം. ഉടനെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിൽ. സംസ്കാരം നാളെ ഉച്ചയ്ക്ക് ശേഷം.

        Read More

          മൊബൈൽ റീച്ചാർജിലും ‘ഷോക്ക്’ വരുന്നു, ഇക്കുറി ഉപഭോക്താക്കൾ താങ്ങില്ലെന്ന് മുന്നറിയിപ്പ്

          പെട്രോളിലും ഗ്യാസിലും ‘പണികിട്ടിയ’ ഇന്ത്യക്കാർക്ക് ഇരുട്ടടിയായി മൊബൈൽ റീച്ചാർജിലും ഷോക്ക് വരുന്നു. അടുത്ത കുറച്ചു മാസങ്ങൾക്കുള്ളിൽ ഇന്ത്യയിലെ ടെലികോം കമ്പനികൾ നിരക്ക് വർധന നടപ്പിലാക്കുമെന്നു സാമ്പത്തിക സ്ഥാപനമായ നൊമൂറ റിസർച്ചിന്റെ റിപ്പോർട്ട്. പക്ഷേ ഇക്കുറി നിരക്ക് വർധന ഉപഭോക്താക്കൾക്ക് താങ്ങാൻ ആയേക്കില്ലെന്നും മുന്നറിയിപ്പുണ്ട്. ഏകദേശം രണ്ടു വർഷത്തിനു ശേഷമാണ് ഇന്ത്യയിൽ ടെലികോം നിരക്ക് വർധനയ്ക്കു കളമൊരുങ്ങുന്നത്. ഇറാൻ യുദ്ധത്തോടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന ഇന്ത്യക്കാരുടെ വയറ്റത്തടിക്കുന്ന തീരുമാനമായിരിക്കും വർധനയെന്നും വിദഗ്ധർ പറയുന്നു.   നടപ്പുസാമ്പത്തിക വർഷത്തിന്റെ (2026-27) മൂന്നാം…

          Read More

          സ്റ്റുഡന്റ് പോലീസ് കേഡറ്റ്: അതിജീവനം ഉദ്ഘാടനം ചെയ്തു

          തരുവണ:സ്റ്റുഡന്റ് പോലീസ് കേഡറ്റ് തരുവണ ഗവ.ഹൈസ്കൂൾ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച അതിജീവനം ത്രിദിന പഠനക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. നാസർ സാവാൻ അധ്യക്ഷത വഹിച്ചു.പോലീസ് ഇൻസ്‌പെക്ടർ സുരേഷ് ബാബു, ജെസ്സി പി, അബ്ദുൽ റഹീം, ജംഷീന ടി. കെ, റഷീദ് സി തുടങ്ങിവർ സംസാരിച്ചു. പൗരബോധവും, ലക്ഷ്യബോധവും, സാമൂഹ്യ പ്രതിബദ്ധതയും, സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുവാൻ എസ്. പി.സി നടത്തുന്ന ശ്രമങ്ങൾ പ്രശംസനീയമാണെന്ന് ജുനൈദ് കൈപ്പാണി…

          Read More

          കർഷക ദിനത്തിൽ യുവ കർഷകന് ആദരവുമായി പനമരം കുട്ടി പോലീസ്.

          പനമരം: ചിങ്ങം1 കർഷക ദിനത്തിൽ പനമരത്തെ യുവ കർഷകനായ റ്റി ശബിനാസിനെ എസ് പി സി നോഡൽ ഓഫീസർ മോഹൻദാസ് പൊന്നാടയണിയിച്ച് ആദരിച്ചു. ഈ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും കർഷകരുടെ ആവശ്യകതയെ കുറിച്ചും കേഡറ്റുകൾക്ക് ബോധവൽക്കരണം നടത്തി. ചടങ്ങിൽ പിടിഎ പ്രസിഡണ്ട് സുബൈർ കെടി ,സീനിയർ ടീച്ചർ ഷിംജി ജേക്കബ്, സജീവ് P, രേഖ കെ, നവാസ് ടി, ശ്രീനിവാസൻ പി, രേഷ്മ എ എന്നിവർ പങ്കെടുത്തു.

          Read More

          മാനന്തവാടി ഉപജില്ല ശാസ്ത്രമേള ജേതാക്കൾ

          ദ്വാരക : സേക്രഡ് ഹാർട്ട് എച്ച്എസ്എസ്, ദ്വാരക എയുപിഎസ്,ഗവ ടി എച്ച് എസ് എന്നീ വിദ്യാലയങ്ങളിൽ വച്ച് ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ നടന്ന ശാസ്ത്രോത്സവത്തിൽ എൽപി വിഭാഗം ഗണിതശാസ്ത്രമേളയിൽ എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും ജി യു പി എസ് തലപ്പുഴ റണ്ണേഴ്സപ്പും യുപി വിഭാഗം എൽ എഫ് യുപിഎസ് മാനന്തവാടി ജേതാക്കളും എംജിഎം എച്ച്എസ്എസ് മാനന്തവാടി റണ്ണേഴ്സപ്പും എച്ച് എസ് വിഭാഗം ഫാദർ ജികെ എം എച്ച് എസ്എസ് കണിയാരം ജേതാക്കളും ജിവിഎച്ച്എസ്എസ്…

          Read More