ലഹരി വിരുദ്ധ മാരത്തൺ ‘ No to drugs yes to sports’

ലഹരി ഉപയോഗത്തിനെതിരെ ജനങ്ങളിൽ ബോധവൽക്കരണം ശക്തമാക്കുന്നതിനായി വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ‘തൂഫാൻ ദി നാർക്കോ ഹണ്ട്’ ന്റെ ഭാഗമായി ‘No to Drugs Yes to Sports’ എന്ന പേരിൽ മാരത്തോൺ സംഘടിപ്പിക്കുന്നു.   സെപ്റ്റംബർ 5 ശനിയാഴ്‌ച രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ പരിസരത്തുനിന്നാണ് മാരത്തൺ ആരംഭിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം വയനാട് ജില്ലാ പോലീസ് മേധാവി എസ്. ദേവമനോഹർ ഐ.പി.എസ് നിർവ്വഹിക്കും. ലഹരിമുക്ത സമൂഹസൃഷ്‌ടി ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ പരിപാടിയിൽ പൊതുജനങ്ങളും…

Read More

ബ്രെയില്‍ സാക്ഷരത പദ്ധതി നടപ്പാക്കും

കൽപ്പറ്റ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി കാഴ്ച്ച പരിമിതര്‍ക്കായി ആവിഷ്‌ക്കരിച്ച ദീപ്തി ബ്രെയില്‍ സാക്ഷരത ജില്ലയില്‍ നടപ്പാക്കുു. പദ്ധതിയുടെ ജില്ലാതല സംഘാടക സമിതി യോഗം ചേര്‍ു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ബ്രെയില്‍ ലിപി പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ വിവര ശേഖരണം വിവിധ ഏജന്‍സികളിലൂടെ നടത്താനും നാല് ‘ോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങള്‍ തുടങ്ങാനും യോഗം തീരുമാനിച്ചു….

Read More

ഹിദായത്തുൽ ഇസ്‌ലാം യുവജന സംഘം വാർഷികം മെയ്‌ 21, 22 തീയതികളിൽ

കൽപറ്റ: അഞ്ച് പതിറ്റാണ്ടിലേറെയായി ചെന്നലോട് മഹല്ലിൽ ജീവകാരുണ്യ, സേവന മേഖലയിൽ പ്രവർത്തിക്കുന്ന യുവ കൂട്ടായ്മ യായ ഹിദായത്തുൽ ഇസ്‌ലാം യുവജന സംഘം വാർഷികം മെയ്‌ 21, 22 തീയതികളിൽ ആഘോഷിക്കും. ആശയറ്റവർക്ക് പ്രതീക്ഷയും, ആശ്രയവും , ആശ്വാസവുമായി നില കൊള്ളുന്ന ഹിദായത്കർ മപഥത്തിൽ പുതിയ അധ്യായങ്ങൾ രചിക്കുകയാണ്‌.വിധവകൾ, വീടില്ലാത്തവർ, രോഗികൾ, കടക്കെണിയിൽ കുരുങ്ങി കിടക്കുന്നവർ എന്നിവർക്കു സഹായ ഹസ്ത വുമായി ഹിദായത് നില കൊള്ളുന്നു. ആഘോഷ പരിപാടികളിൽ ഇശൽ പാട്ടിൽ ഇടംനേടിയ ബഹു ത്വാഹാതങ്ങൾ & പാർട്ടി,…

Read More

ദുരന്ത മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവാസവും ഉറപ്പ് വരുത്തണം: വാഴൂര്‍ സോമന്‍ എംഎല്‍എ

ചൂരല്‍മല: ദുരന്ത മേഖലയിലെ തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങളും പുനരധിവാസവും ഉറപ്പു വരുത്തണമെന്ന് പ്രദേശങ്ങള്‍ സന്ദര്‍ശിച്ച എഐടിയുസി സംസ്ഥാന വൈസ് പ്രസിഡന്റ് വാഴൂര്‍ സോമന്‍ എംഎല്‍എ ആവശ്യപ്പെട്ടു. കൂടുതല്‍ ദുരിതം അനുവഭിക്കുന്നത് തൊഴിലാളികളാണ്. തോട്ടങ്ങളില്‍ സാധാരണ നില പുനസ്ഥാപിക്കാത്തതിനാല്‍ മാസങ്ങളായി തൊഴില്‍ ഇല്ല. 8 മുതൽ 12 വരെ വാര്‍ഡുകളിലെ ഭൂരിഭാഗം തൊഴിലാളികളും ആശങ്കയിലും, ഭീതിയിലുമാണ്. ജോണ്‍ മത്തായി കമ്മിറ്റി റിപ്പോര്‍ട്ട് തൊഴിലാളികളുടെ ആശങ്ക വര്‍ധിപ്പിച്ചിരിക്കുകയാണ്. തൊഴിലാളി കുടുംബങ്ങളുടെ ആശങ്ക ആകറ്റാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി…

Read More

ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ യോഗം സംഘടിപ്പിച്ചു

കല്‍പറ്റ: വൈവിധ്യങ്ങളുടെയും ദാരിദ്ര്യത്തിന്റെയും നടുവില്‍ ശിഥിലമായ ഒരു രാജ്യത്തെ ദീര്‍ഘവീക്ഷണത്തോടെയും മാനവികതയിലൂന്നിയ സഹോദര്യത്തിലൂടെയും ജവഹര്‍ ലാല്‍ നെഹ്രു സൃഷ്ടിച്ചെടുത്ത രാജ്യമാണ് ഇന്ത്യയെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ എന്‍.ഡി. അപ്പച്ചന്‍. ശിശുക്കളെ എന്നും നെഞ്ചോട് ചേര്‍ത്ത് നിര്‍ത്തി ഒരു തലമുറയെ തന്നെ പൂര്‍ണ്ണ രാജ്യസ്‌നേഹമുള്ളവരാക്കി വളര്‍ത്തിയെടുത്ത രാജ്യം കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു എന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ സംഘടിപ്പിച്ച ജവഹര്‍ലാല്‍ നെഹ്‌റു അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം….

Read More

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

 മാനന്തവാടി:  വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മാനന്തവാടി അമ്പുകുത്തി സഫാ മൻസിലിൽ സബാഹ് (33) ആണ് മരിച്ചത്. മുൻ എംഎൽഎ പരേതനായ പി.പി.വി. മൂസയുടേയും, പരേതയായ ജമീല കൊയ്ത്‌തികണ്ടി (വിളമ്പുകണ്ടം) യുടേയും മകനാണ്. ശനിയാഴ്‌ച രാത്രി കൽപ്പറ്റയിൽ വെച്ചായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട സ്കൂട്ടർ സ്റ്റാർട്ട് ചെയ്‌ത് ഇൻഡിക്കേട്ടറിട്ട് റോഡിലേക്ക് ഇറക്കാൻ നോക്കുന്നതിനിടയിൽ ഒരു കാർ വന്ന് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടർന്ന് പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചികിത്സയിലിരിക്കെ ഇന്ന് മരണപ്പെടുകയുമായിരുന്നു. വയനാട്ടിൽ പ്രത്യേകിച്ച്…

Read More

    മാനന്തവാടി പുതുശ്ശേരി വളവ് കെഎസ്ആർടിസി സർവീസ് പുനഃരാരംഭിക്കുന്നു

    മാനന്തവാടി-പുതുശ്ശേരി വളവ് റൂട്ടിൽ വർഷങ്ങൾക്ക് ശേഷം കെഎസ്ആർടിസി ബസ് സർവീസ് പുനഃരാരംഭിക്കുന്നു. എടവക ഗ്രാമപഞ്ചായത്തിലെ തോണിച്ചാൽ, പയങ്ങാട്ടിരി, പാലമുക്ക്, പള്ളിക്കൽ, കല്ലോടി, അയിലമൂല തുടങ്ങിയ പ്രദേശങ്ങളിലൂടെ സർവീസ് നടത്തുന്ന ബസ് പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. മാനന്തവാടി എംഎൽഎയും പട്ടികജാതി പട്ടികവർഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രിയുമായ ഒ ആർ കേളുവിന്റെ ഇടപെടലാണ് വിജയം കണ്ടത്. നേരത്തെ പുതുശ്ശേരി വളവിൽ നിന്ന് സർവീസ് നടത്തിയിരുന്ന കെഎസ്ആർടിസി ബസ്, ദൂരസ്ഥലങ്ങളിൽ നിന്ന് രാത്രി സമയങ്ങളിൽ എത്തുന്നവർക്കും, രാവിലെ…

    Read More

    വിദ്യാരംഗം കലാസാഹിത്യവേദി വയനാട് ജില്ലാതല സർഗോത്സവം നാളെ കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ

    കൽപ്പറ്റ: വിദ്യാരംഗം കലാസാഹിത്യവേദി വയനാട് ജില്ലാതല സർഗോത്സവം നാളെ കൽപ്പറ്റ ജി.വി.എച്ച്.എസ്.എസിൽ നടക്കും. കവിത, കഥ, ചിത്രരചന അഭിനയം, നാടൻപാട്ട്, പുസ്തകാസ്വാദനം കാവ്യാലാപനം തുടങ്ങിയ മേഖലകളിൽ പ്രശസ്തരായ സാഹിത്യകാരന്മാർ ശില്പശാല നയിക്കും. ഉപജില്ലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 200 ഓളം കുട്ടികളാണ് സർഗോത്സവത്തിൽ പങ്കെടുക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ ഹാരിസ് നെന്മേനി മുഖ്യാതിഥി ആയിട്ടുള്ള പ്രതിഭാ സംഗമവും നടക്കും. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ അധ്യക്ഷനായിരിക്കും. പ്രതിഭാ സംഗമം മുൻസിപ്പൽ ചെയർമാൻ അഡ്വ…

    Read More

    കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു

    മേപ്പാടി: മേപ്പാടി എളമ്പിലേരിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ചോലമല സ്വദേശി കുഞ്ഞവറാൻ ഉസ്താദ് ആണ് മരിച്ചത്. തോട്ടം തെഴിലാളിയായ കുഞ്ഞവറാൻ ഇന്ന് രാവിലെ തൊഴിലിടത്തിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. എളയലരി ട്രാൻസ്ഫോർമറിന് സമീപം വെച്ചായിരുന്നു കാട്ടാനയുടെ ആക്രമ ണം. മേപ്പാടി പോലീസും വനപാലകരും സ്ഥലത്തെത്തി തുടർ നട പടികൾ സ്വീകരിച്ചുവരുന്നു. പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ച്ചയായി കാട്ടാന ശല്യം ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

    Read More

      എടപ്പെടി സ്കൂളിൽ ഭരണഘടനാദിനം ആചരിച്ചു

      എടപ്പെട്ടി: ദേശീയ ഭരണഘടനാ ദിനാചരണത്തിൻ്റെ ഭാഗമായി എടപ്പെട്ടി ഗവ. എൽ പി സ്കൂളിൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഭരണഘടന പരിചയപ്പെടുത്തി. സാമൂഹ്യശാസ്ത്ര ക്ലബിൻ്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രധാനാധ്യാപകൻ പി എസ് ഗിരീഷ്കുമാർ ഭരണഘടനാഅസംബ്ലി രൂപീകരണം മുതലുള്ള പ്രവർത്തനങ്ങൾ വിശദീകരിച്ചു. 2 വർഷവും 11 മാസവും 18 ദിവസവുമെടുത്താണ് ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണഘടന തയ്യാറാക്കിയത്. ഭരണഘടനാ തത്വങ്ങൾക്ക് പ്രസക്തി ഏറിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന സത്യം എല്ലാവരും തിരിച്ചറിയണം. എം എച്ച് ഹഫീസ്…

      Read More