മുണ്ടക്കൈ-ചൂരൽമല ദുരന്ത ഭൂമിയിൽ നിന്ന് ലഭിച്ച 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്

*മുണ്ടക്കൈ-ചൂരൽമല ദുരന്ത ഭൂമിയിൽ നിന്ന് ലഭിച്ച 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്* *കന്നുകാലികൾ നഷ്ടപ്പെട്ട 23 കർഷകർക്ക് നഷ്ടപരിഹാരമായി 18.02 ലക്ഷം വിതരണം ചെയ്തു* മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ ഉടമസ്ഥർ മരണപ്പെട്ടതിനെ തുടർന്ന് ദത്തു നൽകിയ 13 വളർത്തുമൃഗങ്ങൾ വളരുന്നത് കേരളത്തിന് പുറത്ത്. 9 പൂച്ചകൾ, 5 പൂച്ചക്കുട്ടികൾ, 2 നായകൾ എന്നീ വളർത്തു മൃഗങ്ങളെയാണ് സന്നദ്ധ സംഘടനയായ പീപ്പിൾ ഫോർ എത്തിക്കൽ ട്രീറ്റ്മെന്റ് ഓഫ് ആനിമൽസ് (പിഇടിഎ) വഴി സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ദത്തു നൽകിയത്….

Read More

വയനാട് അതിർത്തിയിൽ പരിശോധന കർശനമാക്കി എക്സൈസ്

കൽപ്പറ്റ: ഓപ്പറേഷൻ തണ്ടറിന്റെയും, ഓണം സ്പെഷ്യൽ ഡ്രൈവിന്റെയും ഭാഗമായി ജില്ലയിലും, ജില്ലാ അതിർത്തികളിലും പരിശോധന കർശനമാക്കി എക്സൈസ്. അനധികൃത മദ്യ, മയക്കു മരുന്നിന്റെ കടത്തും,നിർമ്മാണവും വിതരണവും, ഉപയോഗവും തടയുക എന്ന ലക്ഷ്യത്തോടുകൂടിയാണ് പരിശോധന സംസ്ഥാന അതിർത്തിയായ മൂലഹള്ളയിൽവെച്ച് കർണാടക ഫോറസ്റ്റ്, പോലീസ്, കേരള എക്സൈസ് എന്നിവർ സംയുക്തമായി പരിശോധന നടത്തി. എക്സൈസ് എൻഫോഴ്സ്മെന്റ്& ആന്റി നാർക്കോട്ടിക് സ്പെഷൽ കോഡ് സർക്കിൾ ഇൻസ്പെക്ടർ സുനിൽ എം .കെ യുടെ നേതൃത്വത്തിലും, ബാവലി ചെക്ക്പോസ്റ്റിൽ എക്സൈസ് ഇന്റലിജിൻസ് ഇൻസ്‌പെക്ടർ രാജേഷ് കോമത്തിന്റെ…

Read More

ഷീൻ സിംഫണി ദ്വിദിന ദേശീയ ക്യാമ്പ് സമാപിച്ചു.

പേര്യ : വിദ്യാഭ്യാസ-സാംസ്‌കാരിക-തൊഴിൽ രംഗത്തെ സന്നദ്ധ സംഘമായ ഷീൻ ഇന്റർനാഷണൽ പത്താം വാർഷികത്തോടനുബന്ധിച്ച് വയനാട് ഉപേര്യ പീക്കിൽ സംഘടിപ്പിച്ച ദ്വിദിന ദേശീയ പ്രതിനിധി ക്യാമ്പിന്റെ സമാപന പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ പി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. പ്രശസ്ത മോട്ടിവേഷണൽ സ്പീക്കർ ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.ഷീൻ മാനേജിങ്ങ് ഡയറക്ടർ മുഹമ്മദ് റാഫി കെ. ഇ ആമുഖ പ്രഭാഷണം നടത്തി.കെ.പി മുഹമ്മദ്‌ ബഷീർ കുഞ്ഞാക്ക അധ്യക്ഷത വഹിച്ചു.ൽ മലയാളികള്‍ക്ക് വളരെ സുപരിചിതമായ…

Read More

    വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഡിസംബർ 20 മുതൽ 23 വരെ

    വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഡിസംബർ 20 മുതൽ 23 വരെ ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവത്തിന്റെ മൂന്നാം എഡിഷൻ മാനന്തവാടി ദ്വാരകയിൽ അരങ്ങൊരുങ്ങുന്നു. സംഘാടക സമിതി രൂപീകരണയോഗം ജൂലൈ 11-ന്. കൽപ്പറ്റ: ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോത്സവമായി ശ്രദ്ധ നേടിക്കഴിഞ്ഞ വയനാട് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (WLF) മൂന്നാമത് എഡിഷൻ 2026 ഡിസംബർ 20, 21, 22, 23 തീയതികളിൽ മാനന്തവാടി ദ്വാരകയിൽ നടക്കും. ബിനാലെ സങ്കൽപത്തിൽ ഒന്നിടവിട്ട വർഷങ്ങളിൽ ഡിസംബറിൽ വയനാട്ടിൽ സംഘടിപ്പിക്കുന്ന ഈ…

    Read More

      വേസ്റ്റ് കുഴിയിൽ അകപ്പെട്ട പൂർണഗർഭണി ആയ പശുവിനെ സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന

      ദാസനകര : പയ്യംമ്പള്ളി ദാസനകര നരിതൂക്കി ജോളി എന്ന കർഷകന്റെ പൂർണ ഗർഭണി ആയ പശുവാണ് അബദ്ധത്തിൽ വേസ്റ്റ് കുഴിയിൽ വീണു പോയത്. മാനന്തവാടി അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചതിനെ തുടർന്ന് ഒരു യൂണിറ്റ് സ്ഥലത്ത് എത്തി ഒന്നര മണിക്കൂറോളം പരീശ്രമിച്ചിട്ടാണ് യാതൊരു പരിക്കും കൂടാതെ പശുവിനെ രക്ഷപ്പെടുത്തിയത് സ്റ്റേഷൻ ഓഫീസർ നിധീഷ് കുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിനോദ് വി പി ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ശശി കെ ജി,സതീഷ് എ,രജീഷ്…

      Read More

        ക്ഷീര കർഷകർക്ക് സബ്സിഡി വിതരണം ചെയ്തു

        പുൽപ്പള്ളി: പനമരം ബ്ലോക്ക് പഞ്ചായത്ത് 2025-26 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ക്ഷീരകര്‍ഷകര്‍ക്കുള്ള പാലിന്റെ സബ്‌സിഡി വിതരണം മുള്ളന്‍കൊല്ലി ക്ഷീരസംഘം ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു.ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.കെ. വിജയന്‍, ജില്ലാ പഞ്ചായത്തംഗം ബീന ജോസ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്‌സി ബെന്നി, രജനി ചന്ദ്രന്‍, ലൗലി ഷാജു, പഞ്ചായത്ത് വൈസ് മോളി ആക്കാന്തിരി, ഗ്രാമപ്പഞ്ചായത്ത് സ്ഥിരിസമിതി അധ്യക്ഷന്‍ ഷൈജു പഞ്ഞിത്തോപ്പില്‍, ഗ്രാമപ്പഞ്ചായത്തംഗങ്ങളായ ചന്ദ്ര ബാബു,…

        Read More

          പതിനാറുകാരിയെ തട്ടികൊണ്ടുപോയെന്ന കേസ്: നാല് പേർ അറസ്റ്റി

          മാനന്തവാടി: രക്ഷിതാക്കളോടൊപ്പം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന പതിനാറുകാരിയെ നിയമപരമായ സംരക്ഷണ ചുമതലയുള്ള രക്ഷിതാക്കളറിയാതെ കൂട്ടി ക്കൊണ്ടുപോയെന്ന പരാതിയിൽ മാനന്തവാടി പോലിസ് രജിസ്റ്റർ ചെയ്‌ത കിഡ്‌നാ പ്പിംഗ് കേസിലെ പ്രതികളായ നാല് പേരെ അറസ്റ്റു ചെയ്തു. തൃശ്ശിലേരി മുത്തു മാരി കണ്ണഞ്ചിറ വീട് റോബിൻ കെ ജോയ് (20), മാനന്തവാടി സ്വദേശികളായ കല്ലിയോട്ടുകുന്ന് ലിജു നിവാസ് അമൽ കൃഷ്‌ണ (19), കുറ്റിമൂല കള്ളമ്പറം ജിതിൻ കെ എസ് (22), എടവക കൊണിയൻമുക്ക് ചിറക്കൽ അജിത് കുമാർ സി (22) എന്നിവരെയാണ്…

          Read More

            റോട്ടറി ക്ലബ് , കൽപ്പറ്റയുടെ 42-ാമത് ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി.

            2026-27 വർഷത്തെ പുതിയ പ്രസിഡന്റായി റൊട്ടേറിയൻ സാജൻ പി. എസ്., സെക്രട്ടറിയായി റൊട്ടേറിയൻ വിഷ്ണുദാസ് എന്നിവർ ചുമതലയേറ്റു. റോട്ടറി ഡിസ്ട്രിക്റ്റ് 3204-ന്റെ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ വി. ജി. നായനാർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 1985-ൽ സ്ഥാപിതമായ റോട്ടറി കൽപ്പറ്റ, വയനാട്ടിലെ ആദ്യത്തെ റോട്ടറി ക്ലബ്ബാണ്. എല്ലാ വർഷവും ചെറുതും വലുതുമായ നിരവധി പദ്ധതികൾ നടപ്പിലാക്കിക്കൊണ്ട് സമൂഹത്തിന് മികച്ച സേവനമാണ് ക്ലബ്ബ് നൽകിവരുന്നത്. ഡയാലിസിസ് മെഷീനുകൾ, ഡിജിറ്റൽ എക്സ്-റേ മെഷീനുകൾ, പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ, സുരക്ഷിതമായ കുടിവെള്ള…

            Read More

            സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യത

            തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെട്ടതിനാല്‍ സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. ഇന്നുമുതല്‍ ഈമാസം 27 വരെയുള്ള ദിവസങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. നാളെ മൂന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം,…

            Read More

            ചുരമില്ലാ പാത; ജനപ്രതിനിധികളും നേതാക്കളും പ്രിയങ്ക ഗാന്ധിയെ നേരിൽ കണ്ട് നിവേദനം നൽകി.

              മാനന്തവാടി: ചുരമില്ലാ പാതക്കായി ജനപ്രതിനിധി സമിതിയുടെ നേതൃത്വത്തിൽ പ്രിയങ്ക ഗാന്ധി എംപിയെ നേരിൽ കണ്ട് അമ്പായത്തോട് – തലപ്പുഴ 44-ാം മൈൽ റോഡിൻ്റെ ആവശ്യകത ശ്രദ്ധയിൽപ്പെടുത്തി നിവേദനം നൽകി. ജനപ്രതിനിധി സമിതി കൺവീനർ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, സമിതി ചെയർപേഴ്സൻ തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വയനാട് എംപി പ്രിയങ്ക ഗാന്ധിയെ നേരിൽ കണ്ടത്. ഇരു പഞ്ചായത്തുകളും പ്രത്യേകം നിവേദനങ്ങളും നൽകി.   തുടർന്ന്, ഏപ്രിൽ 20…

            Read More