ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി.

    ദ്വാരക: സോഷ്യൽ പോലീസിങ്ങിനു കീഴിലുള്ള ‘ഹോപ്പ്’ പദ്ധതിയുടെ ജില്ലാതല അവലോകന യോഗവും കരിയർ ഗൈഡൻസ് പരിശീലനവും നടത്തി. ദ്വാരക ഗുരുകുലം കോളജിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ഡിവൈ.എസ്.പി വി.കെ. വിശ്വംഭരൻ നിർവഹിച്ചു. സോഷ്യൽ പോലീസിംഗ് ജില്ലാ അസി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ അധ്യക്ഷത വഹിച്ചു. ഗുരുകുലം കോളജ് പ്രിൻസിപ്പൽ ഷാജൻ ജോസ്, മെന്റൽ ഹെൽത്ത് ട്രെയിനർ എ.പി. ഷൗക്കത്തലി, രഞ്ജിത്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. ഹോപ് പ്രോജക്ട് ജില്ലാ അസി. നോഡൽ…

    Read More

    സൗജന്യ മെഡിക്കൽ ചെക്കപ്പും നേത്ര പരിശോധന ക്യാമ്പും നടത്തി

    മാനന്തവാടി : പാണ്ടിക്കടവ് പഴശ്ശിരാജ മെമ്മോറിയൽ എൽ പി സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് കാര്യമ്പാടി കണ്ണാശുപത്രി , എം ഡി സി ലാബ് മാനന്തവാടി, എന്നിവരുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ പ ചെക്കപ്പും നേത്ര പരിശോധന ക്യാമ്പും നടത്തി. എടവക പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷൻ ഷിഹാബ് ആയാത്ത് ഉദ്ഘാടനം ചെയ്തു. എടവക പഞ്ചായത്ത് അംഗം മിനി തുളസീധരൻ അധ്യക്ഷത വഹിച്ചു. എം ഡി സി ലാബ് മാനന്തവാടിയുടെ എംഡി സി.ടി. യൂസഫ്, കാര്യമ്പാടി കണ്ണാശുപത്രി…

    Read More

      സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ്

      സംസ്ഥാനത്ത് നാളെ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളിൽ മുന്നറിയിപ്പ് സംസ്ഥാനത്ത് ഇന്ന് ഇടത്തരം മഴയ്ക്കും നാളെ മുതൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. എന്നാൽ മലയോര മേഖലയിൽ ഇടിമിന്നലും കാറ്റോടും കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.   കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച്ച…

      Read More

      ഉർദു അധ്യാപകരുടെ ജില്ലാ സംഗമം നടത്തി

      കൽപറ്റ: എം. ജി. റ്റി ഹാളിൽ നടന്ന വയനാട് ജില്ലാ ഉർദു അധ്യാപക സംഗമവും യാത്രയയപ്പ് സമ്മേളനവും വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. കെ.യു.ടി.എ ജില്ല പ്രസിഡണ്ട് കെ.മമ്മൂട്ടി തരുവണ അധ്യക്ഷത വഹിച്ചു. കെ.യു.ടി.എ സംസ്ഥാന ഉപാദ്ധ്യക്ഷൻ നജീബ് മണ്ണാർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. ഈ വർഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന അദ്ധ്യാപകരായ അലി.കെ, അസീസ് ഒ.പി, രാജീവൻ .പി, ബീനമേബ്ൾ എന്നിവരെ മെമെൻ്റോ നൽകി ആദരിച്ചു….

      Read More

      കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു

      കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു. രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി വരെയുള്ള വിവരമനുസരിച്ച് കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്. കാര്യമായ അനിഷ്ട സംഭവങ്ങൾ ഇതുവരെ എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ല. ആലപ്പുഴയിൽ കെഎസ്ആർടിസി ബസ്സുകളും ബോട്ടുകളും സമര അനുകൂലികൾ തടയുന്നതായ് റിപ്പോർട്ട് ഉണ്ട്. എന്നാൽ കോഴിക്കോട് നഗരത്തിൽ…

      Read More

      തൃണമൂല്‍ കോണ്‍ഗ്രസ്കലക്ടറേറ്റ് ധര്‍ണ നടത്തി

      കല്‍പറ്റ: കേരളത്തെ ലഹരി മാഫിയയുടെ പറുദീസയാക്കി മാറ്റുന്നതിനെതിരെ കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും ഒന്നിക്കണമെന്ന് മരകാവ് ഇടവക വികാരി ഫാ. ജയിംസ് പുത്തന്‍ പറമ്പില്‍ ആവശ്യപ്പെട്ടു. ഓള്‍ ഇന്ത്യന്‍ തൃണമൂല്‍ കോണ്‍ഗ്രസ് കലക്ടറേറ്റ് പടിക്കല്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഇതൊരു സൂചന സമരം ആണെന്നും ലഹരി മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിച്ചിട്ടില്ലെങ്കിൽ സമര പോരാട്ടവുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ടുപോകുമെന്ന് ധര്‍ണയില്‍ മുഖ്യപ്രഭാഷണം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന കോഡിനേറ്റര്‍ പ്രസീത അഴീക്കോട്…

      Read More

      കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സമൂനയെ ആദരിച്ചു.

      തൊണ്ടർനാട്: കേരള ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ സംസ്ഥാനത്തെ മികച്ച അക്വാ കൾച്ചർ പ്രൊമോട്ടർക്കുള്ള പുരസ്കാരം കരസ്ഥമാക്കിയ സമൂനയെ ആദരിച്ചു. പുഴയോരം ഫിഷ് ഫാർമേഴ്സ് സൊസൈറ്റിയും തൊണ്ടർനാട് മത്സ്യകർഷക ക്ലബ്ബും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫിറോസ് വി പി സ്വാഗതം പറഞ്ഞ ചടങ്ങിൽ തൊണ്ടർനാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശങ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു, പ്രസിഡണ്ട് അംബിക ഷാജി ഉദ്ഘാടനം നിർവഹിച്ചു. എഫ്.ഡി.ഒ. ഹനീഫ, ഫിഷറീസ് കോഡിനേറ്റർ അനു, ഫിഷറീസ് പ്രമോട്ടർ സിന്ധു , പഞ്ചായത്ത് മെമ്പർമാരായ കുസുമം ടീച്ചർ,…

      Read More

      യൂണി – വൈ കേരള റീജൻ പശ്ചിമ മേഖലാ സമ്മേളനം

      വൈത്തിരി : യൂണിവൈ കേരള റീജൻ പശ്ചിമ മേഖല ക്യാമ്പ് വൈഎംസിഎ വൈത്തിരി സെൻ്ററിൻ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വൈഎംസിഎ യുവജന വിഭാഗമായി യൂണി -വൈ സംസ്ഥാന അധ്യക്ഷൻ ലാബി ജോർജ്ജ് ജോൺ അധ്യക്ഷ വഹിച്ചു. കേരള റീജൻ ഉപാദ്ധ്യക്ഷൻ കുര്യൻ തൂമ്പുങ്കൽ മുഖ്യപ്രഭാഷണം നടത്തി, റീജണൽ യൂത്ത് വുമൺ – ചിൽഡ്രൻ കൺസേൺ കമ്മിറ്റി അധ്യക്ഷൻ ലിനോജ് ചാക്കോ, വൈത്തിരി പദ്ധതി അധ്യക്ഷൻ ബിജു റ്റി.എം,…

      Read More

        ശ്രേയസ് അക്ഷയ സ്വാശ്രയ സംഘം വാർഷികം നടത്തി.

        മൂലങ്കാവ് യൂണിറ്റിലെ അക്ഷയ സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം സുൽത്താൻ ബത്തേരി നഗരസഭ കൗൺസിലർ പ്രീതി രവി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ സഷ്മ ഹരീഷ് അധ്യക്ഷത വഹിച്ചു. വത്സ ജോസ് വാർഷിക റിപ്പോർട്ടും,കണക്കും അവതരിപ്പിച്ചു. ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യപ്രഭാഷണം നടത്തി.ബത്തേരി നഗരസഭ കൗൺസിലർ പ്രമോദ്,യൂണിറ്റ് പ്രസിഡന്റ്‌ അനീഷ് ആന്റണി,സി ഡി ഒ പുഷ്പലത,സുലൈഖ എന്നിവർ സംസാരിച്ചു.മികച്ച സംരംഭക രായ ബിന്ദു,സുശീല,രാജമ്മ,സുജ എന്നിവരെ ആദരിച്ചു.വിവിധ കായിക മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനങ്ങൾ നൽകി.സ്നേഹ…

        Read More

          സ്പോർട്സ് ക്വിസ് മത്‌സരം നടത്തി

          അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിൻ്റെ ഭാഗമായി കേരള ഒളിമ്പിക് അസോസിയേഷൻ്റെ നിർദ്ധേശാനുസരണം ജില്ലാ ഒളിമ്പിക് അസോസിയേഷൻ്റേയും ബത്തേരി സെൻ്റ് മേരീസ് കോളേജിൻ്റേയും സംയുക്താഭിമുഖ്യത്തിൽ മലനാട് ചാനലിൻ്റെ സഹകരണത്തോടെ ജൂൺ 22 ന് സുൽത്താൻ ബത്തേരി സെൻ്റ് മേരീസ് കോളേജിൽ വെച്ച് കോളേജ് വിദ്യാർത്ഥികൾക്കായി സ്പോർട്സ് ക്വിസ് മത്‌സരം നടത്തി . ജില്ലയിലെ വിവിധ കോളേജുകളിൽ നിന്നാൽ 12 ൽ അധികം ടീമുകൾ പങ്കെടുത്തു . സെൻ്റ് മേരീസ് കോളേജ് പ്രിൻസിപ്പാൾ ജോർജ് മാത്യു ഉത്ഘാടനം ചെയ്തു . സെൻ്റ്…

          Read More